“ഓ . എന്ത് ഹീറോ ? ഇപ്പൊ സീറോയാ നീരു”
“അവമ്മാരു നിന്നെ കണ്ടതും ഞെട്ടിയോ ! അത് പറ”
“അവമ്മാരുടെ അടുത്തേക്ക് ഞാൻ ചെന്നിരുന്നു, ബെയറരോട് രണ്ടു ബിയർ പറഞ്ഞു, അവമ്മാര് എണീറ്റ് ഓടാണോ വേണ്ടയോ ആലോചിച്ചു നിന്നപ്പോൾ, ഞാൻ പറഞ്ഞു – തല്ലാൻ ആയിട്ട് തന്നെയാണ് വന്നത്, ഓടിയാലും ഞാൻ…..ഓർമയുണ്ടല്ലോ 10 വര്ഷം മുൻപത്തെ അടി !”
“വിൻസെന്റ് എണീറ്റ് ഓടാൻ തുടങ്ങിയതും, ബിയർ ബോട്ടിൽ കൊണ്ട് ഞാനവന്റെ തലയ്ക്കിട്ട് അടിച്ചു. അവൻ അവിടെ കിടന്നു, ധർമ്മൻ അരയിലെ കത്തി കൊണ്ടൊന്നു വീശി, ഞാൻ അത് ഗണിച്ചതു കൊണ്ട് തെന്നി മാറി. അവന്റെ കൈ തിരിച്ചു കത്തി വാങ്ങിച്ചു. പിന്നെ ശ്യാമിനെയും ധർമ്മനെയും മതിവരുവോളം തല്ലി ! ഒടുക്കം അളിയന്റെ ക്ലാസ്സ്‌മേറ്റ് മജീദ് സാറും, പിന്നെ SI സാറും വന്നു എന്നെ ജീപ്പിൽ കയറാൻ പറഞ്ഞു.”
“ധർമ്മൻ ശെരിക്കും ഒരു മൃഗം തന്നയാണ്.” നിരുപമ പാതി മറന്ന ആ രാത്രി…കോളേജ് ഡെയ് ഫങ്ക്ഷനിലേക്ക് ചെന്നു.
“നീ അന്ന് വന്നില്ലായിരുന്നെകിൽ …..”
“എന്റെ നീരു …അത് മറന്നില്ലേ നീ ഇനിയും ….”
“ഇതൊക്കെ എന്ത്, മറന്നു കള, പെണ്ണെ” ശരീത്തെക്കാൾ മനസിനേറ്റ മുറിവ് മറക്കാൻ ഇതുപോലെ ആശ്വസിപ്പിക്കുന്ന സുഹൃത്തിനെ ഒരിക്കലും നഷ്ടപെടുത്തരുത് എന്നോർത്തുകൊണ്ട് രാജീവനവള്‍ കാറിലെ പാട്ടുപെട്ടി ഓണാക്കി കൊടുത്തു.
രാജിവന്റെ ഫോൺ അടിക്കുമ്പോ, അവൻ ആദ്യം എടുക്കാൻ ഒന്ന് മടിച്ചു! ബിന്ദു ചേച്ചി! എന്താണാവോ, അറിഞ്ഞെങ്കിൽ അടി ഉറപ്പാണ്!
“രാജൂട്ടാ, നീയെവിടെയാണ്?”
“ഞാൻ വീട്ടിലേക്ക് വരുവാ ചേച്ചി, ബൈക്ക് ഒന്ന് വീണു, ഒന്നും പറ്റിയൊന്നും ഇല്ല.”
“ഇവിടെന്നു പോകുമ്പോ, നെഞ്ചിൽ തീയായിരുന്നു. മുറിവുണ്ടോ നിനക്ക് രാജൂട്ടാ, ഹോസ്പിറ്റലിൽ, പോയോ?”
“അത്രക്കൊന്നും ഇല്ല, ചേച്ചി, ഞാനിങ്ങോട് വരുവല്ലേ!”
“നീയവെടിയെത്തി?”
“ചേളാരി!”
“അഹ്. അവിടെ പെട്രോൾ പമ്പിന്റെ സൈഡിൽ ഒരു ആര്ട്ട് സ്റ്റഡി സെന്റർ ഉണ്ട്, മാളു അവിടെയുണ്ടാകും അവളെ കൂട്ടാമോ?”
“അഹ്….ഞാൻ അത് കഴിഞ്ഞെന്നു തോന്നുന്നു ചേച്ചി. കുഴപ്പമില്ല, ഞാൻ കൂട്ടി..വരാം”
“നീരു, വണ്ടി ഒന്ന് പമ്പിന്റെ സൈഡിലേക്ക് ഒതുക്കാമോ. ഞാനിപ്പോ വരാം.”
ഒറ്റക്കൊമ്പന്റെ ഏഴയലത്തു വരാൻ ഇനിയൊരു ജന്മകൂടെ വേണ്ടിവരും…
ഇത് മൂഞ്ചിച്ചു ലേ കൊമ്പാ
ഇതിന്റെ ബാക്കി അടുത്തു തന്നെ ഉണ്ടാകുമോ ബ്രോ