“നിന്നെ എനിക്ക് ഇഷ്ടമുള്ളതൊക്കെ ഞാൻ വിളിക്കും.” മിസ്സ് ചിരിച്ചുകൊണ്ട് പറഞ്ഞു. “ഇനി തേഡ് റൂൾ പറ.”
“തേഡ് റൂൾ: നിങ്ങൾ രണ്ടുപേരേയോ, അല്ലെങ്കിൽ മറ്റാരേയെങ്കിലുമോ, ഏതെങ്കിലും തന്തയില്ലാ കഴു—”
“ഡാ…!!” രണ്ടുപേരും ഒരുപോലെ ഉറക്കെ വിളിച്ചുകൊണ്ട് എന്റെ സൈഡിലേക്ക് ചാഞ്ഞു വന്ന് എന്റെ ഓരോ ചെവി പിടിച്ചു തിരുക്കി വലിച്ചു.
“അയ്യോ…., സോറി, സോറി…!! എന്റെ ചെവി രണ്ടും പറിച്ചെടുക്കല്ലേ.” ഞാൻ വിളിച്ഛുകൂവിക്കൊണ്ട് അവർ രണ്ടുപേരുടെ കൈയും പിടിച്ചു വച്ചിട്ട് കെഞ്ചി. എന്റെ എച്ചില് കൈ കൊണ്ടാണ് നിത്യ ടീച്ചറിന്റെ കൈ ഞാൻ പിടിച്ചു വച്ചത് പക്ഷേ ടീച്ചർ അതിനെ കാര്യമാക്കിയില്ല.
“മ്മ്… ആ പേടി വേണം.” ഗോള്‍ഡ മിസ്സ് അല്‍പ്പം ദേഷ്യത്തില്‍ പറഞ്ഞു.
“മേലാൽ വൃത്തികേട് പറഞ്ഞ നിന്റെ ചെവി ഞാൻ പറിച്ചെടുക്കും.” നിത്യ ടീച്ചർ ഭീഷണിപ്പെടുത്തി. പക്ഷേ കണ്ണിറുക്കി പുഞ്ചിരിച്ചു.
എന്നിട്ട് രണ്ടുപേരും എന്റെ ചെവി വിട്ടിട്ട് നേരെയിരുന്നു.
“ഇനി പറ, മാന്യമായ ഭാഷയിൽ മൂന്നാമത്തെ റൂൾ പറ.” നിത്യ ടീച്ചർ ഗൗരവത്തിൽ പറഞ്ഞു.
“ഏതൊക്കെ പുണ്യാളന്‍മാർ നിങ്ങളേയോ മറ്റാരേയെങ്കിലുമോ, എത്രതന്നെ മോശമായി കമന്റ് ചെയ്താലും, എന്തൊക്കെ വൃത്തികേട് പറഞ്ഞാലും, വൃത്തികെട്ട ചേഷ്‌ടകളും സിഗ്നലുകൾ കാണിച്ചാലും, ഈ പാവം ഞാൻ അവരോട് ഒന്നും മിണ്ടരുത്.” മുഖം വീര്‍പ്പിച്ച് ഞാൻ പറഞ്ഞു.
“നി അവരോട് ഒന്നും മിണ്ടരുതെന്നോ?!” നിത്യ ടീച്ചർ പെട്ടന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് എന്റെ സൈഡിലേക്ക് ചാഞ്ഞ് എന്റെ തോളില്‍ തല കൊണ്ട് മുട്ടി.
