“ശെരിയാണ് നിത്യേ…. ഞാൻ ഫിസിക്കലായി എതിർക്കാത്തത് എന്റെ തെറ്റ് തന്നെയാ. ഞാൻ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കിൽ തീര്‍ച്ചയായും അവന്‍ അങ്ങനെയൊന്നും ചെയ്യില്ലായിരുന്നു.” ഒരു നെടുവീർപ്പോടെ ഗോള്‍ഡ മിസ്സ് സ്വയം കുറ്റപ്പെടുത്തി.
പിന്നേ കുറച്ച് നേരത്തേക്ക് അവർ ഒന്നും മിണ്ടിയില്ല. ഫ്രിഡ്ജ് തുറന്ന് എന്തൊക്കെയോ എടുക്കുന്ന ശബ്ദം മാത്രം കേട്ടു. ഞാനും അവിടെതന്നെ അനങ്ങാതെ സ്തംഭിച്ച് നിന്നു.
“ആട്ടെ ചേച്ചി…, ചേച്ചി അവനെ എതിർത്തിരുന്നെങ്കിൽ കഴിഞ്ഞ രാത്രി ആ സംഭവങ്ങൾ നടക്കാതെ ഒഴിവാക്കാൻ കഴിയുമായിരുന്നുവെന്ന് അറിയാമായിരുന്നിട്ടും കൂടി ചേച്ചി എന്താ അവനെ എതിർക്കാതിരുന്നെ?” കുറെ കഴിഞ്ഞ് നിത്യ ടീച്ചർ ചോദിച്ചത് ഞാൻ കേട്ടു.
“എനിക്കറിയില്ല നിത്യേ….,” മിസ്സ് കൻഫ്യഷനിൽ പറഞ്ഞു,
“പിന്നേ ചേച്ചി, ചേച്ചിയും ജിനുവും തമ്മില്‍ നല്ല ബോണ്ടിങ്ങ് ഉണ്ടെന്ന് അറിയാം, കൂടാതെ ചേച്ചി ചിലതൊക്കെ എന്നോട് പറഞ്ഞിട്ടുമുണ്ട്. പക്ഷേ സകല ആണുങ്ങളേയും ഒതുക്കി നിര്‍ത്തുന്ന ചേച്ചി എങ്ങനെയാ ജിനുവുമായി ഇത്രമാത്രം ക്ലോസായതെന്നാ എനിക്ക് മനസ്സിലാവാത്തത്..!” നിത്യ ടീച്ചർ ആശ്ചര്യപ്പെട്ടു.
അപ്പോ മിസ്സ് വെറുതെ ചിരിക്കുന്നത് ഞാൻ കേട്ടു.
“എന്റെ ചേച്ചി, എപ്പോഴത്തേയും പോലെ ഇപ്പഴും ഇങ്ങനെ വെറുതെ ചിരിച്ചൊന്നും ഒഴിവാകണ്ട, എനിക്ക് ഇക്കാര്യം അറിയണം, ചേച്ചി പറഞ്ഞെ പറ്റു.”
“ഓഹോ, അറിയാൻ അത്രയ്ക്ക് നിര്‍ബന്ധമാണോ?” മിസ്സ് ചിരിച്ചുകൊണ്ട് തന്നെ ചോദിച്ചു.
