“ശെരിക്കുമത് എന്റെ നേരെയാ വന്നേ….ഞാൻ കണ്ടില്ലായിരുന്നെങ്കിൽ ….”
“സാരമില്ല ….”
രാജീവൻ ആശ്വസിപ്പിക്കുന്നത് കണ്ട ബിന്ദുവും, സുധിയും ഒരുപോലെ പരസ്പരം നോക്കി ചിരിച്ചു.
ഡിന്നർ കഴിക്കാൻ നേരമാണ് ബിന്ദു പറഞ്ഞു തുടങ്ങിയത്. “അമ്മാവനും അമ്മായിയും കല്യാണം വിളിക്കാൻ വന്നപ്പോൾ, സുധി നീ വരുന്ന കാര്യമവരോട് പറഞ്ഞതും, രണ്ടാളുടെയും മുഖം കറുത്തു, നീ കല്യാണത്തിന് വരണ്ട രാജൂട്ട….അവർ നിന്നെ ….”
“സുരഭി എന്റെ അനിയത്തിയല്ലേ ….ചേച്ചി …ഞാൻ …” രാജീവൻ വികാരാധീനനായപ്പോൾ അടുത്തിരുന്ന കഴിക്കുന്ന മാളവിക ആദ്യമായി രാജീവൻ കണ്ണുകൾ നനയുന്നത് കണ്ടു, അവൾ ഇടം കൈകൊണ്ട് രാജീവന്റെ കയ്യിൽ പിടിച്ചാശ്വസിപ്പിച്ചു.
രാത്രിയിൽ ഏകനായി കിടക്കുമ്പോളും, മാളവിക പറഞ്ഞതായിരുന്നു, മനസ്സിൽ. തന്നെ ആദ്യം പ്രണയിച്ച ആദ്യമായി ഇഷ്ടം പറഞ്ഞ പെൺകുട്ടി വിഷ്ണുപ്രിയ. അവൾ കയ്യിൽ കിടന്നാണ് പിടഞ്ഞു മരിച്ചത്, എല്ലാം മറന്നു വിവാഹം മറ്റൊരു കഴിഞ്ഞപ്പോൾ ….. അവളും ഇന്ന് തന്റെ കൂടെയില്ല… ഇപ്പൊ മാളവികയെ മനസ്സിൽ പ്രണയിക്കാൻ പോലും ഭയം തോന്നുന്നു. അവളെക്കൂടെ നഷ്ടപ്പെടാൻ വയ്യ…… മൃണാലിന് സാധാരണ താൻ കളിക്കുന്ന കളികളൊക്കെ അവനു നന്നായിട്ടറിയാം, അവനെ പൂട്ടാൻ നല്ലപോലെ ആലോചിക്കണം …..കിടന്നിട്ടുറക്കം വരാതെ രാജീവൻ മുറിയിൽ അങ്ങുമിങ്ങും നടന്നു.
രാവിലെ ഓഫീസിലേക്ക് ചെന്നിരുന്നപ്പോൾ ആന്റപ്പനും വിശ്വനും രാജീവനെ വന്നു കണ്ടു, ചെമ്പിന്റെ പിടിയുള്ള കടത്തനാടൻ കത്തിയൊരെണ്ണം വിശ്വൻ രാജീവന് കൊടുത്തപ്പോൾ
“ഇതെന്തിന് ….”
“സാറ് വെച്ചോ ….”
“വേണ്ടടാ …എന്തേലും ആവശ്യമുണ്ടെങ്കിൽ ഞാൻ പറയാം …” അവർ തിരികെ നടന്നപ്പോൾ പെട്ടന്ന് വിശ്വനെ രാജീവൻ തിരികെ വിളിച്ചു. മാളവികയുടെ പിന്നിൽ എപ്പോഴും ഒരാള് വേണമെന്നു പറഞ്ഞേല്പിക്കുമ്പോ, അവളുടെ കോളേജിൽ പഠിക്കുന്ന വിനായകിന്റെ നമ്പർ വിശ്വൻ രാജീവന് നൽകി. അവനെ വിളിച്ചു സംസാരിച്ചുകൊണ്ട് എന്തേലും അടിപിടി കോളേജിൽ അടുത്ത് ഉണ്ടാകുന്നുണ്ടെങ്കിൽ പ്രത്യേകം നോക്കാനും വേണ്ടി പറഞ്ഞു. മൃണാളിനെ കുറിച്ച് നല്ലപോലെ അറിയാവുന്ന രാജീവൻ ഒരു മുഴം മുൻപേ എറിയാൻ തീരുമാനിച്ചുകൊണ്ട് ഓഫീസിലെ കസേരയിൽ ഇരുന്നു.
ഓഫീസിന്റെ മുൻപിലേക്ക് ഒരു BMW വന്നിറങ്ങിയതും, രാജീവൻ ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി.
ഒറ്റക്കൊമ്പന്റെ ഏഴയലത്തു വരാൻ ഇനിയൊരു ജന്മകൂടെ വേണ്ടിവരും…
ഇത് മൂഞ്ചിച്ചു ലേ കൊമ്പാ
ഇതിന്റെ ബാക്കി അടുത്തു തന്നെ ഉണ്ടാകുമോ ബ്രോ