തിരൂർ സ്റ്റേഷൻ അടുക്കാറായതും എന്റെ ഉള്ളിലൊരു കാളലായിരുന്നു. ഞാൻ ലഗേജ് റാക്കിന്റെ ഇടയിലൂടെ കഴുത്ത് നീട്ടി താഴേക്ക് ഒന്ന് കൂടി പാളി നോക്കി. അതാ, ആ ചുവന്ന സാരിക്കാരി ആ ‘വിൻഡോ സീറ്റ് തെണ്ടിയോട്’ എന്തോ ചോദിക്കുന്നു! അവൻ വളരെ താല്പര്യത്തോടെ, ചിരിച്ചുകൊണ്ട് എന്തോ മറുപടിയും പറഞ്ഞു.
”ഈശ്വരാ… ഇവൾ ഇവിടെ ഇറങ്ങുകയാണോ?” എന്റെ ഉള്ളിൽ ആ ചോദ്യം ആഞ്ഞടിച്ചു. തിരൂരിൽ ഇറങ്ങാനാണെങ്കിൽ പിന്നെ ഈ എറണാകുളം വരെയുള്ള യാത്ര വെറും വെറുതെയാവില്ലേ? ആ ചന്ദനക്കുറിയും തുളസിക്കതിരും, പിന്നെ ആ കിലുങ്ങുന്ന പാദസരവും ഒക്കെ തിരൂർ പ്ലാറ്റ്‌ഫോമിൽ മറയുന്നത് എനിക്ക് ആലോചിക്കാൻ പോലും വയ്യ.
അവൾ പതുക്കെ സീറ്റിൽ ഒന്ന് നീങ്ങിയിരുന്നു. കയ്യിലുണ്ടായിരുന്ന ചെറിയ ബാഗ് ഒന്നുകൂടി തോളിലേക്ക് അടുപ്പിച്ചു വെച്ചോ എന്ന് എനിക്കൊരു സംശയം. റാക്കിന്റെ മുകളിൽ നിന്ന് താഴേക്ക് ചാടാൻ പോലും പറ്റാത്ത വിധം ജനക്കൂട്ടം ഇടിച്ചു നിൽക്കുകയാണ്. അവൾ ശരിക്കും ഇറങ്ങാൻ ഭാവിക്കുകയാണെങ്കിൽ, ഒരു യാത്ര പോലും പറയാതെ, ആ പുഞ്ചിരി ഒന്ന് കൂടി കാണാതെ എങ്ങനെ വിടും?
എന്റെ ശ്രദ്ധ മുഴുവൻ ആ ചുവന്ന സാരിയുടെ ചലനങ്ങളിലാണ്. വണ്ടി പതുക്കെ വേഗത കുറച്ചു തുടങ്ങി… പ്ലാറ്റ്‌ഫോമിലെ വെളിച്ചം ജനാലയിലൂടെ അവളുടെ മുഖത്ത് മാറി മാറി പതിക്കുന്നുണ്ട്.
”ദൈവമേ, ഇവൾ എറണാകുളത്തിന് തന്നെ ഉള്ളതാവണേ…” എന്ന് ഞാൻ മനസ്സിൽ ആവോളം പ്രാർത്ഥിച്ചു. ഇത്രയും നേരം ആ ലഗേജ് റാക്കിന്റെ കമ്പി ചന്തിയിൽ തറച്ചു കയറിയത് ഈ കുറച്ചു നേരത്തെ കാഴ്ചയ്ക്ക് വേണ്ടിയാണോ?

best one 💜
Broo super feel , keep goingg 🔥🫂😍
kidilam bro. feel aayi
കിടിലോസ്‌കി കഥ ആയിരുന്നു ഒരു സംശയം വേണ്ട…. പോയതിനേക്കാൾ എത്രയോ നല്ലത് ആണ് വരാൻ ഒള്ളത് എന്ന് നമുക്ക് മനസ്സിലാവും… നല്ല ഫീൽ ഉണ്ടായിരുന്നു ശെരിക്കും ഹൃദയസ്പർശി ആയ ഒരു കഥ തന്നെ… നിങ്ങളുടെ അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കും…
നിങ്ങളുടെ സപ്പോർട്ടിനു നന്ദി ❤️
സൂപ്പർ കഥ, അവർ ഒന്നായെങ്കിൽ നന്നായിരുന്നു എന്ന് തോന്നി
ബ്രോ അടിപൊളി സ്റ്റോറി. നിങ്ങൾക്ക് നല്ല ഒരു ഭാവിയുടുണ്ട് ഇവിടെ. പ്രണയത്തിന്റെ ആഴം തൊട്ടറിഞ്ഞ മനുഷ്യൻ ആണു നിങ്ങൾ എന്ന് മനസ്സിലായി. വീടും വരിക. നിങ്ങൾക്കായി കാത്തിരിക്കും
സൂപ്പർ സ്റ്റോറി…
ആസ്വാദനകരമായ പ്രണകാവ്യം….
ഒരു മഴ നനഞ്ഞു കുതിർന്ന കുളിരാർന്ന സുഖം….
സൂപ്പർ…
നന്ദുസ്…
അടുത്ത പാർട്ട് എത്രയും വേഗം തരണേ 🌍
Seen sanam ⚡️ oru rekshem illa❤️
വല്ലാത്തൊരു ഫീൽ.
പറയാൻ പറ്റൂന്നില്ല
i love u…. John…
thanks….
Rajesh
മനോഹരമായ വരികൾ ആവർത്തനവിരസതയില്ലാതേ ഒഴുകി ഒഴുകി എന്താ പറയ ഇപ്പോ വല്ലാത്തോരു ഫീൽ വീണ്ടും തുടരുക നന്ദി
superb one
Good presentation, without any lag. Intimacy among them is highly appreciable. Congratulations to the writer.
love it..