ഒടുവില്‍ ഇവർ രണ്ടുപേരും, പിന്നെ വേറെ ചില ആണും പെണ്ണും ചേര്‍ന്ന് എന്നെ വിലക്കിപ്പിടിച്ചു. ശേഷം ഇവരുടെ വായീന്ന് ഞാൻ ശെരിക്കും കേള്‍ക്കുകയും ചെയ്തു. അതിനുശേഷമാണ് ഈ ലാസ്റ്റ് റൂൾ ഇവർ ഉണ്ടാക്കിയത്.
“പക്ഷേ സ്ത്രീകളേയും ചെറിയ പെണ്‍കുട്ടികളേ പോലും മോശമായി കമന്റ് ചെയ്യുന്നവർ തല്ല് അര്‍ഹിക്കുന്നു.” ഞാൻ മുറുമുറുത്തു.
“ശെരിയാണ്, പക്ഷേ നീ അത് ചെയ്യണ്ട. പോലീസുകാർ പോലും അന്ന് നീ ചെയതത് പോലെ അത്ര ക്രൂരമായി അവന്മാരെ കൈയേറ്റം ചെയ്യില്ലായിരുന്നു. ഭാഗ്യത്തിന് കണ്ടുനിന്നവരൊക്കെ നിന്നെ സപ്പോര്‍ട്ട് ചെയ്തത് കൊണ്ടാണ് പോലീസ് നിന്നെ വെറുതെ വിട്ടത്, ഇല്ലെങ്കിൽ നിന്റെ പേരില്‍ കേസായേനേ.” ഗോള്‍ഡ മിസ്സ് ദേഷ്യത്തില്‍ പറഞ്ഞു.
ഉടനെ ഞാൻ അവരെ നോക്കാതെ നല്ല ദേഷ്യത്തില്‍ തലതാഴ്ത്തി മിണ്ടാതിരുന്ന് കഴിച്ചു.
“ജിനു…” ഒടുവില്‍ മിസ്സ് വിഷമിച്ച് വിളിച്ചു. ഞാൻ നോക്കാതെ ഇരുന്ന് കഴിച്ചു.
“ഡാ കുട്ടാ, നീ പിണങ്ങിയോ?” ഗോള്‍ഡ മിസ്സ് നല്ല വിഷമത്തോടെ ചോദിച്ചു. നിത്യ ടീച്ചർ എന്റെ തുടയിൽ പിടിച്ചു കുലുക്കി.
പക്ഷേ ഞാൻ അവരെ നോക്കാതെ മിണ്ടാതെ രണ്ട് പത്തിരി കൂടി എടുത്തു വച്ച് ചിക്കൻ റോസ്റ്റും എടുത്തു വച്ച് കഴിക്കാൻ തുടങ്ങി.
“ജിനു…” മിസ്സ് പിന്നെയും വിളിച്ചു.
“എടാ തൊട്ടാവാടി…,” നിത്യ ടീച്ചർ എന്റെ ഇടുപ്പിൽ വിരലുകൾ കൊണ്ട് ഇക്കിളി കാട്ടി. ഞാൻ പെട്ടന്ന് ചിരിച്ചുകൊണ്ട് തുള്ളിച്ചാടി എഴുന്നേറ്റു.
അന്നേരം ഗോള്‍ഡ മിസ്സിന്റെ കണ്ണുകളിൽ നല്ല അസൂയ മിന്നി മറഞ്ഞത് ഞാൻ കണ്ടു.
