വണ്ടി എറണാകുളം നോർത്ത് സ്റ്റേഷനിലേക്ക് പതുക്കെ ഇഴഞ്ഞു കയറുകയാണ്. ജനക്കൂട്ടം വാതിലിനടുത്തേക്ക് നീങ്ങിത്തുടങ്ങി. ആതിര സീറ്റിൽ നിന്നെഴുന്നേറ്റ് തന്റെ ബാഗ് തോളിലേക്കിട്ടു.
”അതുപോട്ടെ വൈശാഖ്… നിന്റെ കല്യാണം കഴിഞ്ഞോ?” അവൾ ഗൗരവത്തിൽ ചോദിച്ചു.
ഞാൻ ഒന്ന് ചിരിച്ചു. “എനിക്ക് കല്യാണം കഴിക്കാൻ നിലവിൽ പ്ലാൻ ഒന്നുമില്ല ആതിരാ. I am a free bird! എനിക്കിങ്ങനെ പാറി നടക്കണം. ഒരു ലോക്ക് എനിക്ക് ഒട്ടും ഇഷ്ടമല്ല…”
”അപ്പോൾ ഗേൾഫ്രണ്ട്? ആരെങ്കിലും ഉണ്ടോ?”
”ഉണ്ട്…” ഞാൻ അത് പറഞ്ഞതും ആതിരയുടെ മുഖം പെട്ടെന്ന് ഒന്ന് ഇരുണ്ടു. ആ ചന്ദനക്കുറിയുടെ തിളക്കം മങ്ങിയോ എന്ന് എനിക്ക് തോന്നി.
”എവിടെയാ? നാട്ടിൽ തന്നെയാണോ?” അവൾ പതുക്കെ ചോദിച്ചു.
”അതെ, നാട്ടിൽ തന്നെയാണ്. പക്ഷെ അവളോട് ഇത് വരെ ഞാൻ കാര്യം പറഞ്ഞിട്ടില്ല…”
ആതിരയ്ക്ക് അത് കേട്ടപ്പോൾ ഒരു ആശ്വാസം വന്നോ എന്ന് അറിയില്ല, എങ്കിലും അവൾ ഒന്ന് ഉപദേശിക്കാൻ മുതിർന്നു. “അല്ലടോ, പറയാനുള്ളത് ഇങ്ങനെ വച്ചോണ്ടിരിക്കണോ? പറഞ്ഞൂടെ? അവസാനം അത് കയ്യിൽ നിന്നു പോവില്ലേ?”
ഞാൻ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി പതുക്കെ പറഞ്ഞു. “ശരിയാണല്ലോ… എന്നാൽപ്പിന്നെ ഇപ്പോൾ തന്നെ പറഞ്ഞേക്കാം. ആതിരേ… എനിക്ക് നിന്നോട് ഒരു ഇഷ്ടം തോന്നുന്നുണ്ട്. ശരിക്കും പറഞ്ഞാൽ ആകെ 4 മണിക്കൂർ പരിചയമേ ഉള്ളു. പക്ഷെ ഈ ‘Love at first sight’ എന്നൊക്കെ പറയില്ലേ… അതുപോലെ!”
ആതിരയുടെ കണ്ണുകൾ വിടർന്നു. അവൾ ഒന്ന് പകച്ചുപോയി. എന്നിട്ട് എന്റെ തോളിൽ പതുക്കെ ഒന്ന് തട്ടി ചിരിച്ചു. “അയ്യോ… ഒന്ന് പോടാ സ്പൈഡർമാനെ, എന്നെ കളിയാക്കാതെ!”

best one 💜
Broo super feel , keep goingg 🔥🫂😍
kidilam bro. feel aayi
കിടിലോസ്‌കി കഥ ആയിരുന്നു ഒരു സംശയം വേണ്ട…. പോയതിനേക്കാൾ എത്രയോ നല്ലത് ആണ് വരാൻ ഒള്ളത് എന്ന് നമുക്ക് മനസ്സിലാവും… നല്ല ഫീൽ ഉണ്ടായിരുന്നു ശെരിക്കും ഹൃദയസ്പർശി ആയ ഒരു കഥ തന്നെ… നിങ്ങളുടെ അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കും…
നിങ്ങളുടെ സപ്പോർട്ടിനു നന്ദി ❤️
സൂപ്പർ കഥ, അവർ ഒന്നായെങ്കിൽ നന്നായിരുന്നു എന്ന് തോന്നി
ബ്രോ അടിപൊളി സ്റ്റോറി. നിങ്ങൾക്ക് നല്ല ഒരു ഭാവിയുടുണ്ട് ഇവിടെ. പ്രണയത്തിന്റെ ആഴം തൊട്ടറിഞ്ഞ മനുഷ്യൻ ആണു നിങ്ങൾ എന്ന് മനസ്സിലായി. വീടും വരിക. നിങ്ങൾക്കായി കാത്തിരിക്കും
സൂപ്പർ സ്റ്റോറി…
ആസ്വാദനകരമായ പ്രണകാവ്യം….
ഒരു മഴ നനഞ്ഞു കുതിർന്ന കുളിരാർന്ന സുഖം….
സൂപ്പർ…
നന്ദുസ്…
അടുത്ത പാർട്ട് എത്രയും വേഗം തരണേ 🌍
Seen sanam ⚡️ oru rekshem illa❤️
വല്ലാത്തൊരു ഫീൽ.
പറയാൻ പറ്റൂന്നില്ല
i love u…. John…
thanks….
Rajesh
മനോഹരമായ വരികൾ ആവർത്തനവിരസതയില്ലാതേ ഒഴുകി ഒഴുകി എന്താ പറയ ഇപ്പോ വല്ലാത്തോരു ഫീൽ വീണ്ടും തുടരുക നന്ദി
superb one
Good presentation, without any lag. Intimacy among them is highly appreciable. Congratulations to the writer.
love it..