“എന്റെ ജിനു കുട്ടാ, ആദ്യമായിട്ടാണ് ഇത്രത്തോളം ഞാൻ എൻജോയ് ചെയ്യുന്നത്.” മിസ്സ് വിസ്മയം കലര്‍ന്ന ശബ്ദത്തിൽ ഭയങ്കര സന്തോഷമായി പറഞ്ഞു.
“ഇനിയും വെള്ളത്തിന് അടിയിലൂടെ നീന്തി പോ ജിനു.” സന്തോഷത്തോടെ പറഞ്ഞിട്ട് രണ്ട് കൈകൾ കൊണ്ട് മിസ്സ് എന്റെ കഴുത്തിൽ ചുറ്റി എന്റെ പുറകില്‍ കിടന്നു.
“ശെരി, ചേച്ചി നല്ലോണം ശ്വാസമെടുത്ത് പിടിച്ചോ, ഞാൻ ഒരുപാട് നേരം അടിയിലൂടെ പോയി കാണിച്ചുതരാം. ചേച്ചിക്ക് ശ്വാസം കുറഞ്ഞ് വരുമ്പോ എന്റെ തോളില്‍ തട്ടിയാൽ മതി.” ഞാൻ പറഞ്ഞിട്ട് മിസ്സ് ശ്വാസം നന്നായി വലിച്ച് പിടിക്കുന്നത് വരെ വെയിറ്റ് ചെയ്തു.
എന്നിട്ട് വളരെ സന്തോഷത്തോടെ മിസ്സിനേയും കൊണ്ട് ഞാൻ വെള്ളത്തിൽ മുങ്ങി അടിയിലൂടെ നീന്താൻ തുടങ്ങി. വെള്ളത്തിന് അടിയിലൂടെ ഫ്ലോർ ടൈൽസും അതിലൊക്കെ പിടിപ്പിച്ചിരുന്ന ലൈറ്റും, വെളളത്തിന്റെ കളറും, റോപ്പിന്റെ നിഴലാട്ടവും, എല്ലാം കാണാന്‍ നല്ല രസമായിരുന്നു.
ഒടുവില്‍ മിസ്സിന് ശ്വാസം കിട്ടാതെ വന്നപ്പോ മിസ്സ് എന്റെ തോളില്‍ തട്ടി. ഉടനെ ഞാൻ മുകളിലേക്ക് നീന്തി ജലനിരപ്പിന് മുകളില്‍ വന്നു.
മിസ്സ് എന്റെ കഴുത്തിൽ കെട്ടിപിടിച്ച് കൊണ്ട് ശ്വാസം ആഞ്ഞ് വലിച്ചെടുത്ത് കിതച്ചെങ്കിലും സന്തോഷത്തോടെ ചിരിക്കുന്നുമുണ്ടായിരുന്നു. ഞാൻ കുറേനേരം മുകളിലൂടെ മിസ്സിനേയും കൊണ്ട് നീന്തി. ഇടക്കിടക്ക് താഴേക്കും മുങ്ങി നീന്തി മുകളിലേക്ക് വന്നു.
“മതി ഡാ കുട്ടാ, “വാ, നമുക്ക് കരയ്ക്ക് പോകാം.” ഒടുവില്‍ ഞാൻ ചെറുതായി കിതയ്ക്കാൻ തുടങ്ങിയപ്പോ മിസ്സ് പറഞ്ഞു. ഞാനും നീന്തി ആഴം കുറഞ്ഞ സ്ഥലത്ത് വന്നതും മിസ്സ് എന്നെ വിട്ടിട്ട് മാറി സ്വയം കാലുകുത്തി നിന്നു. എന്നിട്ട് ഞങ്ങൾ ഒരുമിച്ച് നടന്ന് നിത്യ ടീച്ചറിന്റെ അടുത്തേക്ക് പോയി.
