“മുറിവ് നന്നായിട്ട് കാണുന്നുണ്ടോ ചേച്ചി?” ഞാൻ ചോദിച്ചതും ടീച്ചർ പെട്ടന്ന് നാണിച്ച് പോയി. എന്നിട്ട് എന്റെ ചുണ്ടില്‍ ഒന്ന് സൂക്ഷിച്ച് നോക്കി. എന്നിട്ട് സൂക്ഷിച്ച് നോക്കിക്കൊണ്ട് തന്നെ ടീച്ചർ ഓരോ സ്റ്റെപ്പായി പുറകോട്ട് വച്ച് എന്നിൽ നിന്നും കുറച് അകന്നു പോയി അല്‍പ്പം ദൂരെ നിന്നിട്ട് വീണ്ടും സൂക്ഷിച്ചു നോക്കി.
“കുറച്ച് മാറി നിന്ന് നിന്നെ നോക്കിയ മുറിവൊന്നും കാണില്ല. പക്ഷേ തൊട്ടടുത്ത് നിന്ന് നോക്കിയ നന്നായി കാണുന്നുണ്ട്. ഗോള്‍ഡ ചേച്ചി കണ്ടാൽ എന്ത് വിചാരിക്കും…!” ടീച്ചർ പറഞ്ഞിട്ട് എന്റെ അടുത്തേക്ക് വന്ന് ടെൻഷനിൽ നിന്നു.
“നിത്യേച്ചി അതൊന്നും വിചാരിച്ച് ഇങ്ങനെ ടെൻഷനാവേണ്ട.” ഞാൻ സമാധാനിപ്പിച്ചു.
അന്നേരം, ഗോൾഡ മിസ്സ് കിച്ചണിൽ കേറി വരുന്നത് ഞങ്ങൾ കണ്ടു. റൂമിൽ ചെന്ന് ഡ്രെസ്സ് മാറ്റാതെ, ഹാന്‍ഡ് ബാഗ് പോലും എവിടെയെങ്കിലും വൈക്കതെയാണ് മിസ്സ് നല്ല ധൃതിയില്‍ നേരെ അടുക്കളയിലേക്ക് കേറി വന്നത്.
വന്നതും ആര്‍ത്തി പിടിച്ചത് പോലെ ആദ്യം എന്റെ മുഖത്തേക്കാണ് മിസ്സ് നോക്കിയത്. അപ്പോൾ മാത്രമാണ് സമാധാനം കിട്ടിയത് പോലെ മിസ്സിന്റെ കണ്ണുകളും മുഖവും റിലാക്സായി ഒരു സന്തോഷം പടർന്നു പിടിച്ചു. നല്ല സ്നേഹവും, എന്നെ കാണാനുള്ള കൊതിയുമൊക്കെ ആ മുഖത്ത് പെട്ടന്ന് നിറഞ്ഞ് നിന്നിരുന്നു. പക്ഷേ എന്തോ ഓര്‍ത്തത് പോലെ അതൊക്കെ ടീച്ചറിന്റെ കണ്ണുകളിൽ നിന്നും മുഖത്ത് നിന്നും പെട്ടന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. ഉടനെ മിസ്സിന്റെ മുഖം പെട്ടന്ന് സീരിയസാവുകയും മിസ്സ് എന്നോട് ഒന്ന് മിണ്ടുകയോ ഒന്ന് പുഞ്ചിരിക്കുക പോലും ചെയ്യാതെ പെട്ടന്ന് എന്നിൽ നിന്ന് വെട്ടിത്തിരിയുകയും ചെയ്തു.
