ഞാൻ പതുക്കെ റോഡ് ക്രോസ്സ് ചെയ്ത് അവളുടെ അടുത്തെത്തി. അവൾ ഒരു ഹെൽമെറ്റ് എനിക്ക് നേരെ നീട്ടി. “ഇത് വെച്ചിട്ട് വണ്ടിയിൽ കയറൂ…” അവളുടെ സ്വരത്തിൽ ഒരു കമാൻഡിംഗ് പവർ ഉണ്ടായിരുന്നു.
ഞാൻ പുറകിൽ കയറി ഇരുന്നു. പതുക്കെ അവളുടെ കാതിനോട് ചേർന്ന് ചോദിച്ചു, “ആതിരാ… ഇത് ഞാൻ ഇന്നലെ കണ്ട ആതിരയല്ലല്ലോ!”
അവൾ ഒന്ന് തിരിഞ്ഞു നോക്കി കുസൃതിയോടെ ചിരിച്ചു. “ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു വൈശാഖ്… വെയിറ്റ് ചെയ്യ്!”
അതും പറഞ്ഞ് അവൾ വണ്ടി സ്റ്റാർട്ട് ചെയ്തു. പിന്നെ കണ്ടത് ആതിരയുടെ ഒരു വേറെ രൂപമാണ്. കൊച്ചിയിലെ ആ തിരക്കിനിടയിലൂടെ വാഹനങ്ങൾക്കിടയിലൂടെ ഒരു ഫ്രീക്കത്തിയെപ്പോലെ അവൾ വണ്ടി പായിച്ചു. ഇടയ്ക്കിടെ വണ്ടി വെട്ടിക്കുമ്പോഴും സ്പീഡ് കൂട്ടുമ്പോഴും എന്റെ ഉള്ളൊന്നു വിറയ്ക്കാൻ തുടങ്ങി.
അവൾ വണ്ടി നേരെ പാഞ്ഞുകയറ്റിയത് ആകാശമുട്ടുന്ന അനേകം നിലകളുള്ള ഒരു ഫ്ലാറ്റിലേക്കായിരുന്നു. അവിടെ വണ്ടി പാർക്ക് ചെയ്തിട്ട് എന്നെ നോക്കി ഒരൊറ്റ വിളി: “വാടാ…!”
ആ വിളിയിലെ അധികാരവും അവളുടെ ആ ലുക്കും കണ്ട് ഞാൻ ഒന്നും മിണ്ടാതെ പുറകെ നടന്നു. ലിഫ്റ്റിൽ കയറിയ ഉടനെ അവൾ 12-ാം നിലയുടെ ബട്ടൺ അമർത്തി. ആ വലിയ കെട്ടിടവും ആതിരയുടെ മാറ്റവും കണ്ട് ഞാൻ ഇപ്പോഴും അന്തംവിട്ടു നിൽക്കുകയാണ്.
എന്റെ ആ പകച്ചുനിൽപ്പ് കണ്ടിട്ടാവാം, അവൾ ചിരിച്ചുകൊണ്ട് അടുത്ത് വന്ന് പറഞ്ഞു: “എന്താടാ… പേടിക്കണ്ട! നാട്ടിൽ ഞാൻ ആ നാടൻ ആതിര തന്നെയാണ്. പക്ഷേ ഇവിടെ, ഈ നഗരത്തിൽ ഞാൻ ഇങ്ങനെയാണ്… മോഡേൺ. അത്രയേയുള്ളൂ!”

best one 💜
Broo super feel , keep goingg 🔥🫂😍
kidilam bro. feel aayi
കിടിലോസ്‌കി കഥ ആയിരുന്നു ഒരു സംശയം വേണ്ട…. പോയതിനേക്കാൾ എത്രയോ നല്ലത് ആണ് വരാൻ ഒള്ളത് എന്ന് നമുക്ക് മനസ്സിലാവും… നല്ല ഫീൽ ഉണ്ടായിരുന്നു ശെരിക്കും ഹൃദയസ്പർശി ആയ ഒരു കഥ തന്നെ… നിങ്ങളുടെ അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കും…
നിങ്ങളുടെ സപ്പോർട്ടിനു നന്ദി ❤️
സൂപ്പർ കഥ, അവർ ഒന്നായെങ്കിൽ നന്നായിരുന്നു എന്ന് തോന്നി
ബ്രോ അടിപൊളി സ്റ്റോറി. നിങ്ങൾക്ക് നല്ല ഒരു ഭാവിയുടുണ്ട് ഇവിടെ. പ്രണയത്തിന്റെ ആഴം തൊട്ടറിഞ്ഞ മനുഷ്യൻ ആണു നിങ്ങൾ എന്ന് മനസ്സിലായി. വീടും വരിക. നിങ്ങൾക്കായി കാത്തിരിക്കും
സൂപ്പർ സ്റ്റോറി…
ആസ്വാദനകരമായ പ്രണകാവ്യം….
ഒരു മഴ നനഞ്ഞു കുതിർന്ന കുളിരാർന്ന സുഖം….
സൂപ്പർ…
നന്ദുസ്…
അടുത്ത പാർട്ട് എത്രയും വേഗം തരണേ 🌍
Seen sanam ⚡️ oru rekshem illa❤️
വല്ലാത്തൊരു ഫീൽ.
പറയാൻ പറ്റൂന്നില്ല
i love u…. John…
thanks….
Rajesh
മനോഹരമായ വരികൾ ആവർത്തനവിരസതയില്ലാതേ ഒഴുകി ഒഴുകി എന്താ പറയ ഇപ്പോ വല്ലാത്തോരു ഫീൽ വീണ്ടും തുടരുക നന്ദി
superb one
Good presentation, without any lag. Intimacy among them is highly appreciable. Congratulations to the writer.
love it..