“ഗോള്‍ഡേച്ചി… അതുപി—”
“ജിനു, ഞാൻ പറയുന്നത് കേട്ട മതി.” മിസ്സ് നല്ല ദേഷ്യത്തില്‍ കടുപ്പിച്ച് പറഞ്ഞിട്ട് ഇനി ഇതിനെക്കുറിച്ച് വേറെ ചർച്ചയില്ലെന്ന പോലെ എന്നെ തറപ്പിച്ചു നോക്കി നിന്നു.
ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല.
“ജിനു കുട്ടാ, ചേച്ചി പറഞ്ഞതാണ് ശെരി. നീ രണ്ട് മൂന്ന് ദിവസം കൂടി ഇവിടെ നിന്ന് റസ്റ്റ് എടുത്തിട്ട് പോയാമതി. ശനിയും ഞായറും ഞങ്ങൾക്ക് ലീവല്ലേ നീ ഇവിടെ ഉള്ളത് ഞങ്ങൾക്ക് ഒരു സന്തോഷമാണ് കുട്ടാ.” നിത്യ ടീച്ചർ ഭയങ്കര ഉത്സാഹത്തോടെ പറഞ്ഞു.
“നി ഇവിടെ നില്‍ക്കുന്നത് കൊണ്ട് എനിക്ക് അങ്ങനെ പ്രത്യേകിച്ച് സന്തോഷമൊന്നുമില്ല. പക്ഷേ നിന്റെ അവസ്ഥ ഇങ്ങനെയായത് കൊണ്ടാണ് ഞാൻ പറഞ്ഞത്.” ഗോള്‍ഡ മിസ്സ് ദേഷ്യത്തില്‍ പറഞ്ഞു.
ഉടനെ ഞാനും നിത്യ ടീച്ചറും ഒരുപോലെ മിസ്സിന്റെ മുഖത്ത് നോക്കി. നിത്യ ടീച്ചർ കേട്ടത് വിശ്വസിക്കാൻ കഴിയാത്ത പോലെയും, ഞാൻ നന്നായി സങ്കടപ്പെട്ടുമാണ് മിസ്സിനെ നോക്കിയത്. ഉടനെ മിസ്സിന്റെ മുഖത്തും പെട്ടന്ന് ഭയങ്കര സങ്കടം നിറഞ്ഞു. മിസ്സ് മനസ്സ് കൊണ്ട് അങ്ങനെ വിചാരിച്ചല്ല പറഞ്ഞതെന്ന് മിസ്സിന്റെ കണ്ണില്‍നിന്ന് വ്യക്തമായി വായിച്ചെടുക്കാൻ കഴിയുമായിരുന്നു.
പക്ഷേ എന്നാലും മിസ്സിന്റെ വായിൽ നിന്ന് അങ്ങനെ കേട്ടത് എന്നെ നന്നായി സങ്കടപ്പെടുത്തി.
“ശെരി മിസ്സ്, മിസ്സ് വെറുതെ ബുദ്ധിമുട്ടി എന്നെ ഇവിടെ സഹിക്കേണ്ട ആവശ്യമില്ല. ഞാൻ പോകുവാ,” ഞാൻ പറഞ്ഞു.
“എന്താ കുട്ടാ ഇത്..!! ഇങ്ങനെ എടുത്തു ചാടല്ലേ” നിത്യ ടീച്ചർ വിഷമിച്ച് പറഞ്ഞു.
