മഴക്ക് ശക്തി കൂടുന്നതിനൊപ്പം മഴവെള്ളം മുറ്റത്ത് നിറയാൻ തുടങ്ങി. മുറ്റത്തിന് സൈഡിൽ മഴവെള്ളം ഒലിച്ചു പോകാൻ വെച്ചിരുന്ന പൈപ്പ് വല്ല കരിയിലയും വീണ് അടഞ്ഞിരിക്കുകയായിരിക്കും. ലീന ഓർത്തു. അത് ശരിയാക്കിയില്ലെങ്കിൽ മുറ്റമാകെ ചെളിയാകുമല്ലോ.
“ദാമു, ആ പൈപ്പിലൂടെ വെള്ളം വെളിയിലേക്ക് പോകുന്നില്ല. നീ അതൊന്നു ശരിയാക്കാമോ?” അതു കേട്ടപാതി ദാമു ചാടിയെഴുന്നേറ്റ് താൻ ഇട്ടിരുന്ന നിറം മങ്ങിയ ഷർട്ട് അഴിച്ചുമാറ്റി. അവന്റെ ആ കുട്ടിത്തോർത്ത് അരയിൽ ചുറ്റികൊണ്ട് കൈലിയും അഴിച്ചുമാറ്റി മഴയിലേക്കിറങ്ങാൻ തയ്യാറായിക്കഴിഞ്ഞു. അവൻ വരാന്തയിലെ പടിയിലേക്കിറങ്ങി. കൈകൾ നീട്ടി മഴവെള്ളം കൈകുമ്പിളിൽ പിടിച്ചു മുഖത്തേക്കൊഴിച്ചുകൊണ്ട് ലീനയെ നോക്കി താൻ
തയ്യാറായെന്നറിയിച്ചു. ലീന അവനെ പൈപ്പ് കാണിച്ചുകൊടുത്തതും ദാമു കൈകൾ രണ്ടും നെഞ്ചിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് മുറ്റത്തേക്കിറങ്ങി.
പെട്ടെന്നാണ് ലീന തന്റെ ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടത്. അവൾ അകത്തേക്ക് കയറി ഫോൺ എടുത്തു. ഗൾഫിൽനിന്ന് ഭർത്താവിന്റെ വീഡിയോ കാൾ. അവൾ ഇയർഫോൺ ചെവിയിൽ വെച്ചുകൊണ്ട് കാൾ എടുത്തു. ഫോണിൽ തന്റെ ഭർത്താവിന്റെ മുഖം. “ഇന്ന് കുറച്ച് തിരക്കായിരുന്നു അതാ വിളിക്കാൻ താമസിച്ചത്”, അവളുടെ ഭർത്താവ് മോഹൻ പറഞ്ഞു. “ആണോ, ഇവിടെ ദാ നല്ല മഴയാണ്”, ലീന മറുപടി നൽകി. “ആ വെള്ളം പോകുന്ന പൈപ്പ് അടഞ്ഞെന്നാ തോന്നുന്നത്, മുറ്റത്തൊക്കെ വെള്ളം നിറയുന്നു. ദാമു അത് ശരിയാക്കുവാ” എന്നു പറഞ്ഞുകൊണ്ട് മോഹനന് കാണുവാനായി ഫോണിന്റെ ബാക്ക് ക്യാമറ ഓൺ ചെയ്തു. അപ്പോൾ മഴയിൽ നനഞ്ഞ ദാമു ആ പൈപ്പിനുള്ളിൽ ഒരു കമ്പുകയറ്റി പൈപ്പിലെ ബ്ലോക്ക് മാറ്റാനുള്ള ശ്രമത്തിലായിരുന്നു.
ദാമുവിന്റെ ശ്രമത്തിനു ഫലം കണ്ടു. മുറ്റത്ത് നിറഞ്ഞ മഴവെള്ളം പൈപ്പിലൂടെ വെളിയിലേക്ക് ഒഴുകാൻ തുടങ്ങി. ഒരു കൊച്ചുകുട്ടി എന്തോ മഹാകാര്യം ചെയ്ത് വിജയിച്ച ഭാവത്തിൽ അവൻ ലീനയെ നോക്കി ചിരിച്ചു. “മോഹനൻ ചേട്ടൻ ദാ ഇതിലൂടെ നിന്നെ കാണുവാ”, അവൾ ദാമുവിനോട് ചിരിച്ചുകൊണ്ട് പറഞ്ഞു. ദാമുവിന് എന്താണ് സംഭവം എന്ന് കൃത്യമായി മനസിലായില്ലെങ്കിലും മോഹനൻ ചേട്ടൻ തന്നെ കാണുന്നുണ്ടെന്ന് മനസിലായി. അവൻ ആ മഴയത്ത് നിന്നുകൊണ്ട് ഫോണിലേക്ക് നോക്കികൊണ്ട് തന്നെ നിന്നു.
കൊള്ളാം നന്നായിട്ടുണ്ട്. ❤
ഈ കഥ പണ്ട് വന്നതല്ലേ??
പണ്ട് വന്നതാണ് ??
Pottante kunnabhagyam enna kathayilninnum prachodanam kondu undayathalle ee katha. Satyam parayu.