“ഡാ ജിനുവേ, നിനക്ക് നമ്മുടെ റൂള്‍സൊക്കെ ഓര്‍മയുണ്ടല്ലോ, അല്ലേ?” കഴിക്കുന്നതിനിടയ്ക്ക് ഗോള്‍ഡ മിസ്സ് ചോദിച്ചു.
“ഓര്‍മയുണ്ട് മി—.” ടീച്ചർ പെട്ടന്ന് തുറിച്ചു നോക്കി.
“ഓർമ്മയുണ്ട് ചേച്ചി.” ഞാൻ വേഗം തിരുത്തി പറഞ്ഞു.
“എന്ന അതൊക്കെ ജസ്റ്റൊന്ന് പറ, കേള്‍ക്കട്ടെ.” നിത്യ ടീച്ചർ ആജ്ഞാപിച്ചു.
“ഓ കൊള്ളാം, രണ്ട് ടീച്ചർമാരും എന്നെ പിന്നെയും സ്കൂൾ കുട്ടിയാക്കാൻ നോക്കുവാണല്ലേ..!” മ്ലാനത മുഖത്ത് വരുത്തി ഞാൻ പറഞ്ഞു.
“ആ, ആണെന്ന് വച്ചോ.” എന്റെ അഭിനയം കണ്ടിട്ട് ഗോള്‍ഡ മിസ്സ് ചിരിച്ചു. “ഇനി പറ. നിനക്ക് ഓർമയുണ്ടോന്ന് ഞങ്ങൾക്കറിയണം.”
ഉടനെ വായിൽ ചവച്ചോണ്ടിരുന്നത് വിഴുങ്ങിയിട്ട് ഞാൻ പറഞ്ഞു, “റൂൾ നമ്പര്‍ വൺ : എന്ത് കാരണവശാലും, അറിയാതെ നാക്ക് തെറ്റി പോലും വീട്ടിന് പുറത്ത് വച്ച് നിങ്ങൾ രണ്ടുപേരെയും മിസ്സ് എന്നോ ടീച്ചർ എന്നോ ഞാൻ വിളിക്കാൻ പാടില്ല, ചേച്ചിയെന്ന് മാത്രമേ വിളിക്കാവൂ. വീട്ടില്‍ തിരികെ വന്നാൽ പോലും ചേച്ചിയെന്ന് മാത്രമേ വിളിക്കാൻ ശ്രമിക്കാവു.”
“കറക്റ്റ്, ഇനി സെക്കന്‍ഡ് റുൾ പറ.” നിത്യ ടീച്ചർ സീരിയസ്സായി പറഞ്ഞു.
“റൂൾ നമ്പർ ടു: എമർജൻസി ഒഴികെ, എന്റെ ബിസിനസ്സ് കാര്യങ്ങളായാലും, വേറെ എത് കാര്യമായാലും, എന്തെങ്കിലും അറേഞ്ച് ചെയ്യാനുണാടെങ്കിൽ നമ്മൾ ടൂർ പോകുന്നതിന് മുമ്പേ ഞാൻ വേണ്ട പോലെ അറേഞ്ച് ചെയ്തിരിക്കണം. അല്ലാതെ ടൂറിനിടയ്ക്ക് നിങ്ങളെ അവോയ്ഡ് ചെയ്യുന്ന തരത്തിൽ, അഞ്ച് മിനിറ്റിൽ കൂടുതൽ ആരോടും ഫോണിൽ സംസാരിക്കരുത്.” അല്‍പ്പം ജാള്യതയോടെ ഞാൻ പറഞ്ഞു.
