ടീച്ചർ അങ്ങനെ പറഞ്ഞപ്പോ എനിക്ക് കുറച്ച് ആശ്വാസമായി.
“എന്നാലും ചേച്ചി…. രാത്രി ഞാൻ അങ്ങനെ ചെയ്തതിന്റെ ദേഷ്യവും വെറുപ്പും ഗോൾഡ ചേച്ചിക്ക് കാണില്ലേ?”
“എടാ, ചേച്ചിക്ക് നിന്നോട് ദേഷ്യം കാണും പക്ഷേ ഒരിക്കലും വെറുപ്പ് ഉണ്ടാവില്ല.”
“വെറുപ്പ് ഉണ്ടാവില്ലെന്ന് ചേച്ചിക്കെങ്ങനെ അറിയാം?”
“അതൊക്കെ എനിക്കറിയാം. ഞങ്ങളി വാടക വീട് ഷെയർ ചെയ്യാൻ തുടങ്ങിയിട്ട് വെറും നാല് വര്‍ഷം മാത്രമെ ആയെങ്കിലും, എനിക്കും ചേച്ചിക്കും അതിനുമുമ്പേ പരിചയമുണ്ടോയിരുന്നു. 7 വര്‍ഷമായി ചേച്ചിയെ എനിക്കറിയാം. നല്ലോരു ഹെൽത്തി ഫ്രണ്ട്ഷിപ്പ് ഞങ്ങൾ തമ്മിലുണ്ട്. നിന്നെക്കുറിച്ച് ചേച്ചി എന്നോട് ഒരുപാട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. നീ ചേച്ചിക്ക് എത്രമാത്രം ഡിയരസ്റ്റാണെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. കൂടാതെ, നീ അങ്ങനെയൊക്കെ ചെയ്തിട്ടും ചേച്ചിക്ക് നിന്നെ വെറുക്കാൻ കഴിയുന്നില്ല എന്ന് മാത്രമല്ല, ഒരിക്കലും നിന്നെ വെറുക്കില്ലെന്ന് ഇന്ന് രാവിലെ പോലും ചേച്ചി എന്നോട് പറഞ്ഞായിരുന്നു.”
ഞാൻ അതൊക്കെ കേട്ട് തലകറങ്ങിയിരുന്നാണ് ഹോണ്ട ഓടിച്ചത്.
“പിന്നേ, നീ അങ്ങനെ ചെയ്തതില്‍ ചേച്ചിക്ക് നിന്നോട് വെറുപ്പ് തോന്നിയിരുന്നെങ്കിൽ അന്നേരമേ ചേച്ചി നിന്നെ വീട്ടില്‍ നിന്നും പുറത്താക്കിയേനേ?” ടീച്ചർ പറഞ്ഞു.
അപ്പോ ഞാൻ ഒന്നും മിണ്ടാതെ കുറച്ച് സമാധാനത്തോടെ എന്തൊക്കെയോ ചിന്തിച്ചുകൊണ്ട് വണ്ടി സ്പീഡായി ഓടിച്ചു. ടീച്ചറും ഒന്നും മിണ്ടാതെയിരുന്നു.
