ഞാൻ അന്തംവിട്ട് കുറേനേരം വാക്കുകൾ കിട്ടാതെ നിന്നുപോയി. ഒടുവില്‍ തല ചൊറിഞ്ഞു കൊണ്ട് ഞാൻ ടീച്ചറിന്റെ കണ്ണില്‍ നോക്കി.
“എന്റെ ചേച്ചി, ഞാൻ എത്രയോ തവണ ചേച്ചിയോടും ഇതുപോലെ പറഞ്ഞിട്ടുണ്ടല്ലോ, അപ്പോഴൊക്കെ ചിരിച്ചുകൊണ്ട് ചേച്ചി എന്റെ കവിളിൽ പിടിച്ച് പതിയെ നുള്ളുകയും ചെയ്തിട്ടുണ്ട്, മറന്നുപോയോ..?”
“ഒന്നും മറന്നിട്ടില്ല, പക്ഷേ ഇങ്ങനെ ലോകം മറന്നത് പോലെ നിന്നുകൊണ്ട് ഒരിക്കൽ പോലും നീ എന്നോട് പറഞ്ഞിട്ടില്ല.” മുഖം വീർപ്പിച്ച് ചുണ്ടുകൾ കോട്ടി ഭയങ്കര അസൂയ കേറി നിത്യ ടീച്ചർ പറഞ്ഞിട്ട് എന്റെ ചെവിക്ക് പിടിച്ചൊരു കിഴുക്കും തന്നു.
ടീച്ചറിന്റെ അസൂയ കണ്ടിട്ട് എനിക്ക് ഭയങ്കര മൂഡാണ് വന്നത്. ഒപ്പം ചിരിയും. ഞാൻ പെട്ടന്ന് ചിരിക്കുകയും ചെയ്തു.
ആദ്യം ടീച്ചർ മുഖം വീർപ്പിച്ചു തന്നെ നിന്നെങ്കിലും അല്‍പ്പം കഴിഞ്ഞ് ടീച്ചറും പൊട്ടിച്ചിരിച്ചു.
“ശെരി വാ, നമുക്ക് വീടിനകത്ത് പോകാം.” ടീച്ചർ എന്റെ കൈപിടിച്ച് വലിച്ചു കൊണ്ട് അകത്തേക്ക് പോയി. എന്നിട്ട് വീട് അടച്ച് ലോക്ക് ചെയ്തു.
“നിങ്ങൾ പെണ്ണുങ്ങൾക്കുള്ള ഈ അസൂയ വലിയ പ്രശ്നമാണ് ചേച്ചി. ഒരാളെ പുകഴ്ത്തി പറഞ്ഞാൽ അടുത്തയാൾക്ക് സഹിക്കില്ല, അല്ലേ…!!” ഞാൻ ടീച്ചറെ കളിയാക്കി.
അപ്പോ കുറച്ച് നേരത്തേക്ക് ടീച്ചർ എന്നെതന്നെ നോക്കി നിന്നിട്ട് പറഞ്ഞു, “എനിക്ക് അസൂയ ഉണ്ടാവാനുള്ള കാരണം നീ ഗോള്‍ഡ ചേച്ചിയെ അങ്ങനെയൊക്കെ പറഞ്ഞത് കൊണ്ടല്ല, നീ ചേച്ചിയെ കുറിച്ച് പറഞ്ഞതൊക്കെ ചേച്ചി അര്‍ഹിക്കുക തന്നെയാ ചെയ്തത്…., പക്ഷേ നീ അങ്ങനെ ലോകം മറന്ന് നിന്നത് കണ്ടപ്പഴ എനിക്ക് ഭയങ്കര അസൂയ തോന്നിപ്പോയത്.”
