അത് കേട്ടപ്പോ എനിക്ക് ഭയങ്കര സന്തോഷമായി. ഞാനും പുഞ്ചിരിച്ചു.
“പക്ഷേ നിനക്ക് മൊബൈൽ കൊടുക്കട്ടേന്ന് ചോദിച്ചപ്പോ ചേച്ചി വേണ്ടെന്ന് പറഞ്ഞു.”
അതുകേട്ട് എനിക്ക് പെട്ടന്ന് വിഷമം തോന്നി.
“ഡാ കുട്ടാ…,” ടീച്ചർ പെട്ടന്ന് ആലോചനയുടെ വിളിച്ചു.
“എന്താ നിത്യേച്ചി..?” കണ്ണാടിയിലൂടെ ഞാൻ ടീച്ചറെ നോക്കി.
“രാവിലെ ഞാനും ഗോള്‍ഡ ചേച്ചിയും കിച്ചനിൽ സംസാരിച്ചതൊക്കെ നീ കേട്ടല്ലേ..,” ടീച്ചർ കുസൃതിയോടെ ചോദിച്ചു.
അപ്പൊ എന്റെ ആശ്ചര്യം കണ്ടിട്ട് ടീച്ചർ ചിരിച്ച്. “രാവിലെ നീ കിച്ചൻ വാളിന് ബാക്കിൽ നിന്ന സമയം നിന്റെ നിഴല്‍ ഞാൻ കണ്ടായിരുന്നു. പക്ഷേ ചേച്ചി അത് കണ്ടില്ല. നീ ഒളിച്ചു നിന്ന് കേട്ട കാര്യവും ചേച്ചിക്കറിയില്ല, ഞാനും ചേച്ചിയോട് പറഞ്ഞില്ല.” ടീച്ചർ പിന്നെയും ചിരിച്ചു.
അപ്പോ ഞാൻ ജാള്യതയോടെ കണ്ണാടിയിലൂടെ ടീച്ചറെ നോക്കി.
“എന്തായാലും അത് പോട്ടെ. ഞാൻ പറഞ്ഞു വന്നത് എന്താന്ന് വെച്ച, ഗോള്‍ഡ ചേച്ചിക്ക് മറ്റാരേക്കാളും നിന്നോടാണ് ഏറ്റവും കൂടുതൽ ഇഷ്ട്ടം, നിനക്കും അത് പണ്ടേ അറിയാം. ചേച്ചിക്ക് അധികനേരം നിന്നോട് പിണങ്ങിയിരിക്കാനൊന്നും കഴിയില്ല. അതുകൊണ്ട് നീ ഇങ്ങനെ വിഷമിക്കണ്ട, ചേച്ചി ഉച്ചക്ക് തിരികെ വന്നതും നിന്നോട് സംസാരിച്ചിരിക്കും… ഉച്ചക്ക് വന്ന ഉടനെ സംസാരിച്ചില്ലെങ്കിൽ പോലും ഇന്നു തന്നെ എപ്പോഴെങ്കിലും നിന്നോടുള്ള ആ പിണക്കം മാറിയിരിക്കും, നോക്കിക്കോ.” ടീച്ചർ പുഞ്ചിരിയോടെ തറപ്പിച്ച് പറഞ്ഞു.
