മരുഭൂവിൽ ഒരു മരുപ്പച്ച [Manu] 238

“ഡാ പോവല്ലേ, ഞാനൊരു സത്യം പറഞ്ഞതല്ലേ”
“അങ്ങനെ സത്യം പറയണ്ട, ഇഷ്‌ടമാണെന്ന് മാത്രമല്ലേ പറഞ്ഞുള്ളൂ, വേറെയൊന്നും ചോദിച്ചില്ലല്ലോ”
“വേറെയെന്ത് ചോദിക്കാൻ?”
“ഒന്നും ചോദിച്ചില്ലല്ലോ”
“ഉം, ചോദിച്ചോണ്ട് ഇങ്ങുവാ, തരുന്നുണ്ട്..വല്ലതും കഴിച്ചേച്ചു പോയി കിടന്നുറങ്ങാൻ നോക്ക്..ബൈ, നാളെ കാണാം..”
“ബൈ, ങാ പിന്നെ…നാളെ സാരിയുടുത്താൽ മതി..ചുരിദാർ വേണ്ട..”
“ഓ പിന്നെ, നിൻറെയിഷ്‌ടത്തിനാണല്ലോ എല്ലാം, പോയി കിടന്നുറങ്ങ്..ബൈ”

പിറ്റേന്ന് രാവിലെ, ഒമ്പത് മണിയാവാൻ കാത്തിരിക്കുകയായിരുന്നു ഞാൻ..,
മെറൂൺ കളറുള്ള സാരിയുടുത്ത് ചേച്ചി വാനിൽനിന്നും ഇറങ്ങി…
എന്നെ തിരയുന്നുണ്ടായിരുന്നു..
ഞാനല്പം മാറി നിന്ന് എല്ലാം കണ്ടങ്ങനെ ആന്ദതുന്ദിലനായി…ഹോ..അഴകിന്റെ ലാവണ്യമേ…
ഞാൻ കുറെ നേരം മനഃപൂർവ്വം മൈൻഡ് ചെയ്യാതെ നടന്നു, പിന്നെ അകലെനിന്നും ഒരു  ‘ഹായ്’ കൊടുത്തു… കഷ്‌ടപ്പെട്ടു സാരിയൊക്കെ വലിച്ചുകെട്ടിവന്നപ്പോ അവന്റെയൊരു കോപ്പിലെ ‘ഹായ്’ എന്നതായിരുന്നു ചേച്ചിയുടെ അപ്പോഴത്തെ മുഖഭാവം…
സമയം ഉച്ചക്ക് ഒന്നരയായപ്പോ ഞാൻ റിസപ്ഷനിൽ ചെന്നു, ചേച്ചിയെ കാണുന്നില്ല… അപ്പുറത്തെ മുറിയിലിരുന്ന് ഭക്ഷണം കഴിക്കുകയാണ്..മറ്റെല്ലാവരും കഴിച്ചു പോയിരിക്കുന്നു..

ഞാൻ പതിയെ പിറകിലൂടെ പോയി….ചേച്ചി വായിൽവെക്കാൻപോയ കൈപിടിച്ചു  നേരെ എന്റെ വായിൽ വെച്ച് “സാരിയിൽ സുന്ദരിയായിരിക്കുന്നു, ലവ് യൂ” എന്നും പറഞ്ഞു കവിളിലൊരുമ്മയും കൊടുത്തു…
എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാൻ ചേച്ചി കുറച്ചു സമയമെടുത്തു..

ആദ്യ സ്പര്ശനം!!!

“ഉം നല്ല ടേസ്റ്റ് ചേച്ചി”
“എന്ത്”
“ചോറും, പിന്നെ ഉമ്മയും”
“എന്തു ധൈര്യത്തിലാടാ നീയെന്നെ ഉമ്മവെച്ചത്?” ചേച്ചി മെല്ലെ കവിൾ തുടച്ചു..
“ധൈര്യത്തിലല്ല ചേച്ചീ, ഇഷ്‌ടത്തിലാണ് ഉമ്മ വെച്ചത്….”
സ്വതവേ ചുവന്ന കവിളുകൾ ഒന്നുകൂടി തുടുത്തു…കണ്ണുകൾ നിറഞ്ഞു…

“കരയല്ലേ ചേച്ചീ, ഇഷ്‌ടായതുകൊണ്ടല്ലേ ഞാൻ”… സോറി
“അതല്ലെടാ, ഇത്രയും സ്നേഹത്തോടെ ഒരു ചുംബനം എനിക്കിതുവരെ കിട്ടിയിട്ടില്ല”
(തുടരും)