“എനിക്കും അവന്റെ അനിയത്തിയെ കാണാന്‍ ആഗ്രഹമുണ്ട്. ശെരി ചേച്ചി, ബാക്കി പറഞ്ഞേ.”
“അവന്‍ ക്ലാസ്സ് ലീഡറായിരുന്നത് കൊണ്ട് അവനുമായി കൂടുതൽ ഇന്റരാക്ട് ചെയ്യേണ്ടി വന്നു. ആദ്യം ദേഷ്യം തോന്നിയെങ്കിലും അതൊക്കെ താനേ മാറി. കാരണം, ഞാൻ അവിടെ ടീച്ചറായി കേറിയ ആദ്യത്തെ ദിവസം തൊട്ടേ ജിനു വളരെ സപ്പോര്‍ട്ടീവായിരുന്നു. പറയാനുള്ളതൊക്കെ ഓപ്പണായി പറയും. അഭിപ്രായങ്ങൾ വളരെ വ്യക്തമായി പറയും. അവന്റെ ആ ആകര്‍ഷണിയമായ മനസ്സിനെ തുളയ്ക്കുന്ന നോട്ടവും, സംസാര രീതിയും, എന്ത് ഇഷ്യൂസും നിസാരമായി ചിന്തിച്ച് സോള്‍വ് ചെയ്യാനുള്ള കഴിവും… പിന്നെ പറയാൻ ഒരുപാടുണ്ട്, നിത്യേ.
“പിന്നെ സ്കൂളിനെ കുറിച്ചും ആളുകളെ കുറിച്ചും വ്യക്തമായ ഒരു കാഴ്ചപ്പാട് അവന് ഉണ്ടായിരുന്നു, ഓരോരുത്തരെ കുറിച്ചും പുതിയ ടീച്ചറായ എന്നോട് സംസാരിച്ചപ്പോ, അവർ മോശമായ ആളുകളായിരുന്നാൽ പോലും തരം താഴ്ത്തി സംസാരിക്കാതെ ബഹുമാനം കൊടുത്താണ് സംസാരിച്ചിരുന്നത്. എന്നോട് മാത്രമല്ലേ, ആരോടും ആരെ കുറിച്ചും അവന്‍ പെട്ടന്ന് മോശമായി പറയാറില്ല.
“അവന്റെ പല നല്ല സ്വഭാവങ്ങളും ഞാൻ പോലുമറിയാതെ ഞാൻ അനുകരിക്കാന്‍ തുടങ്ങിയിരുന്നു. ജിനു എന്നോട് അവനെ കുറിച്ചുള്ള ഒരുപാട് കാര്യങ്ങൾ പറയുമായിരുന്നു, അവന്റെ ഇഷ്ടങ്ങളും സ്വപ്നങ്ങളും എല്ലാം പറയുമായിരുന്നു. ഞാൻ അവന്റെ അഡിക്റ്റാണെന്ന് പോലും അവന്‍ എന്നോട് ഓപ്പണായി പറയുമായിരുന്നു. ഞാനും അവനോട് എന്തുകൊണ്ടോ അവനോട് എന്റെ കാര്യങ്ങളൂം ഷെയർ ചെയ്യാൻ തുടങ്ങിയിരുന്നു. എന്തുകൊണ്ടോ അവന്‍ കാരണമാണ് പൊതുവേ എല്ലാ ആണുങ്ങളോടും തോന്നിയിരുന്ന ആ വെറുപ്പ് മാറി കിട്ടിയത്. ഇപ്പൊ അനാവശ്യമായി ആരോടും ഞാൻ വെറുപ്പ് കാണിക്കാറില്ല, പക്ഷേ ഇപ്പോഴും ആണുങ്ങളെ ഞാൻ അനാവശ്യമായി അടുപ്പിക്കാറുമില്ല.”
