“ഈ കൊതിയന്റെ ഒരു ചെയ്ത്ത് കണ്ടില്ലേ, ചേച്ചി..!!” നിത്യ ടീച്ചർ കുണുങ്ങി ചിരിച്ചുകൊണ്ട് എന്റെ തുടയിൽ പതുക്കെ നുള്ളി.
ഞാൻ ചവച്ചുകൊണ്ട് തന്നെ ഒരു കണ്ണ് മാത്രം തുറന്ന് നോക്കുമ്പോ ഗോള്‍ഡ മിസ്സ് വികൃതി കുഞ്ഞിനെ സ്നേഹത്തോടെ നോക്കുന്നത് പോലെ എന്നെത്തന്നെ പുഞ്ചിരിയോടെ നോക്കി ഇരിക്കുന്നത് കണ്ടു.
“രണ്ട് കണ്ണും തുറക്കടാ കള്ള കുട്ടാ.” ചിരിച്ചുകൊണ്ട് ടീച്ചർ പിന്നെയും മെല്ലെ തുടയിൽ നുള്ളി
“ദേ, ഇങ്ങനെ നോക്കി കൊതിയിടാതെ നിങ്ങളും കഴിച്ചേ. ഇല്ലെങ്കില്‍ എനിക്ക് വയറ് വേദനിക്കും.” രണ്ട് കണ്ണും തുറന്ന് വായിൽ കിടക്കുന്നത് വിഴുങ്ങിയിട്ട് ഞാൻ പറഞ്ഞു.
“പോടാ വികൃതി കുട്ടാ, നീ ഇങ്ങനെ കഴിക്കുന്നത് കണ്ടാൽ ആർക്കാ കൊതി വരാത്തേ.” ഗോൾഡ മിസ്സ് ചിരിച്ചുകൊണ്ട് എന്റെ തോളില്‍ നുള്ളിയിട്ട് മിസ്സിന്റെ പ്ലേറ്റ് അടുത്തേക്ക് നീക്കി വച്ചു.
ഗോള്‍ഡ മിസ്സ് എന്നെ കുട്ടാന്ന് വിളിക്കാറുണ്ടെങ്കിലും, നിത്യ ടീച്ചറെ പോലും എല്ലാ നാല് വാക്കിനും ഒരു കുട്ടാ എന്ന കണക്കില്‍ വിളിക്കാറുല്ല. പക്ഷേ നിത്യ ടീച്ചറെ പോലെതന്നെ മിസ്സും ഭയങ്കര സ്നേഹത്തില്‍ തന്നെ പറയും. മിസ്സ് വിളിക്കുമ്പോഴും എനിക്ക് കണ്ട്രോള്‍ പോകാറുണ്ട്.
ഞാൻ ഇളിച്ചു കൊണ്ട് പിന്നെയും വലിയ വലിയ പീസായി പറിച്ചെടുത്ത് ചിക്കൻ കൂട്ടി കഴിക്കാൻ തുടങ്ങി. നിത്യ ടീച്ചർ ചിരിച്ചിട്ട് ടേബിളിന് അടിയിലൂടെ പിന്നെയും എന്റെ തുടയിൽ പതിയെ നുള്ളിയിട്ട് ടീച്ചറും കഴിക്കാൻ തുടങ്ങി.
