മരുഭൂവിൽ ഒരു മരുപ്പച്ച 3 [Manu] 317

“മനസ്സാൽ ഞാൻ എന്നേ വരിച്ചു കഴിഞ്ഞിരുന്നു…”
എന്റെ മറുപടികേട്ട് കയ്യ് രണ്ടും വീശി ഒരുന്മാദിയെപോലെ ചേച്ചി ചിരിച്ചു…കുറേ നേരം..
“നിനക്ക് വട്ടാണെടാ ചെക്കാ…മുഴുത്ത വട്ട്” ..ചേച്ചി പിന്നെയും ചിരിച്ചുകൊണ്ടിരുന്നു…
“അഞ്ചെട്ടു കൊല്ലമായി…കെട്ടിയ കോന്തനു വേണ്ട, പിന്നെ നിനക്കെന്തിനാടാ എന്നെ? ഇനി നിനക്കും അങ്ങേരെപോലെ കൂട്ടിനുകിടക്കാൻ ഒരാളെ മതിയോ? കിടന്നു തരാം ഞാൻ….. ഒരു ജീവച്ഛവമായി…വേണോ നിനക്ക്?… പോയി വല്ല നല്ല പെൺകുട്ടിയേം കെട്ടി സുഖമായി ജീവിക്കേടാ മുത്തേ…പക്ഷേ ഒരുകാര്യം, നിന്റെ സ്നേഹം പൂർണ്ണമായി അവൾക്കുനൽകാൻ കഴിയില്ലെങ്കിൽ പിന്നെ നീ കല്യാണത്തിന് മുതിരരുത്…സ്വയം വഞ്ചിച്ച് നല്ല പാതിയേം വഞ്ചിച്ച് നല്ല ദമ്പതികളാണെന്ന് കാണിക്കാൻ വേണ്ടി നാട്ടുകാരേം വഞ്ചിച്ച്…എന്തിനാടാ ഒരു വിവാഹം?”

“ചേച്ചീ, എനിക്കറിയാമായിരുന്നു, ഓർമ്മയുണ്ടോ ഡ്യൂട്ടിക്ക് ജോയിൻ ചെയ്യാൻവേണ്ടി ഞാൻ വിളിച്ച ദിവസം?
കരഞ്ഞിരിക്കണ്ട എന്ന് ഞാൻ പറഞ്ഞപ്പോ ഞാൻ കരയുന്നത് നീയെങ്ങനെ അറിഞ്ഞുവെന്ന് ചേച്ചി തിരിച്ചു ചോദിച്ചത്? ഒരാളെങ്കിലും അറിയുന്നുണ്ടല്ലോ എന്ന് ആത്മഗതമെന്നോണം  മറുപടി പറഞ്ഞത്??”
“ഉം…മനൂ, നിന്നിൽ ഞാൻ ഏറ്റവും ഇഷ്‌ടപ്പെട്ടത് എന്താന്നറിയാമോ?
“ഉം?”
“ഡാ നീയെന്റെ ഓരോ ചെറിയ കാര്യവും ശ്രദ്ധിക്കുന്നുണ്ട്…ഓർത്തുവെക്കുന്നുണ്ട്..എന്നിൽ വരുന്ന ഓരോ സൂക്ഷ്മ മാറ്റങ്ങൾപോലും നീ അറിയുന്നുണ്ട്…നീയതൊക്കെ ചോദിക്കുമ്പോ ഞാൻ സ്വയം അത്ഭുതപ്പെടാറുണ്ട്…അന്നൊരിക്കെ എന്റെ കയ്യിന്റെ പിറകുവശം പൊള്ളിയത് എങ്ങനെയാണെന്ന് നീ ചോദിച്ചപ്പോ ഞാൻ കരഞ്ഞില്ലെന്നേയുള്ളൂ….എത്ര നേരമാ നീയെന്റെ കണ്ണിൽ നോക്കിയിരിക്കാറുള്ളത്, എന്നെ വായിച്ചറിയാറുള്ളത്…ഇതൊക്കെയല്ലേടാ ഒരു പെണ്ണിന് വേണ്ടത്? സ്വർണ്ണമോ പണമോ പൊങ്ങച്ചമോ അല്ലല്ലോ?”
“വീടെത്താറായോ?” ഞാൻ ചോദിച്ചു..
“ഉം” ചേച്ചിയുടെ മറുപടി
ഞാൻ ചേച്ചിയുടെ കയ്യിൽപിടിച്ചു നിറുത്തി
“ഒരു മോതിരവും ചെറിയൊരു മാലയും വാങ്ങിച്ചോട്ടേ?, പറഞ്ഞില്ലേ മനസ്സാ എന്നേ വരിച്ചുകഴിഞ്ഞു ഞാൻ”
“എന്റെ മോൾ?”
“നമ്മുടെ മോളെന്നു പറ, പൊന്നൂസ് എന്റെയും കൂടി മോളല്ലേ?”
“ഡാ വീടെത്താറായി”
“ഉം, ചേച്ചി കണ്ണ് തുടക്ക്”

The Author

10 Comments

Add a Comment
  1. Nice… baaki evde

  2. manu nalla kadhayaa ith ithinte part thudarnn yezhth chechiyude soundharyam varnik aabarana bangi okke ivarde kuttiye kurach ullath okke samsaravu kutty undaayirikkumpol undaakunna prashnavum aayi yezhth bro

  3. ചന്ദു മുതുകുളം

    നല്ല കഥ.. തുടരട്ടെ

  4. വളരെ നന്നായിട്ടുണ്ട്…

  5. സൂപ്പർ …..
    എമണ്ടൻ സ്റ്റോറി

  6. പൊന്നു.?

    മനൂ…. സൂപ്പറഡാ….. സൂപ്പർ

    ????

  7. മനു കഥ നന്നായിരിക്കുന്നു. അടിപൊളി.താങ്കൾ ഇതിനു മുമ്പ് മറ്റേതെങ്കിലും കഥ എഴുതിയിട്ടുണ്ടോ.

  8. Dear Manu,

    Valare Nalla reethiyi; pokunnude, kep it up.

Leave a Reply

Your email address will not be published. Required fields are marked *