മറുനാട്ടിൽ ഒരു ഓണാഘോഷം 7 [ഏകൻ] 160

 

“കുളമോ..? ”

 

“ആ കുളം തന്നെ. ഒന്നല്ല. രണ്ടെണ്ണം ഉണ്ട്. ചേച്ചിക്ക് മുടിയിൽ തേക്കാൻ എണ്ണവേണോ..? ”

 

“എണ്ണയോ..? ”

 

“ആ ചേച്ചി എണ്ണ. കാച്ചിയ വെളിച്ചെണ്ണ. വല്യമ്മ കാച്ചിയതാ. ഞാൻ അതാണ് മുടിയിൽ തേക്കാറ്. അതിന് നല്ല മണമാ. പിന്നെ നല്ല തണുപ്പും. വേണമെങ്കിൽ ഞാൻ എടുത്തു തരാം. ”

 

“വേണ്ട. ഇപ്പോൾ വേണ്ട. നാളെ നോക്കാം. ”

 

“എന്നാൽ ചേച്ചി കുളിച്ചിട്ട് വാ അപ്പോഴേക്കും ഞാൻ കുടിക്കാൻ എടുത്തിട്ട് വരാം.”

 

 

“ആതു. എന്നെ ചേച്ചി എന്നൊന്നും വിളിക്കേണ്ട. എനിക്ക് അതിനുമാത്രം പ്രായം ഒന്നുമില്ല. എന്റെ പേര് വിളിച്ചാൽ മതി.” ഗൽബി പറഞ്ഞു.

 

 

” അയ്യോ! ഞാൻ എങ്ങനെയാ ചേച്ചിയെ പേര് വിളിക്കുന്നത്. ചേച്ചി എന്തായാലും എന്നേക്കാൾ മൂത്തത് ആയിരിക്കും.

ചേച്ചിക്ക് ഇപ്പോൾ എത്ര വയസ്സായി.? ”

 

” 19.” ഗൽബി പറഞ്ഞു.

 

” എന്നാൽ ഞാൻ ചേച്ചി എന്ന് തന്നെ വിളിക്കണം. എനിക്ക് 18 ആവുന്നേയുള്ളൂ. പിന്നെ ഞാൻ ഒരു കാര്യം പറയട്ടെ. ആരോടെങ്കിലും പറയുമോ.? ” ആതു രഹസ്യം പോലെ ഗൽബിയോട് ചോദിച്ചു.

 

” അതെന്താ അങ്ങനെ ഒരു കാര്യം..?!”

 

 

” എനിക്ക് 18 വയസ്സ് ആവുന്നതേയുള്ളൂ. മറ്റന്നാൾ തിരുവോണം മാത്രമല്ല. എന്റെ പിറന്നാളും കൂടിയാണ്. അന്ന് മുതൽ എനിക്ക് പതിനെട്ടു വയസ്സ് ആകും.. ” ആതു നാണിച്ചുകൊണ്ട് പറഞ്ഞു.

 

 

” പിറന്നാളോ..!! ആഹാ അതൊരു നല്ല കാര്യമാണല്ലോ. അപ്പോൾ നമുക്ക് അത് ആഘോഷിക്കാം. അല്ലേ ആതു.”

 

 

” ഏയ്!! എന്റെ പിറന്നാൾ അങ്ങനെ ആഘോഷിക്കാർ ഒന്നുമില്ല. വല്യമ്മ എനിക്ക് പിറന്നാൾ കോടിയെടുത്ത് തരും. അതും ഉടുത്തു ഞാനും അമ്മയും വല്യമ്മയും അമ്പലത്തിൽ ഒന്ന് പോകും. വല്യമ്മ നിർബന്ധിച്ചു എന്തെങ്കിലും പായസം കഴിപ്പിക്കും . അത്രയേ ഉള്ളൂ എന്റെ പിറന്നാൾ. പിന്നെ അന്ന് തിരുവോണം ആയതുകൊണ്ട് ഓണസദ്യ ഉണ്ടാകും. അതുതന്നെയാണ് എന്റെ പിറന്നാൾ സദ്യയും. “

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

3 Comments

Add a Comment
  1. ഇപ്പോൾ വരുന്നതിൽ ഏറ്റവും മികച്ച നോവൽ അധികം ഗ്യാപ്പില്ലാതെ തന്നാൽ നന്നായിരുന്നു

  2. arude mugam induvo? 🙂

  3. ❤️❤️ continue bro galbi anuu idhil nice character

Leave a Reply

Your email address will not be published. Required fields are marked *