അല്‍പ്പനേരം ഞാൻ ആ ഭംഗി നോക്കിനിന്നു പോയി.
“ശെരി, നമുക്ക് കഴിക്കാം.” ഗോള്‍ഡ മിസ്സ് കടുപ്പിച്ച് പറഞ്ഞു. അപ്പോഴാണ് എനിക്ക് സ്വബോധം വന്നത്.
ഞാൻ ചമ്മലോടെ ടീച്ചറെ നോക്കി. ടീച്ചർ കുസൃതി പുഞ്ചിരിയും നാണത്തോടും എന്നെ തന്നെ നോക്കി നില്‍ക്കുന്നത് കണ്ടു. ഞാൻ മിസ്സിനെ ഒന്ന് നോക്കി. മിസ്സ് നല്ല ദേഷ്യത്തില്‍ എന്നെ നോക്കി നില്‍ക്കുന്നത് കണ്ടു, കൂടാതെ നല്ല അസൂയയും മുഖത്ത് നിറഞ്ഞ് നിന്നിരുന്നു. ഞാൻ പെട്ടന്ന് നോട്ടം മാറ്റി മിണ്ടാതെ ചെന്ന് ഡൈനിംഗ് ചെയറിൽ ഇരുന്നു.
അപ്പോ നിത്യ ടീച്ചർ എന്റെ ഇടത് വശത്ത് വന്നിരുന്നു. പിന്നെ, എന്നെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് ഗോള്‍ഡ മിസ്സ് എന്റെ വലതു വശത്ത് വന്നിരുന്നു.
ദേഷ്യവും പിണക്കവും കാരണം മിസ്സ് എന്റെ അടുത്തിരിക്കാതെ ടീച്ചറിന്റെ അപ്പുറത്ത് ചെന്നിരിക്കുമെണ്ണാണ് സത്യത്തിൽ ഞാൻ വിചാരിച്ചത്. മിസ്സ് അടുത്ത് തന്നെ വന്നിരുന്നപ്പോ എനിക്ക് നല്ല സന്തോഷവും ഉന്മേഷവുമുണ്ടായി.
പതിവ് പോലെ ഞാൻ തന്നെ മൂന്ന് പേർക്കും ഫുഡ് വിളമ്പി. ഞങ്ങൾ കഴിക്കാൻ തുടങ്ങി. മിസ്സിന്റെ മൂഡ് ശെരിയല്ലാത്തത് കൊണ്ട് ഞങ്ങൾ മിണ്ടാതെ കഴിച്ചിട്ട് എണീറ്റു.
“ആങ്, പിന്നെ നിത്യേ, ഇന്ന് ഞാൻ ഉച്ചയ്ക്ക് വരും കേട്ടോ. 12:30 ആവുമ്പോ ഞാനിങ്ങെത്തും.” മിസ്സ് ടീച്ചറെ നോക്കി പറഞ്ഞു.
“വെള്ളിയാഴ്ച ഹാഫ് ഡേയാണോ?” ഞാൻ ചോദിച്ചു. പക്ഷേ മിസ്സ് മറുപടി പറഞ്ഞില്ല.
“എല്ലാ വെള്ളിയാഴ്ചയും ഹാഫ് ഡേയല്ലടാ, കുട്ടാ. മാസത്തിൽ രണ്ട് വെള്ളിയാഴ്ച നേരത്തെ പോകാൻ ഞങ്ങടെ മാനേജ്മെന്റ് അനുവദിക്കാറുണ്ട്.” നിത്യ ടീച്ചറാണ് മറുപടി തന്നത്.
