മരുഭൂ വസന്തം 6 [ലസ്റ്റർ] 100

 

ആരാകും അവരെന്ന് അവൾക്ക് എത്ര അലോചിച്ചിട്ടും ഒരു ധാരണ കിട്ടിയില്ല. ഗ്രീൻ സ്‌പൈസസ് എന്ന് പറയുമ്പോൾ.. അതിന്റെ gcc ബിസിനസ്സ് കൈകാര്യം ചെയ്യുന്നത് രേണുക എന്നൊരു സ്ത്രീയല്ലേ. അവർ സുധീർ സാറുമായി ഒരൽപ്പം അടുപ്പമുള്ള ആളാണ്. സെക്യൂരിറ്റി തടഞ്ഞു വെക്കേണ്ട കാര്യം ഇല്ല. ഒരുപക്ഷെ വേറെ ഏതെങ്കിലും സ്ത്രീ.. സുധീർ സാറിന് വല്ല അബദ്ധവും പറ്റിയോ? അവൾ കാറിന്റെ വേഗത കൂട്ടി, മൂടൽമഞ്ഞിൽ റോഡിന്റെ മുൻവശം അധികം വ്യക്തമല്ലാത്ത റോഡിലൂടെ ശ്രദ്ധയോടെ ഓടിച്ചു പോയി. പതിനഞ്ചു മിനുട്ട് കഴിഞ്ഞപ്പോൾ അവളുടെ വാഹനം കമ്പനിയുടെ ഗേറ്റിലേക്ക് അടുത്തു. അവിടെ മഞ്ഞിന്റെ നേർത്ത പുകപടലങ്ങൾക്കിടയിൽ സുന്ദരിയായ ഒരു സ്ത്രീ സെക്യൂരിറ്റിയുടെ കസേരയിൽ കസേരയിൽ കണ്ണടച്ചു ചാരി ഇരിക്കുന്നത് അവൾ കണ്ടു.

 

അദ്ധ്യായം 18

 

താൻ എടുത്തുചാടി പോലീസിനെ വിളിച്ചിരുന്നെങ്കിൽ അബദ്ധമായേനെ എന്ന് വിൻസന്റനു തോന്നി. മുഴച്ചു നിൽക്കുന്ന ഒരുപാട് ചോദ്യങ്ങൾക്ക് എന്ത് പറയണം.? തന്റെയാണ് ഈ ആടുവളർത്താൽ കേന്ദ്രം. ആരാണ് ഇവിടെ ജോലിക്കുള്ളത് എന്ന് ചോദിച്ചാൽ എന്ത് പറയും? താൻ എങ്ങിനെ ഇവിടെയെത്തി എന്ന് എങ്ങിനെ പറയും. ആ ബംഗാളികൾ വണ്ടിയുമായി കടന്ന് കളഞ്ഞു എന്ന് പറയേണ്ടി വരും. ഒന്ന് കോട്ടുവായിടുന്ന സമയത്തിനകം ഡ്രോണും വേണ്ടിവന്നാൽ ഹെലികോപ്റ്റർ സന്നാഹം തന്നെ വന്നെന്നിരിക്കും, മരുഭൂമിയിൽ നഷ്ടപ്പെട്ട രണ്ട് മനുഷ്യരെ തിരഞ്ഞു ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ. ഇവിടെ മനുഷ്യർക്ക് അത്രത്തോളം മൂല്യം കൽപ്പിക്കുന്നുണ്ട്. അവരിപ്പോൾ എവിടെയായിരിക്കും. അവരെ എങ്ങിനെ കണ്ടെത്തും.? രാത്രിയല്ലേ, എത്ര വേണേലും നടക്കാം. തണുപ്പാണ്, ഏറെ നടന്നിട്ട് തൊണ്ട വരണ്ടാൽ കുടിക്കാൻ കൈയിൽ വെള്ളം കരുതിയാൽ മാത്രം മതി.

The Author

ലസ്റ്റർ

www.kkstories.com

7 Comments

Add a Comment
  1. evide bro backi

    ennum nokkum kanunilla

  2. തുടരൂ… സൂപ്പർ…. ജോർജ് അവനെ ഇത് പോലെ ചെയ്യണം തിരിച്ചു

    1. ലസ്റ്റർ

      😍❤️👍🏻

  3. bro late allathe vegam next part thaaa

    1. ലസ്റ്റർ

      ശ്രമിക്കാം ഡിയർ

  4. കോരപാപ്പൻ

    ഇത് അവൾ മരുഭൂമിയിൽ കിടന്നു മരിച്ചാൽ മതിയാരുന്നു, കഷ്ടപ്പെട്ട് നാട്ടിൽ വന്നിട്ട് മരിച്ചത് ബോർ ആയി

    1. ലസ്റ്റർ

      അവൾ മാത്രം അല്ലല്ലോ ബ്രോ, ബാറക്നു കൂടി രക്ഷപ്പെടണ്ടേ അവിടെ നിന്ന്.

Leave a Reply

Your email address will not be published. Required fields are marked *