“അയ്യോ മാളൂന്റെ നമ്പർ ഫോണിൽ ഇല്ലാലോ!” അത് പറഞ്ഞപ്പോഴേക്കും ബിന്ദു നമ്പർ ടെക്സ്റ്റ് ചെയ്തിരിക്കുന്നു.
മാളൂനെ വിളിച്ചപ്പോൾ 10 മിനുറ്റുടെ ക്ലാസ് ഉണ്ടെന്നു പറഞ്ഞു. നിരുപമ രാജീവന്റെ നെറ്റിയിൽ ബാൻഡ്എയ്ഡ് ഒട്ടിച്ചുകോടുത്തു.
മാളവികയെ ദൂരെ നിന്നു കണ്ടതും, രാജീവനോട് നിരുപമ പറഞ്ഞു. ദേണ്ടെ നിന്റെ സ്വപ്നങ്ങളിൽ ഒക്കെ നീ കാണാറുള്ള പെൺകുട്ടി പോലെ ഒരാള്!
രാജീവൻ ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കി.
“മാളൂട്ടി!!!”
ഡോർ തുറന്നിട്ട് മാളവികയെ കൈകാട്ടി വിളിച്ചു. അവൾ ഒരല്പം സ്പീഡിൽ നടന്നിട്ട്. പ്രേമപൂർവം രാജീവനെ നോക്കി ചോദിച്ചു.
“ഇതേതാ ഈ കാർ!”
“ഫ്രെണ്ടിന്റെയാ…”
നിരുപമ ഡ്രൈവിംഗ്സീറ്റിൽ ബലം പിടിച്ചുകൊണ്ട് ഇരുന്നു, മാളവികയെ മൈൻഡ് ആക്കിയില്ല. അവൾ ചിന്തിച്ചില്ല, അവൾ രാജീവനെ കളിയാക്കാൻ വേണ്ടി പറഞ്ഞ കൊച്ചാണ് അവന്റെ മാളവിക എന്ന്!.
“ചേച്ചിട കാറാണോ മാമാ..”
“അതേടാ…. നിരുപമ, നീരു. മാമന്റെ കോളേജ് മേറ്റ് ആണ്!”
“ഹായ് ചേച്ചി!”
“ഹായ്.! മാളു.”
“Are you working മാളൂ?”
“നോ… ഞാൻ ഡിഗ്രി ഫസ്റ്റ് ഇയർ ആണ് ചേച്ചി!!”
“പക്ഷെ കണ്ടാൽ, പറയില്ല രാജുക്കുട്ടന്റെ അത്രേം ഉയരമുണ്ട് അല്ലെ?”
തന്റെ മാമനെ രാജുക്കുട്ടൻ എന്ന് വിളിച്ചത് കേട്ട്, മാളവികയുടെ മുഖം മാറുന്നത് മിറ-റിലൂടെ നിരുപമ കണ്ടു ചിരിച്ചു. മാളവികയുടെ മനസ് വായിച്ചപ്പോൾ, പെണ്ണിനെ ഒന്നിളക്കാൻ വേണ്ടി നിരുപമ ഓരോന്ന് കുശുമ്പ് കേറ്റാൻ അവളോട് പറയാൻ തുടങ്ങി.
“രാജൂട്ടാ, നമ്മുടെ കോളേജിൽ നീ അന്ന് രാത്രി ലേഡീസ് ഹോസ്റ്റലിൽ ഒപ്പിച്ച പണി ഓർക്കുന്നുണ്ടോ?”
“എന്ത് പണി…. ആരോപ്പിച്ചു? ദേ നീരു നീ …” രാജീവൻ സീറ്റിൽ ചാരിയിരുന്നുകൊണ്ട് ചിരിച്ചുകൊണ്ട് നിരുപമയോട് ചോദിച്ചു. പിറകിൽ ഇരുന്നുകൊണ്ട് മ്ലാനമായ മുഖത്തോടെ ഒരല്പം അസൂയയോടെ മാളവിക രാജീവനെ നോക്കി.
“മാളു ഉണ്ടല്ലേ.. സോറി ഞാനത് മറന്നു!” അതും കൂടെ കേട്ടതും മാളവിക ആകെ തകർന്നു. മാമന്റെ കോളേജ് ലൈഫിൽ എന്തൊക്കെയോ നടന്നിട്ടുണ്ട്, അതും പറയാൻ കൊള്ളാത്തത് ! പറഞ്ഞ കാര്യത്തിന്റെ സമഗ്രത അളക്കാതെ മാളവിക ഓരോന്നു മനസ്സിലോർത്തു. പക്ഷെ അന്നേരം അവളൊന്നും ചോദിച്ചില്ല.
ഒറ്റക്കൊമ്പന്റെ ഏഴയലത്തു വരാൻ ഇനിയൊരു ജന്മകൂടെ വേണ്ടിവരും…
ഇത് മൂഞ്ചിച്ചു ലേ കൊമ്പാ
ഇതിന്റെ ബാക്കി അടുത്തു തന്നെ ഉണ്ടാകുമോ ബ്രോ