“സമയമില്ലെന്ന് പറഞ്ഞ് കഴിഞ്ഞ പ്രാവശ്യം അങ്ങോട്ട് കൊണ്ടുപോകാതെ പറ്റിച്ചത് പോലെ ഇന്ന് പറ്റിക്കില്ലെന്ന് ഉറപ്പാണല്ലോ?.” നിത്യ ടീച്ചർ എന്നെ കൂർപ്പിച്ചു നോക്കി സംശയത്തോടെ ചോദിച്ചു.
“ഉറപ്പാണ് എന്റെ ചേച്ചി. ഇന്ന് തീര്‍ച്ചയായും നമ്മൾ പോയിരിക്കും.” ഞാൻ ഉറപ്പ് കൊടുത്തു.
“എനിക്കും പഠിക്കണം.” പെട്ടന്ന് ഗോള്‍ഡ മിസ്സ് എന്നെ നോക്കി പറഞ്ഞു. മുഖത്ത് ഒരുതരം വാശിയും അസൂയയും ഉണ്ടായിരുന്നു.
“ഓക്കെ ചേച്ചി, ഞാൻ പഠിപ്പിക്കാം.” ഉള്ളില്‍ തോന്നിയ വികാരങ്ങളടക്കി കൂളായി പറഞ്ഞിട്ട് തമാശയായി ഒരു വാചകം കൂടി ഞാൻ ചേര്‍ത്തു, “എനിക്കറിയാമായിരുന്നു, ടീച്ചർമാരേയും പഠിപ്പിക്കേണ്ട കാലം എനിക്കും വരുമായിരുന്നുവെന്ന്..!!”
“ഹമ്പടാ കള്ള ജിറാഫേ…!” ഗോള്‍ഡ മിസ്സ് ചിരിച്ചുകൊണ്ട് കൈ നീട്ടി എന്റെ തുടയിൽ നുള്ളി.
“എടാ കള്ള കുട്ടാ…!!” നിത്യ ടീച്ചറും ചിരിച്ചുകൊണ്ട് മുന്നോട്ടാഞ്ഞ് കൈ നീട്ടി എന്റെ തോളത്ത് പതിയെ ഒരടി തന്നു.
പിന്നീട് ഞങ്ങൾ ഓരോ കാര്യങ്ങളും തമാശയും പറഞ്ഞുകൊണ്ട് കന്യാകുമാരിയിൽ എത്തിച്ചേർന്നു. അവിടെ കറക്കവും, ഇഷ്ട്ടപ്പെട്ടതൊക്കെ വാങ്ങിക്കലുമായി സമയം പോയി. ഒടുവില്‍ ഉച്ചക്ക് കഴിച്ചശേഷം ഞങ്ങൾ എന്റെ വണ്ടിക്കടുത്ത് വന്നു.
“ശെരി, ആദ്യം നിങ്ങൾ രണ്ടുപേരും വണ്ടിയില്‍ കേറി ഡ്രെസ്സ് ചേഞ്ച് ചെയ്തിട്ട് വരൂ. അതുകഴിഞ്ഞ് ഞാൻ കേറി ഡ്രസ് മാറാം.” ഞാൻ അവരോട് പറഞ്ഞതും അവർ രണ്ടുപേരും വണ്ടിക്കകത്ത് ഒരുമിച്ച് കേറി.
