അത് കണ്ട് ഫരിയും ഗൽബിയും കൂടെ അവളെ പിടിച്ചു എഴുനേൽപ്പിച്ചു. അവളുടെ കണ്ണുനീർ തുടച്ചുകൊണ്ട്
ഫരി അവളോട് ചോദിച്ചു.
” എന്താ മോളുടെ പേര്..? ”
“ആതു. ആതിര ” അവൾ പറഞ്ഞു.
“മോള് എന്തിനാ കരയുന്നത്. കരയേണ്ട കേട്ടോ. അതിരിക്കട്ടെ!!
അതാരയാ. നേരത്തെ ഇവിടെ കണ്ടത്..?”
“അത് എന്റെ അമ്മയാ..”
“എന്താ മോളുടെ അമ്മയുടെ പേര്.? ”
“ഇന്ദു ”
“എന്നിട്ട് മോളുടെ അമ്മ എവിടെ..?”
“അടുക്കളയിൽ ഉണ്ട്. ഞാൻ വിളിക്കാം.” അവൾ എന്നെ നോക്കികൊണ്ട് പറഞ്ഞു.
നിങ്ങള് കരുതുന്നുണ്ടാകും ഇവർ ഫരിയും ഗൽബിയും വടക്കേഇന്ത്യക്കാർ എന്ന് പറഞ്ഞിട്ട് ഇവർക്ക് എങ്ങനെ മലയാളം അറിയാം എന്ന്. ഞാനും ചേച്ചിയും ആതുവും സംസാരിച്ചത് എങ്ങനെ മനസ്സിലായെന്ന്.
എന്നാൽ അവർക്ക് മലയാളം അറിയാം. അത് എങ്ങനെ എന്ന് എനിക്കും കൃത്യമായി അറിയില്ല. ഞാൻ അവരെ കാണുന്നതിന് മുൻപ് തന്നെ അവർക്ക് കുറച്ചൊക്കെ മലയാളം അറിയാം. ബാക്കി ഉള്ളത് ഞാനും അവരെ പഠിപ്പിച്ചു.
അവർ കുറച്ചു നാൾ കേരളത്തിൽ ഉണ്ടായിരുന്നിരിക്കണം. എന്തായാലും കഥയിൽ ചോദ്യം ഇല്ല. അതൊക്കെ നമുക്ക് വഴിയേ അറിയാം.
“ഞാൻ ഇവിടെ തന്നെ ഉണ്ട്.” ആ സമയം ഇന്ദു വാതിലിന്റെ മറവിൽ നിന്ന് പറഞ്ഞു.
ഫരി ഇന്ദുവിന്റെ അടുത്തേക്ക് പോയി. അവളേയും കൂട്ടി എന്റെ അടുത്തേക്ക് വന്നു.
“എന്റെ കൂടെ വന്നതാ. ഇവർക്ക് വേണ്ടത് എന്താണെന്ന് വെച്ചാൽ ചെയ്തു കൊടുക്കണം. ”

ഇപ്പോൾ വരുന്നതിൽ ഏറ്റവും മികച്ച നോവൽ അധികം ഗ്യാപ്പില്ലാതെ തന്നാൽ നന്നായിരുന്നു
arude mugam induvo? 🙂
❤️❤️ continue bro galbi anuu idhil nice character