ഞാൻ ഇരുവരുടേയും മുടിയിലൂടെ തഴുകി. അവരെ എന്നിൽ നിന്നും അടർത്തി. എന്നിട്ട് അവരോട് പറഞ്ഞു.
“എന്റെ ബോസും മകളും ഇവിടെ നിന്ന് കരയുന്നത് കണ്ടാൽ മോശമാണ്. നമ്മുടെ നാടകം പൊളിയും.”
“സാർ അവരെ ഇറക്കി വിടുമോ.?” ഗൽബി ചോദിച്ചു.
ഞാൻ അവളുടെ കണ്ണീർ തുടച്ചുകൊണ്ട് പറഞ്ഞു.
“ഇല്ല. അവരെ ഇതുവരെ കാണാത്ത നിങ്ങൾ പോലും എന്നോട് ഇങ്ങനെ പറയുമ്പോൾ . എനിക്ക് അതിന് കഴിയുമോ.? വാ ബേഗ് എടുക്ക്. നമുക്ക് അകത്തേക്ക് പോകാം. ”
ബേഗും എടുത്ത്
അവരേയും കൂട്ടി ഞാൻ അകത്തേക്ക് നടന്നു.
അതേ സമയം വർഷങ്ങൾക്ക് ശേഷം എന്നെ കണ്ടതിൽ ഉള്ള ഞെട്ടലിലും. ഞാൻ ചേച്ചിയോട് ഫോണിൽ സംസാരിക്കുന്ന കേട്ടപ്പോൾ ഉള്ള സങ്കടത്തിലും കരഞ്ഞു കൊണ്ട് ഓടിയ ഇന്ദു പോയി നിന്നത്. അടുക്കളയിലെ ഒരു മൂലയിൽ ആണ്. അവിടെ പോയി ഇരുന്ന് കരഞ്ഞു.
അല്ലെങ്കിലും പണ്ടും അവൾ സങ്കടം വരുമ്പോൾ അവിടെ പോയി ഇരുന്ന് കരയുമായിരുന്നു. അവൾ കരയുന്നത് കണ്ട് അവളുടെ മകൾ അവളോട് ചോദിച്ചു.
“എന്തിനാ അമ്മ കരയുന്നത്? അയാൾ എന്റെ അമ്മയെ എന്താ ചെയ്തത്..? എന്നാൽ അയാളെ ഇന്ന് ഞാൻ. പറ അമ്മേ അയാൾ അമ്മയെ എന്താ പറഞ്ഞത്.?. അമ്മ എന്തിനാ കരയുന്നത്..?”
“ഇല്ല മോളെ. അമ്മയെ ആരും ഒന്നും പറഞ്ഞില്ല. അമ്മയെ ഒന്നും ചെയ്തില്ല.” ഇന്ദു അവളോട് പറഞ്ഞു.
“ഒന്നും പറയാതെയും ചൈയ്യാതെയും ആണോ അമ്മ കരയുന്നത്. അയാളെ ഇന്ന് ഞാൻ കൊല്ലും. ”
അതും പറഞ്ഞു അവൾ പുറത്തേക്ക് പോകാൻ നോക്കിയപ്പോൾ ഇന്ദു അവളെ തടഞ്ഞു.

ഇപ്പോൾ വരുന്നതിൽ ഏറ്റവും മികച്ച നോവൽ അധികം ഗ്യാപ്പില്ലാതെ തന്നാൽ നന്നായിരുന്നു
arude mugam induvo? 🙂
❤️❤️ continue bro galbi anuu idhil nice character