ഞാൻ നടക്കാൻ മറന്നത് പോലെ നടന്നുപോയി എന്റെ വണ്ടിയില്‍ കേറി സ്റ്റാര്‍ട്ട് ചെയ്തു. വണ്ടി എടുത്ത് പുറത്ത് കൊണ്ട് നിര്‍ത്തുകയും ചെയ്തു.
അപ്പോ ഗേയിറ്റും പൂട്ടി ഗോൾഡ മിസ്സ് മുന്നിലത്തെ സീറ്റില്‍ കേറിയിരുന്നു. നിത്യ ടീച്ചർ പുറകിലത്തെ സീറ്റില്‍ കേറി ഡോറടച്ചതും ഞാൻ അവർ രണ്ടുപേരെയും കണ്ണ് നിറയെ ഒന്ന് നോക്കീട്ട് ഞാൻ വണ്ടി എടുത്തു.
“ആദ്യം നമുക്ക് കന്യാകുമാരി പോകാം. അവിടെ എല്ലാം ചുറ്റികണ്ട ശേഷം ഫുഡ് കഴിച്ചിട്ട് അവിടെയുള്ള ബേവാച്ച് തീം പാർക്കിൽ പോകാം. വാട്ടർ റൈഡും മറ്റ് സകലതിലും കേറി എൻജോയ് ചെയ്തിട്ട് വേണം മടങ്ങാന്‍. പിന്നെ വരുന്ന വഴിക്കുള്ള വേറെ ടൂറിസ്റ്റ് പ്ലേസിലും പോണം.” ഗോൾഡ മിസ്സ് ഉത്സാഹത്തോടെ പറഞ്ഞു.
“ഡാ കുട്ടാ, തിരിച്ചു വരുമ്പോ നമുക്ക് ആ സ്വിമ്മിംഗ് പൂളിലും കേരണം. കഴിഞ്ഞ പ്രാവശ്യം എനിക്ക് നീന്താന്‍ പഠിപ്പിച്ച് തരാമെന്ന് പറഞ്ഞിട്ട് നീ പറ്റിച്ചു. പക്ഷേ ഇന്ന് നീ എന്നെ നീന്താന്‍ പഠിപ്പിക്കാതെ ഞാൻ തിരികെ വരില്ല.” നിത്യ ടീച്ചർ റിയർവ്യു മിററിലൂടെ എന്നെനോക്കി കുട്ടികളെ പോലെ വാശിപിടിച്ചു പറഞ്ഞു.
“ഓക്കെ ചേച്ചി, ഇന്ന് ചേച്ചിയെ ഞാൻ നീന്താന്‍ പഠിപ്പാം.” ഞാൻ സമ്മതിച്ചു.
ഞാൻ ചേച്ചിയെന്ന് വിളിക്കുമ്പോഴൊക്കെ ടീച്ചറിന്റെ കണ്ണുകൾ എപ്പോഴും വല്ലാതെ തിളങ്ങുമായിരുന്നു. അതുപോലെ തന്നെ ചേച്ചിയെന്ന് വിളിക്കുമ്പോ മിസ്സിന്റെ കണ്ണുകളിൽ എന്നോട് ഒരു പ്രതേക ഇഷ്ട്ടം മിന്നിമറയുന്നത് ഞാൻ കാണാറുണ്ട്.
