കൂടാതെ എന്റെ മൊത്തമായ ബിസിനസിന്റെ സ്മൂത്ത് ഓപ്പറേഷനു വേണ്ട എല്ലാവിധ ലീകൽ ഡോക്യുമെന്റ്സും ,ടാക്സ് ഉള്‍പ്പെടെ, കറക്റ്റായി നിലനിറുത്തണം. പിന്നെ എനിക്ക് ആവശ്യം വരുമ്പോ റിക്വസ്റ്റ് ചെയ്ത് എടുക്കേണ്ട ചില പെര്മിറ്റുകൾക്കായി ഞാൻ തന്നെയാണ് നേരിട്ട് ഗവണ്മെന്റ് ഓഫീസുകളിൽ പോകുന്നത്.
അതൊന്നും കൂടാതെ ചില അർജന്റ് മര്‍മ്മ ചികില്സയ്ക്കായി എന്നെ വിളിക്കുന്നവരെ എനിക്ക് ഒഴിവാക്കാനും പറ്റില്ല.. സാഹചര്യവും സൗകര്യവും കണ്ടത് പോലെ ഉടനടി ഞാൻ നില്‍ക്കുന്ന സ്ഥലത്തേക്ക് അവരെ വിളിച്ചു വരുത്തുകയോ, ഇല്ലെങ്കിൽ ഞാൻ അങ്ങോട്ട് ചെന്നോ ചികിത്സിക്കേണ്ടി വരും. ആ കൂട്ടത്തിൽ ചില സീരീയസ് വിഷചികില്സ വേണ്ട ആളുകളും ഉണ്ടായേക്കും. പോരാത്തതിന്, ഞാൻ പോകുന്ന വഴികളിലൊക്കെ പല ആവശ്യക്കാര്‍ എന്റെ വണ്ടിക്ക് കൈ കാണിച്ച് നിര്‍ത്തിക്കാറുണ്ട് — മരുന്നോ, എണ്ണയോ, തൈലമോ, ചികില്സയ്ക്ക് വേണ്ടിയോ ആവാം. ഞാനും മുഷിയാതെ വണ്ടി നിര്‍ത്തി അവരുടെയൊക്കെ ആവശ്യവും അത്യാവശ്യവും അനുസരിച്ച് വേണ്ടത് പോലെ ചെയ്യാറുണ്ട്.
എന്തൊക്കെയാണ്, എപ്പോഴൊക്കേയാണ് ആവശ്യമായി വേണ്ടി വരുന്നതെന്ന് പറയാൻ കഴിയില്ല, അതുകൊണ്ട് എപ്പോഴും എന്റെ വണ്ടിയില്‍ 4 സ്റ്റോറേജ് പെട്ടികളിലായി ആവശ്യത്തിനുള്ള പലതരം സ്റ്റോക്കുകളും ഉണ്ടാവും.
ഞാൻ മേല്‍പ്പറഞ്ഞ പലതും എന്റെ ദിനചര്യകളാണ്. പക്ഷേ, എന്തെങ്കിലും ആവശ്യമായി ഞാൻ ദൂരയാത്ര പോകുമ്പോഴും, പല ആവശ്യങ്ങള്‍ക്കായി ഞാൻ വനപ്രദേശങ്ങളിൽ പോകുമ്പോഴും മാത്രം ആ ദിനചര്യയ്ക്ക് മാറ്റങ്ങൾ വരാറുണ്ട്. ഇന്ന് എന്റെ ദിനചര്യകൾക്ക് മാറ്റം വരുന്ന ദിവസമാണ്.
