“എന്റെ ചേച്ചിമാരേ, ഒന്നാമതെ നിങ്ങൾ രണ്ടുപേര്‍ക്കും സൗന്ദര്യം കൂടിപ്പോയി. അത് പോരാത്തതിന് ഇങ്ങനെ അപ്സരസ്സുകളേ പോലെ വന്നാൽ വല്ലവരും നിങ്ങളെ തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കും, അപ്പോ പിന്നെ ഞാൻ നിങ്ങളെ അവര്‍ക്ക് വിട്ടുകൊടുക്കാതെ അടി ഉണ്ടാക്കും, പറഞ്ഞേക്കാം.” അവർ രണ്ടുപേരുടെ മുകളില്‍ നിന്നും കണ്ണുകൾ മാറ്റാൻ കഴിയാതെ അവരെ മാറിമാറി, ഉള്ളില്‍ നെടുവീര്‍പ്പോടെ, നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു.
ഉടനെ രണ്ടുപേരുടെ കണ്ണുകളും തിളങ്ങി, മുഖം നല്ലോണം ചുവന്ന് തുടുത്തു വന്നു. ഭയങ്കര നാണവും മുഖത്ത് നിറഞ്ഞു കവിഞ്ഞു. അവർ രണ്ടുപേരുടെ കണ്ണിലും എന്നോടുള്ള ഇഷ്ട്ടം നിറഞ്ഞ് കവിഞ്ഞ് കൊണ്ടിരുന്നു.
“മതി മതി കളിയാക്കിയത്.” ഒടുവില്‍ ഗോള്‍ഡ മിസ്സ് ചിരിച്ചു, “ശെരി നമുക്ക് പോകാം.” മിസ്സ് എന്റെ നേര്‍ക്ക് നടന്നുവന്നു.
അന്നേരം നിത്യ ടീച്ചർ എനിക്ക് വെറുതെ കണ്ണിറുക്കി കാണിച്ച് ചിരിച്ചിട്ട് അവരും എന്റെ നേര്‍ക്ക് നടന്നുവന്നു.
പുണ്യാളന്‍മാരേ, എനിക്ക് കണ്ട്രോള്‍ തരണേ…!! രണ്ടുപേരും എന്റെ ഓരോ കൈ പിടിച്ച് വലിച്ചുകൊണ്ട് വീടിന് പുറത്തേക്ക് നടന്നപ്പോ മനസ്സിൽ ഞാൻ പ്രാര്‍ത്ഥിച്ചു.
പുറത്ത് വന്നിട്ട് ഗോള്‍ഡ മിസ്സ് എന്റെ കൈ വിട്ടിട്ട് വീട് പൂട്ടി താക്കോലെടുത്തു.
“ശെരി കുട്ടാ, നീ പോയി വണ്ടി എടുത്ത് ഗെയിറ്റിന് പുറത്ത് നിര്‍ത്ത്, ഞങ്ങൾ ഗെയിറ്റ് പൂട്ടി വരാം.” നിത്യ ടീച്ചറും എന്റെ കൈ വിട്ടിട്ട് പറഞ്ഞു.
രണ്ടുപേരും എന്റെ കൈ വിട്ടപ്പോ എന്റെ ഉത്സാഹം മങ്ങി.
