“വേണ്ട നീ ഇപ്പൊ അങ്ങോട്ട് പോകണ്ട. ആ രാജൻ ഒരു ചീഞ്ഞ നാടകം കളിക്കുന്നുണ്ട് അവിടെ. പാർട്ണർഷിപ് കൊടുക്കരുതെന്ന് എത്ര പറഞ്ഞിട്ടും കേട്ടില്ല, ഒടുവിൽ ഈ ഗതി വന്നല്ലോ മോൾക്ക് എന്നൊക്കെ ഡയലോഗ് അടിക്കുന്നുണ്ട്.
താനിവിടെ ഇരുന്നോ, ഞാൻ കൊണ്ട് വിട്ടോളും.” കിഷോർ അവനോട് പറഞ്ഞിട്ട് ആക്‌സിഡന്റ് സ്പോട്ടിലേക്ക് പോയി. കോരിച്ചൊരിയുന്ന മഴവെള്ളത്തിൽ തിരച്ചിൽ ദുർഘടമായപ്പോൾ താത്കാലികമായി നിർത്തിവച്ചപ്പോൾ കിഷോർ ജീപ്പിലേക്ക് വന്ന് വഹിദിനെയും കൊണ്ട് അവിടെ നിന്ന് വീട്ടിലേക്ക് പോയി.
ദിവസങ്ങൾ ചിലത് കഴിഞ്ഞുപോയി. ശാരീസ് വില്ലയിൽ നിതാന്തമായ മൂകത തളംകെട്ടി കിടന്നു. ആർക്കുമാരോടും ഒന്നും സംസാരിക്കാനില്ല. ആർക്ക് വേണ്ടിയാണ് ഇനിയീ വലിയ കൊട്ടാരത്തിൽ കളിചിരികളുയർത്തി തങ്ങൾ ഓടിനടക്കേണ്ടത് എന്നറിയാതെ എല്ലാവരും അവരവരുടെ ചേക്കുമൂലകളിൽ ചിറകൊതുക്കി ചുരുണ്ടുകൂടി.
വാഹിദിന്റെ മിഴികൾക്കൊപ്പം ആകാശം നിരന്തരം കരഞ്ഞുകൊണ്ടേയിരുന്നു. മലകളിൽ മഴ പെയ്യുകയും ചുരങ്ങളിൽ മലവെള്ളം കുത്തിയൊലിക്കുകയും ചെയ്തു. സാദാരണ അപകടങ്ങളുടെ വിസ്‌മൃതിയിലേക്ക് ശാരികയുടെ മരണവും തള്ളപ്പെട്ടു. കാറിന്റെ ഡോർ വഴി താഴേക്ക് വീണ ശാരിക മഴയൊഴുക്കിൽ പെട്ടതാവാം എന്ന വിശ്വാസയോഗ്യമായ ഒത്തുതീർപ്പിലേക്ക് നിയമവും നിയമപാലകരും അനുശോചനം രേഖപ്പെടുത്തി. വാഹിദും കിഷോറും മാത്രം കാലത്തിനു നേരെ മുഖം തിരിച്ചു നിന്ന് ചോദ്യങ്ങൾ ആവർത്തിച്ചു കൊണ്ടേയിരുന്നു.
വാഹിദ് ഗോഡൗൺ അന്വേഷിച്ചു പോയതിന് പിറകെ എന്തിനാവും ശാരിക പിറകെ പോയത്. തലേദിവസം രാത്രിയും അവസാനമായും അവളുടെ ഫോണിലേക്ക് വന്ന പ്രൈവറ്റ് നമ്പർ കോളുകൾ ആരുടേതായിരിക്കും. ആരോടായിരിക്കും താനിനി നിങ്ങളുടെ വഴിയിൽ ഇല്ലെന്നും എന്നെ വിട്ടേക്കൂ എന്നും അവൾ കലഹിച്ചത്. ആ രാത്രിയിലെ സംസാരം കഴിഞ്ഞ് പിറ്റേദിവസം രാവിലെ,

Dey ith nintethaya orr universe il nadkinna kadha pole aanallo full of mysterious and complications 🤧❤️
ഹിഹിഹീ.. ഓക്കേ അല്ലേ? 🤔🤔😁
തിതപ്പൊ ന്താ സംഭവിച്ചത് ഇവിടെ… ഒന്നും ഉൾക്കൊള്ളാൻ കഴിയാത്ത വിധം കൺഫ്യൂഷനിൽ ആക്കിയല്ലോ സഹോ….
വാഹിദിൻ്റെ സ്വന്തം വാവയായ ശാരിക ഇങ്ങനെയൊക്കെ ചെയ്യുമോ…വിശ്വസിക്കാൻ പറ്റുന്നില്ല..ഒട്ടും…ഹൃദയത്തിനുള്ളിൽ സ്വർണ്ണപ്പളുങ്കിൽ ഒളിപ്പിച്ചുവച്ച ശാരികയെന്ന പ്രതിബിംബം തകർന്നുവീഴുകയാണോ….
ആരാണ് ശരത്…????
