“എന്നാലും ജിനുവേ, ഇരുപത് മിനിറ്റ് ഒരാളെയും കൊണ്ട് നീന്താൻ കഴിഞ്ഞ നിന്റെ കഴിവ് ഞാൻ സമ്മതിച്ചിരിക്കുന്നു.” കരയില്‍ വന്നതും നിത്യ ടീച്ചർ ആശ്ചര്യപ്പെട്ട് എന്നെ അഭിനന്ദിച്ചു. ഒപ്പം ടീച്ചറിന്റെ മുഖത്ത് പെട്ടന്നൊരു അസൂയയും മിന്നി മറഞ്ഞു.
ഗോള്‍ഡ മിസ്സിനെ കൊണ്ടുപോയത് പോലെ നിത്യ ടീച്ചറേയും ഉള്ളിലേക്ക് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നത് ടീച്ചറിന്റെ കണ്ണുകളിൽ തെളിഞ്ഞ് നിന്നു. അത് എന്നോട് പറയാനും ടീച്ചർ തുടങ്ങുകയായിരുന്നു.
പക്ഷേ ടീച്ചർ അത് പറയുംമുമ്പ് നിത്യ മിസ്സ് ധൃതിയില്‍ പറഞ്ഞു, “എടാ ജിനു, നിത്യേ, സമയം നാല് കഴിഞ്ഞു. നമുക്ക് പോകണ്ടേ, പോകുന്ന വഴിക്ക് സ്വിമ്മിംഗ് പൂളിൽ കേറണ്ടേ? അവിടെ എത്താൻ അരമണിക്കൂറെങ്കിലുമാകും, പിന്നെ 6 മണിക്ക് അത് ക്ലോസാകുകയും ചെയ്യും.”
“ഓഹ്, അതും ശെരിയാണ്..,” നിത്യ ടീച്ചർ നിരാശ മറച്ചുകൊണ്ട് പറഞ്ഞിട്ട് പെട്ടന്ന് സന്തോഷത്തോടെ പുഞ്ചിരിച്ചു, “ഓക്കെ എന്നാ, നമുക്ക് പോകാം. നീന്താന്‍ പഠിക്കാമല്ലോ.”
അങ്ങനെ ഞങ്ങൾ മൂന്ന് പേരും അവിടത്തെ എൻജോയ്മെന്റ് മതിയാക്കി പുറത്തേക്ക് വന്നു. എന്റെ വണ്ടി നില്‍ക്കുന്ന ഭാഗത്ത് വന്നിട്ട് വണ്ടിയില്‍ നിന്നും ടവലെടുത്ത് ഞങ്ങൾ തലയും മുഖവും തുടച്ചു.
“അവിടെ പോയി പിന്നെയും വെള്ളത്തിൽ ഇറങ്ങേണ്ടതല്ലേ, ഈ ഡ്രെസ്സ് തന്നെ കിടന്നോട്ടെ, മാറ്റണ്ട.” നിത്യ ടീച്ചർ ഞങ്ങളോട് പറഞ്ഞു.
അങ്ങനെ നിത്യ ടീച്ചർ ബാക്കിലും, ഗോള്‍ഡ മിസ്സ് മുന്നിലും കേറി. ഞാൻ വണ്ടി എടുത്തു. 25 മിനിറ്റിൽ സ്വിമ്മിംഗ് പൂളിലെത്തി. അപ്പോഴേ സമയം 4:40 ആയിരുന്നു.
