എന്നെ കിച്ചണിലേക്ക് വലിച്ചോണ്ട് പോയശേഷം നിത്യ ടീച്ചർ എന്റെ കൈ വിട്ടു. അവിടെ ഗോള്‍ഡ മിസ്സ്, ഗ്യാസ് സ്റ്റൗവിന്റെ ഒരു ബർണറിൽ വച്ചിരുന്ന ദോശക്കല്ലിൽ നിന്നും ലാസ്റ്റ് പീസ് പത്തിരി ചുട്ടെടുത്ത് അതിനെ ഹോട് ബോക്സിലാക്കുന്നതാണ് കണ്ടത്. എന്നിട്ട് സ്റ്റൗ ഓഫ് ചെയ്തു. രണ്ടാമത്തെ ഓഫായി കിടന്ന ബർണറിന് മുകളില്‍ ഒരു മൺചട്ടി പകുതി അടച്ച് വച്ചിരുന്നു. അതിൽ നിന്നും വരുന്ന, ഫ്രൈ ചെയ്ത് റോസ്റ്റുണ്ടാക്കിയ ചിക്കന്റെ മണം കിച്ചനാകെ നിറഞ്ഞു നിന്നു. ആ മണം എന്റെ മൂക്കിലും തുളച്ചു കേറി എന്റെ നാവില്‍ വെള്ളമൂറി.
എന്റെ കുറെ ഫേവറിറ്റ് ഫുഡ്ഡിൽ ഒന്നാണ് പത്തിരിയും ഫ്രൈഡ് ചിക്കൻ റോസ്റ്റും. എന്റെ ഇഷ്ട്ടമൊക്കെ മിസ്സിനും ടീച്ചർക്കും നന്നായറിയാം, ഞാൻ ഇങ്ങോട്ട് വരുമ്പോഴൊക്കെ എന്റെ ഏതെങ്കിലും ഫേവറിറ്റ് ഫുഡ് ആയിരിക്കും ഇവിടെ തയ്യാറാക്കി വച്ചിരിക്കുക.
സാധാരണയായി എന്നെ കണ്ടാലുടൻ വലിയ ചിരിയോടെ വേഗം അടുത്തേക്ക് വന്ന് എന്നെ ഹാഫ് ഹഗ് ചെയ്യുകയോ, ഇല്ലെങ്കിൽ എന്റെ രണ്ടു കൈയും പിടിച്ച് കുലുക്കുകയോ ചെയ്യാറുള്ള മിസ്സ് ഇപ്പൊ എന്നെ മൈന്റ് ചെയ്യാതെ ഓഫാക്കിയ സ്റ്റൗ തുടയ്ക്കുകയും സാധനങ്ങള്‍ ഒതുക്കി വയ്ക്കുകയും ചെയ്യുനത് കണ്ടപ്പോ എന്നോട് ദേഷ്യത്തിലാണെന്ന് മനസ്സിലായി.
ചോദ്യ ഭാവത്തിൽ ഞാൻ നിത്യ ടീച്ചറെ ഒന്ന് നോക്കി. എനിക്കൊന്നും അറിയില്ലെന്ന പോലെ ടീച്ചർ ചുണ്ടുകൾ മലർത്തി കാണിച്ചെങ്കിലും, എന്തൊക്കെയോ അറിയാമെന്ന പോലെയാണ് ടീച്ചറിന്റെ കണ്ണുകളിൽ നിന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്.
