“എനിക്കൊരു വിഷമവുമില്ല ചേച്ചി. പക്ഷേ ചേച്ചി, ഇത് വല്ല പ്രണയവുമാണോ?” നിത്യ ടീച്ചർ കളിയാക്കി ചോദിച്ചു.
“പൊടി അവിടന്ന്.” ഗോള്‍ഡ മിസ്സ് ടീച്ചറെ ആട്ടി, “ഇത് പ്രണയമോ അവനെ കല്യാണം കഴിക്കാനുള്ള ആഗ്രഹവുമല്ല, തെറ്റായ വിധത്തിലുള്ള സ്നേഹവുമല്ല…, പക്ഷേ സത്യത്തിൽ എന്താണെന്ന് എനിക്കുതന്നെ അറിയില്ല. എന്തോ പറയാനറിയാത്ത ഒരു ഇഷ്ട്ടമാണ് അവനോട്.”
“ഓഹോ, എത്ര ഇഷ്ട്ടവാ അവനോട്..?” ടീച്ചർ ചോദിച്ചു.
“അളവ് പറയാനൊന്നും എനിക്കറിയില്ല, പക്ഷേ എത്ര അളവ് പറഞ്ഞാലും കുറഞ്ഞേ പോകു.” ഗോള്‍ഡ മിസ്സ് സീരിയസ്സായി പറഞ്ഞു.
മിസ്സ് എല്ലാം പറയുന്നത് കേട്ട് ഞാൻ ഷോക്കായി നില്‍ക്കുകയാണ് ചെയ്തത്. പക്ഷേ മനസ്സിൽ വല്ലാത്തൊരു സന്തോഷമായിരുന്നു. അപ്പൊ എന്റെ അതേ അവസ്ഥ തന്നെയാണ് മിസ്സിനും…!!
“അതുകൊണ്ടാണ് നിത്യേ, കഴിഞ്ഞ രാത്രി എനിക്ക് അവന്റെ ഇഷ്ടത്തിന് എതിരായി നിൽക്കാൻ കഴിയാത്തത്. അതുകൊണ്ടാണ് നിത്യേ, അവനെ ഞാൻ ഫിസിക്കലായി എതിർക്കാത്തത്.., ഒരിക്കലും അവനെ ഫിസിക്കലായി എതിർക്കാൻ എനിക്ക് കഴിയുകയുമില്ല. അവന്‍ വിഷമിക്കുന്നത് എനിക്ക് ഇഷ്ടമേയല്ല. അവനോട് ദേഷ്യപ്പെടാനും എനിക്ക് താല്‍പ്പര്യമില്ല.”
“ഹ്മം.. അപ്പോ അങ്ങനെയാണ് കാര്യങ്ങൾ.” നിത്യ ടീച്ചർ ആലോചനയോടെ പറഞ്ഞു.
“എടി, പിന്നേ, കഴിഞ്ഞ രാത്രി നടന്ന കാര്യങ്ങൾ ഞാൻ നിന്നോട് വെറുതെ പറഞ്ഞെന്നേയുള്ളു, നീ ചെന്ന് അവനോട് ഇതിനെക്കുറിച്ചൊന്നൂം ചോദിക്കരുത്, നീ അറിഞ്ഞതായി പോലും ഭാവിക്കരുത്, കേട്ടല്ലോ.”
