ഞങ്ങൾ വീടിന്റെ ഗെയ്റ്റിനു മുന്നിൽ എത്തി. ഞാൻ തന്നെ ഇറങ്ങി ഗെയ്റ്റ് തുറന്ന് കാർ വീടിന്റെ മുന്നിൽ കൊണ്ട് പോയി നിർത്തി.
വീടിന്റെ മുൻ വശത്തു ഒരു ബൾബ് കത്തുന്നുണ്ട്. വാതിൽ ചാരിയിട്ടാണ് ഉള്ളത്.
അവരെ കാറിൽ തന്നെ ഇരുത്തി ഞാൻ മാത്രം ഇറങ്ങി പോയി കോളിങ് ബെൽ അടിച്ചു.
“മോളെ ആതു. അത് ആരാന് നോക്കിയേ.. ഇതാരാണപ്പാ ഈ രാത്രിയിൽ വരാൻ.”
“ആ നോക്കാം .”
അകത്ത് നിന്ന് ആരൊക്കെയോ വിളിച്ചു പറയുന്ന ശബ്‍ദങ്ങൾ ഞാൻ കേട്ടു. .. ആ ശബ്‍ദങ്ങൾ എനിക്ക് നല്ല പരിചയം തോന്നിയെങ്കിലും അത് ആരാണെന്ന് മനസ്സിലായില്ല. എന്തായാലും അത് ചേച്ചിയല്ല. അത് ഉറപ്പ്. അപ്പോൾ ആരാ അത്? ഇനി എനിക്ക് വീട് മാറിപ്പോയോ..?
അപ്പോഴേക്കും വാതിൽ മെല്ലെ തുറന്നു. പാവാടയും ബ്ലൗസും ഇട്ട ഒരു പെൺകുട്ടി ആയിരുന്നു വാതിൽ തുറന്നത്. കണ്ടാൽ ഒരു പതിനാറോ പതിനേഴോ മാത്രം പ്രായം തോന്നുന്ന പെൺകുട്ടി. നല്ല വട്ട മുഖം. എഴുതി മിനുക്കിയ കണ്ണുകൾ. ചെറിയ മൂക്കും വായയും. എവിടെയോ കണ്ടു മറന്നു പോയ പോലെ ഉള്ള ഒരു മുഖം.. എന്നാൽ അവളുടെ നാവിൽ നിന്നും വന്നത് ഇങ്ങനെ ആയിരുന്നു.
“ആരാ..? എന്താ? ചോദിച്ചത് കേട്ടില്ലേ ആരാണെന്ന്.?
ഇതെന്താ വല്ല സത്രവും ആണോ വഴിയേ പോകുന്നവർക്കെല്ലാം കയറി വരാൻ..? ”
(തുടരും. )
ബൈ
സ്നേഹത്തോടെ
നിങ്ങളുടെ
സ്വന്തം
ഏകൻ (അച്ചായൻ.)
ഇഷ്ട്ടം ആയാൽ നല്ല വാക്കുകൾ പറയാൻ മറക്കല്ലേ. അതാണ് എഴുതാൻ ഉള്ള ആവേശം.

ശ്യാമയും സുധിയും ന്യൂ ഇയറിന് മുൻപ് തരാൻ നോക്കാം. അതുവരെ വെയിറ്റ് ചെയ്തെ പറ്റു ബ്രോ.
Christmas special നോക്കണേ plz
😔😔😔😔😔
Climax വായിക്കാൻ one month കഴിഞ്ഞ് bro plzzz request