ജോർജ് ഇവിടുള്ള കാര്യം വാഹിദ് അറിയണം…അതുപോലെ ജോർജിലൂടെ തന്നെ സത്യങ്ങൾ പുറത്തുവരണം….
അപ്പൊൾ ഒരു കാര്യം ഉറപ്പിക്കാം…ശാരിക മരണപ്പെട്ടിട്ടില്ല…. അവളെ ഒളിപ്പിച്ചിരിക്കുവാന്…വാഹിദിനെ തകർക്കാൻ…
വല്ലാത്തൊരു എഴുത്തായിപ്പോയി saho…
ഹൊ മൊത്തത്തിൽ കൺഫ്യൂഷൻ…
ഇനിയെല്ലാം കാത്തിരുന്നു കാണാം അല്ലേ…
കാത്തിരിപ്പ് ഇനി അതിന് വേണ്ടി….
നന്ദൂസ്….
അറിയാൻ എന്തൊക്കെയോ ഇനിയും.. ❤️❤️
അപ്പൊ ശാരിക മരിച്ചിട്ടില്ല അല്ലെ… എലി എങ്ങനെ മരുഭൂമിയിൽ എത്തി ഉത്തരം പറയേണ്ടി വരും നിങ്ങൾ
ഞാൻ അന്വേഷിക്കുന്നുണ്ട് ബ്രോ. വാഹിദ്നോട് ചോദിക്കട്ടെ, പറയാ 😁❤️❤️
സൂപ്പർ.. ഡിയർ തുടരൂ
😍😍
എന്ത് പരിപാടി ആടോ കാണിച്ചത് ശാരിക അവളുടെ innocents possesivness ആയിരുന്നു ഞാൻ ഉൾപ്പെടെ എല്ലാരുടെയും പ്രിയപ്പെട്ടവൾ ആക്കിയത് അതോണ്ടാ അവൾ മരിച്ചു എന്ന് ആർക്കും അംഗീകരിക്കാൻ ആവാത്തത് ആ കൊച്ചിനെ ഇങ്ങനെ ആക്കി വച്ചപ്പോ ലസ്റ്റർ ഹാപ്പി ആയോ 🤨
കഥ മുന്നോട്ട് പോവട്ടെ സഹോ. നമുക്ക് നോക്കാം എന്തായി ന്ന് ❤️😊
ശാരികയെ വില്ലത്തി ആക്കല്ലേ ബ്രൊ
അത്രയും ഇഷ്ടപ്പെട്ട കഥാപാത്രമാണ്
നായിക ആയിട്ട് ഒരുപാട് ഇഷ്ടപ്പെട്ടു
അങ്ങനെ ഉള്ള അവളെ വില്ലത്തി ആയിട്ട് കാണാൻ വയ്യ
വളരെ സന്തോഷം സഹോ ❤️
ആദ്യ ഭാഗത്ത് ഒരു welcome note ഇട്ടിരുന്നു ഞാൻ. ഇപ്പൊ ഭാഗം 4. അണ്ടർ വേൾഡിൻ്റെ ഇരുണ്ട ഭൂഖണ്ഡങ്ങളിലൂടെയുള്ള സാഹസിക യാത്ര രസകരം തന്നെയാണ്. പക്ഷെ എത്ര ഗൗരവം നിറഞ്ഞ കാര്യമാണെങ്കിലും light mode ൽ പറഞ്ഞില്ലെങ്കിൽ ഈ സൈറ്റിൽ സ്വീകാര്യത കുറയും. അത് എഴുത്തുകാരൻ്റെ ആത്മവിശ്വാസത്തെ ബാധിക്കും.
കമ്പിസൈറ്റിലെ വായനക്കാരുടെ അഭിരുചികൾ മാറില്ല, എഴുത്തിൻ്റെ രീതിയെ നമുക്ക് മാറ്റാൻ കഴിയൂ. ലസ്റ്ററിനെ ഒരു തരത്തിലും നിരുത്സാഹപ്പെടുത്താനല്ല ഞാനിത് പറയുന്നത്. മരുഭൂ വസന്തം കൂടുതൽ വായനക്കാർക്ക് ഇഷ്‌ടപ്പെടണം എന്നാഗ്രഹിച്ച് കുറിച്ച് പോകുന്നതാണ്. സെക്സിനിടയിൽ ഈ കഥ കുറച്ചൂടെ സരസമായി സംഭവിക്കണം. ഭാഷ അതിലളിതമാകണം. ഇവിടതന്നെ ധാരാളം ഉദാഹരണങ്ങളുണ്ട്. അതൊന്നും പേരെടുത്ത് പറയുന്നില്ല.
ഈ പറഞ്ഞ അഭിപ്രായം തീർത്തും വ്യക്തിഗതമാണ്. നിങ്ങൾക്ക് അലോസരം തോന്നുന്നെങ്കിൽ എന്നോട് ക്ഷമിക്കുക. സ്നേഹം.
പരമാവധി ലളിതമാക്കാൻ ശ്രമിച്ചിട്ടുണ്ട്. കൂടുതൽ ശ്രദ്ധിക്കാം. ❤️❤️