************************
രാവിലെ 4 മണിക്ക് അലാറമടിക്കുന്നതിന് 5 മിനിറ്റിന് മുമ്പ് ഞാൻ താനേ ഉണര്‍ന്നു.
രാത്രി 12 മണിക്ക് മുമ്പെങ്കിലും ഉറങ്ങാൻ കിടന്നാൽ രാവിലെ 4 മണിക്ക് എണീക്കുന്നതാണ് എന്റെ ശീലം.
4 മണിക്ക് എണീറ്റാൽ അര മണിക്കൂര്‍ യോഗ പ്രാക്ടീസ് ചെയ്യാറുണ്ട്, അതിനെ തുടർന്ന് കളരി പ്രാക്ടീസും ചെയ്യും. പിന്നെ കുളി. കുളി കഴിഞ്ഞ് എന്തെങ്കിലും തോന്നിയത് ഉണ്ടാക്കി കഴിക്കും. അതുകഴിഞ്ഞ് 6:15 വരെ കൺസൾട്ടിങ് ടൈമാണ്. പിന്നെ 6:20 ന് വീട് പൂട്ടിയിറങ്ങും.
എന്റെ യോഗാ ഹൗസില്‍ രണ്ട് ലേഡീ ടീച്ചേഴ്സിനെ ഞാൻ നിയമിച്ചിട്ടുണ്ട്. അവരാണ് സ്പെഷ്യൽ സ്റ്റൂഡൻസ് ഒഴികെ ബാക്കിയുള്ളവർക്ക് പ്രാക്ടീസ് കൊടുക്കുന്നത്.
പിന്നേ ഓവറായി ബോഡി വെയിറ്റുള്ള, ആണും പെണ്ണും അടങ്ങിയ, മുപ്പതോളം സ്പെഷ്യൽ സ്റ്റൂഡൻസ് ബോഡി കുറയ്ക്കാനുള്ള യോഗ പ്രാക്ടീസിനായി വരുന്നുണ്ട്, ഞാനാണ് അവര്‍ക്ക് വേണ്ട പ്രാക്ടീസ് കൊടുക്കുന്നത്. അവര്‍ക്കൊക്കെ നോര്‍മലായ രീതിയിൽ യോഗ ചെയ്യാൻ കഴിയില്ല. അവരുടെ മെയ് വഴക്കം മനസ്സിലാക്കി, യോഗ ചെയ്യേണ്ട രീതിക്ക് ചില മാറ്റങ്ങളൊക്കെ വരുത്തി പല ഘട്ടങ്ങളായി വേണം പറഞ്ഞു കൊടുക്കാന്‍. അതൊക്കെ ആ ടീച്ചേഴ്സിന് പറ്റാത്തത് കൊണ്ടാണ് ഞാൻ തന്നെ ആ സ്പെഷ്യൽ കാറ്റഗറിയിലുള്ളവർക്ക് പ്രാക്ടീസ് കൊടുക്കാന്‍ തുടങ്ങിയത്.
ആ സ്പെഷ്യൽ സ്റ്റൂഡൻസിന് പ്രാക്ടീസ് കൊടുത്ത ശേഷമാണ് ഞാൻ എന്റെ മസാജ് സെന്ററിൽ പോകാറുള്ളത്. അതുകഴിഞ്ഞ് പിന്നെ വൈദ്യശാല, ലാബ്… പിന്നെ മരുന്ന് തയ്യാറാക്കാൻ വേണ്ട ചില ചെടികളും, വേരും തുടങ്ങി മറ്റനേക സാധനങ്ങള്‍ കണ്ടെത്താനായി ഞാൻ ഏര്‍പ്പാടക്കിയിരിക്കുന്ന ചില സ്പെഷ്യലിസ്റ്റുകളെ ചിലപ്പോ നേരിട്ട് കണ്ടും, ചിലപ്പോ ഫോണിൽ വിളിച്ചും വേണ്ട നിർദ്ദേശങ്ങൾ കൊടുക്കണം.
