ഇതൊക്കെ കണ്ട് നിത്യ ടീച്ചർ ഞങ്ങളില്‍ നിന്നും സേഫായി മാറി നിന്നിട്ട് പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു.
“അയ്യോ നിത്യേച്ചി… എന്നെ രക്ഷിക്ക് നിത്യേച്ചി.”
“ഹും, ഒരു കളരി ആശാന്‍…. ഒരു പെണ്ണിന്റെ പിടിയില്‍ നിന്നുപോലും രക്ഷപ്പെടാൻ അറിയില്ല.” ചിരിക്കിടയിൽ എങ്ങനെയൊക്കെയോ പറഞ്ഞിട്ട് നിത്യ ടീച്ചർ പിന്നെയും പൊട്ടി പൊട്ടി ചിരിച്ചു.
“പറയടാ, ഇനി എന്നെ മിസ്സെന്ന് നീ വിളിക്കുമോ..?”
“അയ്യോ ഇനി ഞാൻ മിസ്സെന്ന് വിളിക്കില്ലേ…. എന്റെ ഈ ഗോള്‍ഡ ചേച്ചിയെ മാത്രമല്ല, ലോകത്തുള്ള ആരെയും ഞാൻ മിസ്സെന്ന് വിളിക്കില്ലേ…” തുള്ളിച്ചാടി ചാടി വട്ടത്തിൽ ഓടിക്കൊണ്ട് ഞാൻ വിളിച്ചു കൂവി. നിത്യ ടീച്ചർക്ക് അടക്കാൻ കഴിയാത്ത പോലെ വയറിൽ അമർത്തി പിടിച്ചു കൊണ്ട് തലയുമാട്ടിയാട്ടി ചിരിച്ചു.
“പറ, പെട്ടന്ന് പറ, ഈ നിമിഷം തൊട്ട് എന്നെ നീ എന്തെന്ന് വിളിക്കുമെന്ന് പറ.” എന്നെ അങ്ങോട്ടുമിങ്ങോട്ടും വെട്ടിച്ചുലച്ച് ചന്തിയിലും ഇടുപ്പിലുമൊക്കെ നന്നായി നുള്ളിക്കൊണ്ട് ഗോള്‍ഡ മിസ്സ് ചോദിച്ചു.
അലമുറയുമിട്ട് എന്റെ തുള്ളിച്ചാടിയുള്ള ഓട്ടം കണ്ടിട്ട് മിസ്സിന് പോലും ചെറുതായി ചിരി പൊട്ടി വരാൻ തുടങ്ങിയിരുന്നു.
“ഞാൻ ഇനി ഗോള്‍ഡേച്ചി എന്ന് മാത്രമേ വിളിക്കു… ഇത് സത്യം… സത്യം…. സത്യം….” കള്ളുകുടിച്ച് നടക്കാൻ കഴിവില്ലാത്ത ആളുകൾ ഓടാൻ ശ്രമിച്ചാൽ എങ്ങനെയിരിക്കും, അങ്ങനെ വട്ടത്തിൽ ഓടിക്കൊണ്ടാണ് ഞാൻ വിളിച്ചു കൂവിയത്.
നിത്യ ടീച്ചർ ഇപ്പൊ അടുക്കള ടൈൽസിൽ ഊർന്നിരുന്ന് വീണ് കിടന്നുരുണ്ട് കൊണ്ട് ചിരിക്കുകയായിരുന്നു.
