“ഞാൻ വരില്ല. എനിക്ക് വാഹിദിനെ ഇഷ്ടമാണ്. അവൻ ഇല്ലാത്ത ഒരിടത്തേക്കും ഞാനില്ല. മാത്രമല്ല, ശാരിക ഇപ്പോൾ ജീവനോടെയില്ല. അത് കൊണ്ട് എന്നെ മനസ്സിലാക്കി വാഹിദ് സ്നേഹിച്ചു തുടങ്ങും എന്ന് എനിക്ക് നല്ല ഉറപ്പുണ്ട്.” ഇങ്ങോട്ട് വന്നു ജിസിസി ബിസിനസ് ഏറ്റെടുക്കാൻ പറഞ്ഞപ്പോൾ എലിസബത്ത് തീർത്തു പറഞ്ഞു.
“അതിന് വാഹിദിന്റെ കുഞ്ഞിനെ പ്രസവിക്കാൻ വേണ്ടി നീയാണ് ശാരികയെ ഇല്ലാതാക്കിയത് എന്ന സത്യം അവൻ അറിഞ്ഞാൽ ഈ സ്നേഹം നിനക്ക് കിട്ടുമോ.”
വിൻസന്റ് എടുത്തടിച്ചത് പോലെ അവളോട് ചോദിച്ചു. ആ മറുചോദ്യം അവളെ ഒന്ന് നടുക്കിക്കളഞ്ഞു. കാരണം അങ്ങിനെയൊരു നാടകം വിൻസെന്റ് കളിക്കാൻ തുടങ്ങിയാൽ, ശാരികയുടെ കൊലയാളിയെ പിടികൂടുന്നത് വരെ അവന്റെ ഭാഗത്തു തന്നെ സംശയിക്കാൻ സാധ്യതയുണ്ട്. താൻ അത്രമാത്രം വാഹിദിനെ സ്നേഹിക്കുന്നുണ്ടെന്നും അവന് വേണ്ടി എന്തും ത്യജിക്കാൻ തയ്യാറാണെന്നും വാഹിദിന് അറിയാം. അങ്ങിനെയെങ്കിൽ ശാരികയെ ഇല്ലാതാക്കാൻ ശ്രമിച്ചതും താൻ ആണെന്ന് വാഹിദ് ചിന്തിക്കും.
“അനാവശ്യം പറയരുത്. എനിക്ക് തന്നെപ്പോലെ ക്രിമിനൽ മൈന്റ് അല്ല. ഞാൻ എന്തിന് അവളെ കൊല്ലണം. ആവശ്യക്കാർ നിങ്ങളൊക്കെ തന്നെയല്ലേ. വാഹിദിന്റെ അമ്മയെ കടിച്ചു കീറി ചളിയിൽ വലിച്ചെറിഞ്ഞ ചെന്നായയല്ലേ നിന്റെ ഉപദേശി..” അവൾ വിൻസെന്റിനോട് പൊട്ടിത്തെറിച്ചു.
“എങ്കിൽ ആ ചെന്നായയുടെ ബുദ്ധി തനിക്ക് നേരെ തിരിയുന്നതിനു മുമ്പ് ഇങ്ങോട്ട് കേറിവരാൻ നോക്ക്. ഞാനീ പറഞ്ഞ കൊലപാതക നാടകം പോലും ആ മനുഷ്യന്റെ ബുദ്ധിയാണ്. വെറുതെ അവിടെ നിന്ന് നിന്നെ സ്നേഹിക്കുന്നവൻ ശത്രുവായി മാറുന്നത് കാണാൻ നിക്കണ്ട.” വിൻസെന്റ് അൽപ്പം മയത്തിൽ സംസാരിക്കാൻ തുടങ്ങി.

evide bro backi
ennum nokkum kanunilla
തുടരൂ… സൂപ്പർ…. ജോർജ് അവനെ ഇത് പോലെ ചെയ്യണം തിരിച്ചു
😍❤️👍🏻
bro late allathe vegam next part thaaa
ശ്രമിക്കാം ഡിയർ
ഇത് അവൾ മരുഭൂമിയിൽ കിടന്നു മരിച്ചാൽ മതിയാരുന്നു, കഷ്ടപ്പെട്ട് നാട്ടിൽ വന്നിട്ട് മരിച്ചത് ബോർ ആയി
അവൾ മാത്രം അല്ലല്ലോ ബ്രോ, ബാറക്നു കൂടി രക്ഷപ്പെടണ്ടേ അവിടെ നിന്ന്.