ഞാൻ ഒന്ന് ചമ്മിയെങ്കിലും മറുപടി വിട്ടില്ല, “എറണാകുളം വരെ അങ്ങനെ നിൽക്കേണ്ടി വരുമോ എന്ന് കരുതി പേടിച്ചിരിക്കുകയായിരുന്നു… വലിയൊരു ഉപകാരമായി, താങ്ക്സ് ഉണ്ട് കേട്ടോ…”
അപ്പോൾ അവൾ മുഖത്ത് അല്പം ഗൗരവം വരുത്തി എന്നെ നോക്കി. “താങ്ക്സ് ഒക്കെ അവിടെ നിൽക്കട്ടെ… നിന്നെ താഴെയിറക്കിയത് ഒരു കാര്യം ചോദിക്കാനാണ്.”
”എന്താ?” ഞാൻ വിക്കി.
”അല്ല, കോഴിക്കോട് നിന്നു ഇവിടെ വരെ എന്നെ തന്നെ ആണല്ലോ നോക്കികൊണ്ടിരുന്നത്… നീ ഇതുവരെ പെണ്ണുങ്ങളെ കണ്ടിട്ടില്ലേ?”
ആ ചോദ്യം കേട്ടപ്പോൾ എനിക്ക് പണ്ട് മീറ്റിംഗിൽ ബോസ് ചീത്ത പറഞ്ഞതിനേക്കാൾ വലിയൊരു ഷോക്കാണ് കിട്ടിയത്. പക്ഷേ തോറ്റു കൊടുക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. ഞാൻ പതുക്കെ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു:
”അത്… പെണ്ണുങ്ങളെ കാണാത്തതു കൊണ്ടൊന്നുമല്ല. നിന്റെ അത്ര ഭംഗിയുള്ള ഒരാളെ അടുത്തൊന്നും ഞാൻ കണ്ടിട്ടില്ല, അതുകൊണ്ടാ…”
ആ മറുപടി കേട്ടതും അവളുടെ ആ ഗൗരവം പതുക്കെ അലിഞ്ഞില്ലാതായി
നാണം കൊണ്ട് ആ മുഖം ഒന്ന് ചുവന്നു തുടുത്തു. അത് എനിക്ക് മനസ്സിലാവരുതെന്ന് കരുതി അവൾ പെട്ടെന്ന് മുഖം ജനാലയ്ക്ക് പുറത്തേക്ക് തിരിച്ചെങ്കിലും, ആ കള്ളച്ചിരി ഒളിപ്പിക്കാൻ അവൾ പാടുപെടുന്നത് എനിക്ക് വ്യക്തമായി കാണാമായിരുന്നു.
ഞാൻ വിട്ടില്ല, ആ ഇരിപ്പ് ഒന്ന് കൂടി ഉറപ്പിച്ച് പതുക്കെ തുടർന്നു:
“സത്യമായിട്ടും പറയുകയാണ്… എനിക്ക് ഇപ്പോൾ 35 വയസ്സായി. ഇതിനിടയിൽ ജോലി സംബന്ധമായും അല്ലാതെയും ഒരുപാട് സ്ത്രീകളെ കണ്ടിട്ടുണ്ട്, പരിചയപ്പെട്ടിട്ടുമുണ്ട്. പക്ഷേ… നിങ്ങളെപ്പോലെ ഒരാൾ ഇതുവരെ എന്റെ കണ്ണിൽ ഉടക്കിയിട്ടില്ല.”

best one 💜
Broo super feel , keep goingg 🔥🫂😍
kidilam bro. feel aayi
കിടിലോസ്‌കി കഥ ആയിരുന്നു ഒരു സംശയം വേണ്ട…. പോയതിനേക്കാൾ എത്രയോ നല്ലത് ആണ് വരാൻ ഒള്ളത് എന്ന് നമുക്ക് മനസ്സിലാവും… നല്ല ഫീൽ ഉണ്ടായിരുന്നു ശെരിക്കും ഹൃദയസ്പർശി ആയ ഒരു കഥ തന്നെ… നിങ്ങളുടെ അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കും…
നിങ്ങളുടെ സപ്പോർട്ടിനു നന്ദി ❤️
സൂപ്പർ കഥ, അവർ ഒന്നായെങ്കിൽ നന്നായിരുന്നു എന്ന് തോന്നി
ബ്രോ അടിപൊളി സ്റ്റോറി. നിങ്ങൾക്ക് നല്ല ഒരു ഭാവിയുടുണ്ട് ഇവിടെ. പ്രണയത്തിന്റെ ആഴം തൊട്ടറിഞ്ഞ മനുഷ്യൻ ആണു നിങ്ങൾ എന്ന് മനസ്സിലായി. വീടും വരിക. നിങ്ങൾക്കായി കാത്തിരിക്കും
സൂപ്പർ സ്റ്റോറി…
ആസ്വാദനകരമായ പ്രണകാവ്യം….
ഒരു മഴ നനഞ്ഞു കുതിർന്ന കുളിരാർന്ന സുഖം….
സൂപ്പർ…
നന്ദുസ്…
അടുത്ത പാർട്ട് എത്രയും വേഗം തരണേ 🌍
Seen sanam ⚡️ oru rekshem illa❤️
വല്ലാത്തൊരു ഫീൽ.
പറയാൻ പറ്റൂന്നില്ല
i love u…. John…
thanks….
Rajesh
മനോഹരമായ വരികൾ ആവർത്തനവിരസതയില്ലാതേ ഒഴുകി ഒഴുകി എന്താ പറയ ഇപ്പോ വല്ലാത്തോരു ഫീൽ വീണ്ടും തുടരുക നന്ദി
superb one
Good presentation, without any lag. Intimacy among them is highly appreciable. Congratulations to the writer.
love it..