”കളിയല്ല ആതിരാ… ഇത് ലഗേജ് റാക്കിൽ നിന്ന് ചാടിയിറങ്ങിയ ഒരുത്തന്റെ ഹൃദയമിടിപ്പാണ്. വിശ്വസിക്കണമോ വേണ്ടയോ എന്ന് നിനക്ക് തീരുമാനിക്കാം.”
വണ്ടി നിന്നു. അവൾ പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങാൻ ഒരുങ്ങുമ്പോൾ തിരിഞ്ഞു നോക്കി. ആ നോട്ടത്തിൽ ഒരു ആയിരം കാര്യങ്ങൾ പറയാതെ പറയുന്നുണ്ടായിരുന്നു.
ആതിര പ്ലാറ്റ്‌ഫോമിലൂടെ വേഗത്തിൽ നടന്നു നീങ്ങി. അപ്പോഴാണ് എനിക്ക് ബോധം വന്നത്—”അയ്യോ! നമ്പർ വാങ്ങിയില്ല, കൊടുത്തുമില്ല!” ഒന്നും നോക്കിയില്ല, ആൾക്കൂട്ടത്തിനിടയിലൂടെ ഞാൻ പാഞ്ഞോടി.
”ആതിരേ…!”
അവൾ പതുക്കെ തിരിഞ്ഞു നോക്കി. ആ ചന്ദനക്കുറിയും തുളസിക്കതിരും ഇപ്പോഴും ആ മുഖത്തിന് ഒരു വല്ലാത്ത ഗാംഭീര്യം നൽകുന്നുണ്ട്. ഞാൻ കിതച്ചുകൊണ്ട് അവളുടെ അടുത്തു ചെന്നു. കയ്യിലുണ്ടായിരുന്ന എന്റെ ബിസിനസ്സ് കാർഡ് അവൾക്ക് നേരെ നീട്ടി.
”ആതിരാ… ഞാൻ നിന്റെ ഒരു കോളോ അല്ലേൽ ഒരു മെസ്സേജോ പ്രതീക്ഷിക്കുന്നുണ്ടാവും. മറക്കരുത്…”
അവൾ പതുക്കെ ആ കാർഡ് വാങ്ങി. എന്നിട്ട് എന്നെ ഒന്ന് അടിമുടി നോക്കി. ആ കണ്ണുകളിൽ പഴയ ആ കുസൃതിയോ ചിരിയോ ഒന്നുമില്ലായിരുന്നു. അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു.
ഞാൻ അവിടെത്തന്നെ നിന്ന് അവൾ പോകുന്നത് നോക്കി. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ, പ്ലാറ്റ്‌ഫോമിന് അരികിലുള്ള ആ വലിയ ചുവന്ന വേസ്റ്റ് ബിന്നിന് അടുത്തെത്തിയപ്പോൾ അവൾ ഒന്ന് നിന്നു. എന്റെ ഹൃദയം ഒന്ന് നിലച്ചു. അടുത്ത നിമിഷം, അവൾ ആ കാർഡ് ലാഘവത്തോടെ ആ ബിന്നിലേക്ക് ഇട്ടു! എന്നിട്ട് ഒരു വട്ടം പോലും തിരിഞ്ഞു നോക്കാതെ ആൾക്കൂട്ടത്തിലേക്ക് മറഞ്ഞു.

best one 💜
Broo super feel , keep goingg 🔥🫂😍
kidilam bro. feel aayi
കിടിലോസ്‌കി കഥ ആയിരുന്നു ഒരു സംശയം വേണ്ട…. പോയതിനേക്കാൾ എത്രയോ നല്ലത് ആണ് വരാൻ ഒള്ളത് എന്ന് നമുക്ക് മനസ്സിലാവും… നല്ല ഫീൽ ഉണ്ടായിരുന്നു ശെരിക്കും ഹൃദയസ്പർശി ആയ ഒരു കഥ തന്നെ… നിങ്ങളുടെ അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കും…
നിങ്ങളുടെ സപ്പോർട്ടിനു നന്ദി ❤️
സൂപ്പർ കഥ, അവർ ഒന്നായെങ്കിൽ നന്നായിരുന്നു എന്ന് തോന്നി
ബ്രോ അടിപൊളി സ്റ്റോറി. നിങ്ങൾക്ക് നല്ല ഒരു ഭാവിയുടുണ്ട് ഇവിടെ. പ്രണയത്തിന്റെ ആഴം തൊട്ടറിഞ്ഞ മനുഷ്യൻ ആണു നിങ്ങൾ എന്ന് മനസ്സിലായി. വീടും വരിക. നിങ്ങൾക്കായി കാത്തിരിക്കും
സൂപ്പർ സ്റ്റോറി…
ആസ്വാദനകരമായ പ്രണകാവ്യം….
ഒരു മഴ നനഞ്ഞു കുതിർന്ന കുളിരാർന്ന സുഖം….
സൂപ്പർ…
നന്ദുസ്…
അടുത്ത പാർട്ട് എത്രയും വേഗം തരണേ 🌍
Seen sanam ⚡️ oru rekshem illa❤️
വല്ലാത്തൊരു ഫീൽ.
പറയാൻ പറ്റൂന്നില്ല
i love u…. John…
thanks….
Rajesh
മനോഹരമായ വരികൾ ആവർത്തനവിരസതയില്ലാതേ ഒഴുകി ഒഴുകി എന്താ പറയ ഇപ്പോ വല്ലാത്തോരു ഫീൽ വീണ്ടും തുടരുക നന്ദി
superb one
Good presentation, without any lag. Intimacy among them is highly appreciable. Congratulations to the writer.
love it..