മരുഭൂമിയിലേക്കൊരു യാത്ര
Marubhumiyilekkoru Yaathra | Author : Sunoj
വീണ്ടും മരുഭൂമിയിലേക്ക് രണ്ടു മൂന്ന് ദിവസത്തെ വർക്കിനായി മസ്കറ്റിൽ നിന്നും വളരെ അകലെയുള്ള ഈ സൈറ്റിലേക്ക് പോകാൻ ഉള്ള ഇമെയിൽ കിട്ടിയതോടെ ശരിക്കും വട്ടായി. ഒരു സ്ഥലത്ത് നിന്നു വന്നിട്ടു കുറച്ചു ദിവസങ്ങളെ ആകുന്നുള്ളു മസ്കറ്റിന്റെ ഹരിതാഭയും പച്ചപ്പും ശരിക്കുമൊന്നു ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ല അതിനു മുൻപേ വീണ്ടും..
അതും വെള്ളിയാഴ്ച തന്നെ പോകണം അപ്പോ വീക് എൻഡിലെ വെള്ളമടിയും സ്വാഹാ..
ഒരുമാതിരി മറ്റേടത്തെ പരിപാടി ആയിപോയെന്നു മാനേജർ അച്ചായനോട് വാട്സ്ആപ്പ് ചെയ്തു ട്രാൻസ്‌പോർട്ടിൽ പോയി ടിക്കറ്റ് വാങ്ങി റൂമിലേക്ക് പോയി.
വെള്ളിയാഴ്ച ഒമാനി ഡ്രൈവേഴ്സ് കുറവായതുകൊണ്ട് രാവിലെ തന്നെ റുസൈലിൽ കൊണ്ടു വിട്ടു ഇനിയും രണ്ടു മണിക്കൂർ കഴിഞ്ഞേ ബസ് വരികയുള്ളു.
റോയൽ ടീ യിൽ നിന്നും ഒരു ചായയും കുടിച്ചു ബസ് ഓപ്പറേറ്റർഴ്സിന്റെ ഓഫീസിൽ എത്തിയപ്പോൾ അവിടത്തെ കസേരകളിലെല്ലാം കെട്ടും ഭാണ്ഡങ്ങളുമായി ബംഗാളികൾ സ്ഥാനം പിടിച്ചു. ദൂരെ സ്ഥലങ്ങളിലേക്കു പോകാനുള്ള ബസ്സുകൾ വന്നു തുടങ്ങി ആളുകളുടെ തിക്കും തിരക്കും അതിനിടയിൽ മൊബൈൽ ഹെഡ് ഫോണും പവർ ബാങ്കും വിൽക്കുന്ന പാകിസ്ഥാനികൾ, കടലയും പോപ്പ് കോണും വിൽക്കുന്ന ബംഗാളിയും എന്നെ സമീപിച്ചു പോയി, ആ വരിയിൽ അവസാനത്തെ ഇനിയും തുറന്നിട്ടില്ലാത്ത ഓഫീസിന് മുന്പിലെ ആളൊഴിഞ്ഞ കസേരയിൽ ഞാനും സ്ഥാനം പിടിച്ചു. തനിച്ചാവുമ്പോഴാണ് നമ്മള് യഥാർത്ഥത്തിൽ നമ്മളാവുക അല്ലെ.. ഞാനും ഫേസ്ബുക്കിലെ ആ ഫേക്ക് ഐഡി ഓപ്പൺ ആക്കി കുറെ നോട്ടിഫിക്കേഷനും മെസ്സേജുകളും ഏറെയും ഞാൻ എഴുതിക്കൊണ്ടിരിക്കുന്ന അവളിലേക്ക് എന്ന സ്റ്റോറിയുടെ ബാക്കി ചോദിച്ചുകൊണ്ടുള്ള അനേഷണങ്ങളും പ്രോത്സാഹനങ്ങളുമാണ്.. കുറച്ചു തിരക്കുകളിലായിരുന്നു എന്നിരുന്നാലും ബാക്കി എഴുതി തുടങ്ങിയിട്ടുണ്ട് ഇന്ന് 6മണിക്കൂർ യാത്രയുണ്ട് ആ യാത്രയിൽ മുഴുവനും എഴുതി തീർക്കണം. ഡ്രസിങ് ചെയ്തു പിക് ഇട്ട സുന്ദരി കുട്ടികൾക്കു ലൈക് അടിച്ചു അങ്ങനെ നോക്കി ഇരുന്നു.
അല്പസമയത്തിനുള്ളിൽ അവിടേക്കു ഒരു ചെറിയ ബാഗും പിടിച്ചു ഒരു ചുള്ളൻ ചേട്ടൻ വന്നു എന്റെ അടുത്തായി ഇരുന്നു. ഒരു ഷർട്ട് ഇൻസേർട് ചെയ്തു ക്ലീൻ ഷേവ് ചെയ്തു പക്കാ എക്സിക്യൂട്ടീവ് ലുക്ക്.. വേഗം fb മാറ്റി ഞാൻ ഒന്ന് ചിരിച്ചു ആ ചേട്ടനും ഞാൻ പോകുന്ന സ്ഥലത്തേക്ക് തന്നെയാ സെയിം പ്രോജെക്ടിലേക്കു ഒമാനിലെ പ്രശസ്തമായ ഒരു it കമ്പനിയിലെ എൻജിനിയർ ആണ് പാലക്കാട് ആണ് വീട് കല്യാണം കഴിച്ചിരിക്കുന്നത് തൃശ്ശൂരിൽ നിന്നും ഒരു മകനുണ്ട് വൈഫ് ബാങ്കിൽ വർക്ക് ചെയ്യുന്നു .. എന്റെ ചേട്ടാന്നുള്ള വിളി കേട്ട് ആള് അവസാനം പറഞ്ഞു സുനോജേ നമ്മള് ഒരേ പ്രായക്കാർ ആന്നെന്നു.. ചേട്ടാ പ്രാഞ്ചിയേട്ടനിൽ പറയുന്നപോലെ അന്തോണീസ് പുണ്ണ്യാളനെ കേറിയും ചേട്ടാന്ന് വിളിക്കും അതാ നമ്മള് തൃശ്ശൂര്ക്കാര്…. ആള് പെട്ടന്ന് തന്നെ കമ്പനിയായി..
ചേച്ചിക്ക് ഒരു പാദസരം സമ്മാനം കൊടുക്കണം.. അടുത്ത ഭാഗത്തു……
Avanil ninnum avalilekk evide ethi?
Adutha part kandillallo…
Adipoli???
Oru part koode pratheekshikkunnu
കൊള്ളാം….. നന്നായിട്ടുണ്ട്.
????
സി.ഡിയിങ് കുറച്ചുകൂടി detail ആയി എഴുതിയിരുന്നേൽ നന്നായിരുന്നു…
Athe