ശേഷം മിസ്സ് നിത്യ ടീച്ചറെ നോക്കിയതും മിസ്സിന്റെ സീരിയസ്നസ് മാറി കണ്ണുകൾ സോഫ്റ്റായി. മിസ്സും ടീച്ചറും ഒരേ സമയത്ത് പരസ്പരം പുഞ്ചിരിച്ചു. എന്നിട്ട് അടുക്കളയില്‍ ഫുഡ് ഉണ്ടാക്കുന്ന സ്റ്റാറ്റസ് എന്താണെന്ന് മിസ്സ് എല്ലാം നോക്കി മനസ്സിലാക്കി.
“നിത്യേ, മീന്‍ കറി ഞാൻ വച്ചോളാം. പാവക്ക കൂട്ട് നീ വയ്ക്ക്. അത് കഴിഞ്ഞ് ഞാൻ പോയി കുളിച്ച് ഫ്രഷായി വരാം. എന്നിട്ട് നമുക്ക് കഴിക്കാം.” മിസ്സ് പറഞ്ഞു.
ഗോള്‍ഡ മിസ്സ് തേങ്ങയും മസാലയും വറുത്തരച്ച് വയ്ക്കുന്ന കറി എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. ആ കറി വച്ചാല്‍ സാധാരണയായി ഞാൻ കഴിക്കുന്നതിലും കുറച് കൂടുതലായി തന്നെ ഞാൻ കഴിക്കുകാറുണ്ട്. അതുകൊണ്ടാവും മിസ്സ് തന്നെ മീന്‍ കറി വയ്ക്കാമെന്ന് പറഞ്ഞത്.
“ഇവിടത്തെ ജോലിയൊക്കെ ഏകദേശം കഴിയാറായി ചേച്ചി. വെറുതെ ചേച്ചിയുടെ സാരിയിൽ എന്തെങ്കിലും കറ കൊണ്ട് നാശമാക്കാതെ ചേച്ചി പോയി കുളിച്ചിട്ട് വാ, അപ്പോഴും എല്ലാം റെഡിയായിട്ടുണ്ടാവും.” പുഞ്ചിരിയോടെ നിത്യ ടീച്ചര്‍ ഉപദേശിച്ചു.
“അതൊന്നും സാരമില്ല, മീന്‍ കറി വച്ചിട്ട് മതി എന്റെ കുളി.” മിസ്സ് തീര്‍ത്തു പറഞ്ഞു.
“ഗോള്‍ഡേച്ചി.” അന്നേരം ഞാൻ വിളിച്ചു.
ഉടനെ ഗോള്‍ഡ മിസ്സും നിത്യ ടീച്ചറും ഒരുപോലെ ആശ്ചര്യപ്പെട്ട് എന്റെ നേര്‍ക്ക് തിരിഞ്ഞ് എന്റെ കണ്ണില്‍ നോക്കി.
ഗോള്‍ഡ മിസ്സിന്റെ മുഖത്ത് അതിയായ സന്തോഷം ഉണ്ടായിരുന്നു. ഗോള്‍ഡ ചേച്ചി എന്നൊക്കെ ഞാൻ പലവട്ടം വിളിച്ചിട്ടുണ്ട്, പക്ഷേ ഇങ്ങനെ ഗോള്‍ഡേച്ചി എന്ന് ആദ്യമായിട്ടാണ് ഞാൻ വിളിച്ചത്. സത്യത്തിൽ അങ്ങനെ വിളിച്ചത് എനിക്ക് പോലും കേള്‍ക്കാന്‍ നല്ല സുഖമായി തോന്നി.
