മരുഭൂമിയിലെ മഴ
Marubhooyile Mazha | Author : Honayi
ഉച്ചകഴിഞ്ഞപ്പോൾ മുതൽ ആകാശത്തു കാർമേഘം നിറയാൻ തുടങ്ങി. ഇന്നെങ്കിലും ഒരു മഴ പെയ്തിരുന്നുവെങ്കിൽ, നെറ്റിയിൽ പൊടിയുന്ന വിയർപ്പ് പുറംകൈകൊണ്ട് തുടക്കുന്നതിനിടയിൽ ലീന ചിന്തിച്ചു.
45 വയസുള്ള ലീന ഇപ്പോൾ ഒറ്റക്കാണ് ആ വീട്ടിൽ താമസം. വർഷങ്ങളായി ഭർത്താവ് ഗൾഫിലാണ്. രണ്ട് മക്കളുള്ളതിൽ മൂത്ത മകൻ എഞ്ചിനീയറിംഗ് കഴിഞ്ഞ് ബാംഗ്ലൂരിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്നു. രണ്ടാമത്തെ മകൻ ചെന്നൈയിൽ പഠിക്കുന്നു. ആ ഗ്രാമത്തിലെ എല്ലാവരുടെയും സഹായിയായ ദാമുവാണ് അവൾക്ക് അത്യാവശ്യം വേണ്ട വീട്ടുസഹായങ്ങൾ ചെയ്തുകൊടുക്കുന്നത്. കൃത്യമായി അറിയില്ലെങ്കിലും അവന് ഏകദേശം ഒരു 30-32 വയസ് ഉണ്ടാകും. ലീന അകത്തെ ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ക്ലോക്കിലേക്ക് നോക്കി. സമയം 5 മണിയാകുന്നു. എന്നും ഭർത്താവ് 4 മണിക്ക് വീഡിയോ കാൾ ചെയ്യുന്നതാണ്. ഇന്ന് ഇത്ര നേരമായിട്ടും വിളിച്ചില്ലല്ലോ.
പെട്ടന്ന് കണ്ണഞ്ചിപ്പിക്കുന്ന ഒരു പ്രകാശം ജനലിൽ കൂടി ഉള്ളിലേക്ക് വന്നു. ഒപ്പം കാതടപ്പിക്കുന്ന ഒരു ഇടിയൊച്ചയും. മുറ്റത്ത് ചരൽ വാരിയെറിയുന്ന ഒച്ചയോടെ മഴതുള്ളികൾ വീഴാൻ തുടങ്ങി. വളരെ നാളിനു ശേഷം പെയ്യുന്ന മഴ. പുതുമഴയിൽ നനഞ്ഞ മണ്ണിന്റെ പുതുമണം. ലീന ആ മണം ആസ്വദിച്ചുകൊണ്ട് വരാന്തയിലേക്കിറങ്ങി. ഒരു കൊച്ചുകുട്ടി മഴ ആസ്വദിക്കുന്ന ഭാവത്തിൽ അവൾ മഴ നോക്കി നിന്നു. ചെറിയ ചെറിയ ഇടിയും മിന്നലിനും ഒപ്പം മഴക്ക് ശക്തി കൂടുകയാണ്. വരാന്തയുടെ അങ്ങേ അറ്റത്ത് ഒരു അനക്കം. ലീന നോക്കുമ്പോൾ ദാമു വരാന്തയുടെ മൂലയിൽ അവന്റെ കൈയിൽ എപ്പോഴും ഉണ്ടാകാറുള്ള ആ കുട്ടി തോർത്തും പുതച്ച് ഇരിക്കുന്നു.
“നീ എപ്പഴാ ദാമു വന്നത്”, ലീന അവനോട് ചോദിച്ചുകൊണ്ട് അവൻ ഇരിക്കുന്നിടത്തേക്ക് ചെന്നു. “ഞാൻ ഇടിവെട്ടിയപ്പോ ഓടിക്കേറിയതാ ഇച്ചേയി”, മുഖത്ത് എപ്പോഴുമുള്ള ആ നിഷ്കളങ്ക ചിരിയോടെ ദാമു പറഞ്ഞു. അവന് ആ നാട്ടിൽ ഏറ്റവും ഇഷ്ട്ടം അവളോട് ആണ്. കാരണം അവൾ മാത്രമേ അവനെ ‘ദാമു’ എന്ന് വിളിക്കാറുള്ളു. ബാക്കിയുള്ളവർ അവനെ എടാ എന്നും, ഡാ പൊട്ടാ എന്നുമൊക്കെയാണ് വിളിക്കാറ്. തന്നെയുമല്ല മിക്കവാറും എല്ലാ ദിവസവും ലീനയാണ് അവന് ഭക്ഷണം കൊടുക്കുന്നതും. വീട്ടിലെ ഒരംഗത്തിനോടെന്നവണ്ണം ആണ് അവൾ അവനോട് പെരുമാറുന്നത്. അതുകൊണ്ടാണ് ദാമു അവളെ ‘ഇച്ചേയി’ എന്നു വിളിക്കുന്നതും.
കൊള്ളാം നന്നായിട്ടുണ്ട്. ❤
ഈ കഥ പണ്ട് വന്നതല്ലേ??
പണ്ട് വന്നതാണ് ??
Pottante kunnabhagyam enna kathayilninnum prachodanam kondu undayathalle ee katha. Satyam parayu.