അപ്പോ ഞാൻ പറഞ്ഞത് കേട്ട പോലെ മിസ്സ് പെട്ടന്ന് എന്നെ നോക്കി. മുഖമൊക്കെ തുടുത്തു കേറിയിരുന്നു. കണ്ണിലും മുഖത്തും ഭയങ്കര നാണം നിറഞ്ഞിരുന്നു. നിയന്ത്രിക്കാൻ കഴിയാത്ത പുഞ്ചിരി ചുണ്ടിൽ നന്നായി വിടര്‍ന്നു നിന്നു. ഒരു നിമിഷത്തേക്ക് എല്ലാം മറന്നത് പോലെ ഭയങ്കര ഇഷ്ട്ടത്തോടെ മിസ്സ് എന്നെത്തന്നെ നോക്കി നിന്നു.
ഒടുവില്‍ നിത്യ ടീച്ചർ വെറുതെ ഒന്ന് ചുമച്ചു. അതുകേട്ട് ഗോള്‍ഡ മിസ്സ് ഞെട്ടലോടെ സ്വബോധം വീണ്ടെടുത്ത് വെട്ടിത്തിരിഞ്ഞ് പെട്ടന്ന് കാർ ഡോർ തുറന്ന് അകത്ത് കേറി വേഗം ഡോറടച്ചു. എന്നിട്ട് വണ്ടി സ്റ്റാര്‍ട്ട് ചെയ്തിട്ട് ഓടിച്ചു പോയി.
അപ്പോ മാത്രമാണ് എന്റെ സ്വബോധം തിരിച്ചു വന്നത്. ഞാൻ ഒരു നെടുവീർപ്പോടെ അപ്പൊ ഗേയിറ്റിനടുത്ത് അനങ്ങാതെ നില്‍ക്കുന്ന നിത്യ ടീച്ചറിന്റെ മുഖത്തേക്ക് നോക്കി.
ടീച്ചർ ഭയങ്കര അസൂയ നിറഞ്ഞ കണ്ണുകളോടെ എന്നെത്തന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. ഉടനെ തലയാട്ടിക്കൊണ്ട് ടീച്ചർ ദേഷ്യം പിടിച്ചത് പോലെ ഗെയിറ്റ് പിടിച്ചു വലിച്ച് അടച്ചിട്ട് നിലം ചവിട്ടി പൊളിക്കുന്നത് പോലെ നടന്ന് എന്റെ മുന്നില്‍ വന്നുനിന്നു.
“അപ്പോ ഞാൻ സാരി ഉടുക്കുന്നത് നിനക്ക് ഇഷ്ട്ടപെട്ടിട്ടില്ലേട…!? എനിക്ക് യോജിക്കില്ലേ…!? എനിക്ക് ഭംഗിയില്ലേ..?! വായും പൊളിച്ച് കൊതിയോടെ എന്നെ നീ എത്ര പ്രാവശ്യം നോക്കി നിന്നിട്ടുണ്ടെന്ന് കൃത്യമായ കണക്കുകൾ പോലും എനിക്കറിയാം…, പക്ഷേ നിന്റെ മിസ്സിനോട് പറയുന്നത് പോലെ നി എന്നോട് പറഞ്ഞിട്ടുണ്ടോ…!?” നിത്യ ടീച്ചർ എന്നോട് ആദ്യമായിട്ട് ഭയങ്കര ദേഷ്യപ്പെട്ടു കൊണ്ട് ചോദിച്ചു.
