“വല്യ മുതലാളി ആയപ്പോ നമ്മളെ എല്ലാരും മറന്നല്ലേ … ” വെള്ള കരയുള്ള മുണ്ടും ഉടുതുകൊണ്ട് BM ന്റെ കാറിന്റെ ഡോർ ചവിട്ടിയടച്ചുകൊണ്ട് ലോറൻസ് ഒരുവശത്തൂടെ ഇറങ്ങുമ്പോ, കോട്ടും സൂട്ടുമിട്ട് മൂസയും ഇറങ്ങി.
“നീയെപ്പോ ലാൻഡ് ചെയ്തു …”
മൂസയെ ഇരുകയ്യും പിടിച്ചുകൊണ്ട് ചിരിച്ചു രാജീവൻ ചോദിച്ചു.
“ഈ കന്നാലി എന്നെ പിക്ക് ചെയ്യാൻ കരിപ്പൂര് വന്നതാടാണ്, പിന്നെ ഞങ്ങളിങ്ങോട്ടാ വന്നു …”
“എത്ര കാശുകാരനായാലും നിന്റെയയെ ഊമ്പിയ സ്ലാങ് മാറ്റാനായില്ല അല്ലേടാ …” രാജീവൻ തോളിൽ കയ്യിട്ടുകൊണ്ട് അവരെ കൂട്ടി.
രണ്ടാളും കാര്യങ്ങളുടെ കിടപ്പുവശമെല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ.
“കാറിൽ ഒരു സ്യൂട്കേസുണ്ട് അതെടുപ്പിക്ക് …”
“വിശ്വ ….”
“എന്താ സാർ ..”
“കാറിന്റെ ഡിക്കിയിൽ ഒരു സ്യൂട് കേസുണ്ട് അതെടുപ്പിക്ക് …”
വിശ്വൻ കാറിൽ നിന്നും വരുമ്പോ, അത്യാവശ്യം ഭാരമുള്ള എന്തോ പോലെ തോന്നി. ടേബിളിന്റെ മുന്നിലേക്കത് വെച്ചപ്പോൾ അവൻ വായിക്കാൻ വേണ്ടി ശ്രമിച്ചു …. “Heckler & Koch UMP 40. ”
വിശ്വൻ അരികത്തേക്ക് മാറി നിന്നപ്പോൾ മൂസ അതെടുത്തു തുറന്നു.
“പുതിയ ഡിസൈൻ ആണല്ലേ …”
“പവർ ന്നു വെച്ച , ഇജ്ജാതി പവർ ആണെന്നറിയുമോ … ഇങ്ങോട്ടേക്ക് കൊണ്ടോരൻ ഒന്നും പെർമിഷൻ ഇല്ല്യ …പിന്നെ കസ്റ്റംസ് കാരെ വെട്ടിക്കാൻ ഉണ്ടല്ലോ മ്മടെ ബേപ്പൂർത്ത പുലികുട്യോള് …അങ്ങനെ ഒപ്പിച്ചതാണ് …ഒരിക്ക ഞാനൊന്നു പൂശി …പെര്ഫക്ഷന് ന്നൊക്കെ പറഞ്ഞാലുണ്ടല്ലോ ..”
“മതി മതി …നീയതവന് കൊടുക്ക് ….”
“അപ്പൊ മൃണാൾ വരും തന്നെയാണ് അല്ലെ….”
“അവനിങ്ങനെ അല്ലെ എപ്പോഴും സിഗ്നൽ തരിക…അതുകൊണ്ടൊരു മുൻകരുതൽ …”
വിശ്വൻ എല്ലാം കേട്ടുകൊണ്ട് അന്തിച്ചു നിൽപ്പാണ്, സത്യത്തിൽ ഇത്രേം വലിയ ആനയാണ് തന്റെ മുതലാളിയെന്നു അവനിപ്പോഴാണ് അറിയുന്നത്, അങ്ങേർക്കാണ് പണ്ട് കളരിയിൽ നിന്നും സമ്മാനം ലഭിച്ച കത്തികൊണ്ട് നന്ദി പറയാൻ ചെന്നത് ….
“ശെരി ഞങ്ങൾ ഹമീദിന്റെ റിസോർട്ടിൽ കാണും, അവൻ ആരുടെയോ കല്യാണത്തിന് പോയേക്കുവാ …”
“കല്യാണമോ ..??”
“ഹഹ..എന്ന് വെച്ചാൽ കഴുത്തറുക്കാൻ ….”
ഒറ്റക്കൊമ്പന്റെ ഏഴയലത്തു വരാൻ ഇനിയൊരു ജന്മകൂടെ വേണ്ടിവരും…
ഇത് മൂഞ്ചിച്ചു ലേ കൊമ്പാ
ഇതിന്റെ ബാക്കി അടുത്തു തന്നെ ഉണ്ടാകുമോ ബ്രോ