“വച്ചിട്ട് പോ കഴുതേ..” അവൻ കോൾ കട്ട് ചെയ്തു. ഉടൻ തന്നെ വീണ്ടും വിളി വന്നു.
“എന്താടാ തെണ്ടീ കോൾ കട്ട് ചെയ്യുന്നേ.” അവൾ ചൂടായി.
“എന്താ എലീ നിനക്ക് വേണ്ടത്. നീ അത് ചോദിക്കാൻ അല്ലേ വിളിച്ചത്. അത് ഞാൻ പറഞ്ഞു കഴിഞ്ഞല്ലോ, അതാ കട്ട് ചെയ്തത്.” വാഹിദ് അൽപ്പം നിസ്സഹായത കലർന്ന സ്വരത്തിൽ പറഞ്ഞു.
“ടാ അപ്സെറ്റ് ആവല്ലെടാ. നിന്നോട് സംസാരിക്കുമ്പോ എനിക്കൊരു സമാധാനമാണ്. എനിക്ക് നിന്നെ ശരിക്കും ഇഷ്ടായത് കൊണ്ടാ അത്. ടാ, നിന്നെ വിളിക്കുമ്പോ വല്ലാത്തൊരു സേഫ്റ്റി ഫീൽ ഉണ്ട്. ബുദ്ധിമുട്ട് ഇല്ലെങ്കിൽ കുറച്ചു നേരം കൂടി എന്നോട് മിണ്ടിക്കൊണ്ട് ഇരിയെടോ.” അവളുടെ പതിഞ്ഞ സംസാരം കേട്ടപ്പോൾ വാഹിദിന് അൽപ്പം സഹതാപം തോന്നി.
“എടോ ഞാനും അത്ര നല്ല മൂഡിൽ അല്ല. എന്നെ കിഷോർ വിളിച്ചിരുന്നു. എന്തോ അത്യാവശ്യം ഉണ്ട്, കാണണം എന്ന് പറഞ്ഞു. അവൻ എന്റെ സുഹൃത് മാത്രമല്ല ഒരു പോലീസുകാരൻ കൂടിയാണെന്ന് ഓർക്കണം. ഞാൻ അതിന്റെ ഒക്കെ ഓരോ ചിന്തയിൽ ആയിരുന്നു.” വാഹിദ് ക്ഷമാപണം പോലെ അവളോട് തന്റെ അവസ്ഥ വ്യക്തമാക്കി.
“എനിക്കറിയാം നിന്റെ അവസ്ഥ. ഏതായാലും ആ പാർട്ണർഷിപ് നിനക്ക് വേണ്ടായിരുന്നു. നാളെ മൂപ്പരെ ഒന്ന് കാണാൻ സമയം കണ്ടെത്തൂ. എന്നിട്ട് നേരെ എന്റെ അടുത്തേക്ക് വന്ന് എന്നെ ആ ബുള്ളറ്റിന്റെ പിന്നിൽ ഇരുത്തി ഞങ്ങടെ റസ്റ്റ് ഹൗസിലേക്ക് കൊണ്ട് പോകൂ. ഞാനും എന്റെ ഹെർകുലീസ് ചെക്കനുംആത്രം.. ആഹാ, മൂഡ് ഒക്കെ മാറിക്കോളും ട്ടാ..” അവൾ ചിരിക്കുന്നത് കേൾക്കാം.

Super macha ❤️
thnqq മച്ചാ 😍
ൻ്റെ സഹോ.. എന്തൊരു എഴുത്താണ് saho… സൂപ്പർ സ്റ്റോറി…. ഫ്ലാഷ്ബാക്ക് തുടങ്ങി lle… സൂപ്പർ.. കാത്തിരിക്കുവാരുന്നു .. അങ്ങനെ എലിയുടെ സ്വപ്നവും പൂവണിഞ്ഞു…
എന്താണ് വാഹിദിനു എതിരെയുള്ള കളികൾ…ആരൊക്കെയാണ് ശത്രുക്കൾ.. അപ്പോ ഇനിയും ശത്രുക്കളോ..അവർക്കെതിരെ..
ശാരികയുടെ അതേ expresions ആണ് നൂറയുടെ സംസാരത്തിലും, പ്രവർത്തിയിലും…. നൂറയെ കാണുമ്പോൾ ശാരികയെ മുന്നിൽ കാണുന്ന പോലെ….
കാത്തിരിക്കുന്നു … സഹോ…
മനസ്സിനെ പിടിച്ചുലച്ച ആ സത്യങ്ങൾ അറിയാന്… ഇപ്പോഴും വിശ്വസിക്കുന്നില്ല…ശാരിക എന്ന വാഹിദിൻ്റെ സ്വന്തം വാവ.. മരിച്ചു ന്നു പറയാൻ…
ഇല്ല ജീവിച്ചു തന്നെ ഇരിപ്പുണ്ട് എന്നറിയാനാണ് ഇഷ്ടം….
സ്നേഹത്തോടെ നന്ദൂസ്…
വളരെ സന്തോഷം സഹോ 😍
തുടരൂ തുടരൂ തുടരൂ നിർത്തരുത്
സന്തോഷം.. 😍
wow superb
intresting
Page koranju poY
ennum no problem
udane next part venam
thnqq.. സന്തോഷം. ❤️
❤️❤️❤️
സന്തോഷം 😍
അമൽ, ബ്രോ പറഞ്ഞ ത്രെഡ് ഉടൻ വരും ട്ടോ.. 👍🏻