അതിന് അവൾ തന്ന മറുപടി എന്നെ അത്ഭുതപ്പെടുത്തി. “നീ ഒന്ന് പുറത്തേക്ക് നോക്ക്…” എന്നായിരുന്നു ആ മെസ്സേജ്.
ഞാൻ വേഗം ജനലിലൂടെ പ്ലാറ്റ്‌ഫോമിലേക്ക് നോക്കി. അവൾ പോയിട്ടുണ്ടായിരുന്നില്ല! ആൾക്കൂട്ടത്തിനിടയിൽ നിന്ന് അവൾ എന്നെ നോക്കി നിൽക്കുകയായിരുന്നു. എന്റെ കണ്ണുടക്കിയപ്പോൾ അവൾ മുഖത്ത് വിരിഞ്ഞ ഒരു വലിയ ചിരിയോടെ എനിക്ക് കൈ വീശി. “ബൈ…” എന്ന് അവൾ ആംഗ്യം കാണിക്കുമ്പോൾ അവളുടെ കണ്ണുകളിൽ ഇപ്പോഴും ആ പ്രണയത്തിന്റെ തിളക്കം ബാക്കിയുണ്ടായിരുന്നു. ട്രെയിൻ വേഗത എടുക്കുന്നത് വരെ അവൾ എനിക്ക് കൈ വീശിക്കൊണ്ടേ ഇരുന്നു.
“ഒരാൾ വേണ്ടാന്നു വെച്ചു ഉപേക്ഷിച്ചു പോയതിനെ… അതിനേക്കാൾ മനോഹരമായി സ്നേഹിക്കാൻ മറ്റൊരാൾക്ക് കഴിയും. കാരണം, ചിലർക്ക് ഭാരമായി തോന്നുന്നത് മറ്റു ചിലർക്ക് ജീവശ്വാസമായിരിക്കും.”
സസ്നേഹം..
ജോൺ എബ്രഹാം ❤️

best one 💜
Broo super feel , keep goingg 🔥🫂😍
kidilam bro. feel aayi
കിടിലോസ്‌കി കഥ ആയിരുന്നു ഒരു സംശയം വേണ്ട…. പോയതിനേക്കാൾ എത്രയോ നല്ലത് ആണ് വരാൻ ഒള്ളത് എന്ന് നമുക്ക് മനസ്സിലാവും… നല്ല ഫീൽ ഉണ്ടായിരുന്നു ശെരിക്കും ഹൃദയസ്പർശി ആയ ഒരു കഥ തന്നെ… നിങ്ങളുടെ അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കും…
നിങ്ങളുടെ സപ്പോർട്ടിനു നന്ദി ❤️
സൂപ്പർ കഥ, അവർ ഒന്നായെങ്കിൽ നന്നായിരുന്നു എന്ന് തോന്നി
ബ്രോ അടിപൊളി സ്റ്റോറി. നിങ്ങൾക്ക് നല്ല ഒരു ഭാവിയുടുണ്ട് ഇവിടെ. പ്രണയത്തിന്റെ ആഴം തൊട്ടറിഞ്ഞ മനുഷ്യൻ ആണു നിങ്ങൾ എന്ന് മനസ്സിലായി. വീടും വരിക. നിങ്ങൾക്കായി കാത്തിരിക്കും
സൂപ്പർ സ്റ്റോറി…
ആസ്വാദനകരമായ പ്രണകാവ്യം….
ഒരു മഴ നനഞ്ഞു കുതിർന്ന കുളിരാർന്ന സുഖം….
സൂപ്പർ…
നന്ദുസ്…
അടുത്ത പാർട്ട് എത്രയും വേഗം തരണേ 🌍
Seen sanam ⚡️ oru rekshem illa❤️
വല്ലാത്തൊരു ഫീൽ.
പറയാൻ പറ്റൂന്നില്ല
i love u…. John…
thanks….
Rajesh
മനോഹരമായ വരികൾ ആവർത്തനവിരസതയില്ലാതേ ഒഴുകി ഒഴുകി എന്താ പറയ ഇപ്പോ വല്ലാത്തോരു ഫീൽ വീണ്ടും തുടരുക നന്ദി
superb one
Good presentation, without any lag. Intimacy among them is highly appreciable. Congratulations to the writer.
love it..