എനിക്ക് മൊത്തം രണ്ട് വണ്ടികളുണ്ട്. ഒന്ന് മാരുതി, മറ്റത് മഹീന്ദ്ര ഥാറ്. ഞാൻ സാധാരണയായി ഇവിടെയൊക്കെ ഉപയോഗിക്കുന്നത് മാരുതി കാറാണ്. പക്ഷേ ഏതെങ്കിലും ദൂര യാത്രക്കും, വനപ്രദേശങ്ങളിൽ പോകുമ്പോഴും എന്റെ മഹീന്ദ്ര ഥാറാണ് എടുക്കാറ്. ഥാർ ആകുമ്പോ വനപ്രദേശ പാതകളിലും, കുന്നും ചെറു മുലകളിൽ കൂടെയും, പാതകളില്ലാത്ത സ്ഥലങ്ങളിലും, റഫ്ഫായ ഏരിയകളിലൂടേയുമൊക്കെ ഓടിക്കാന്‍ ഈസിയാണ്… കൂടാതെ, വനം വകുപ്പ് ഡിപ്പാര്‍ട്ട്മെന്റിന്റെ നിര്‍ദ്ദേശപ്രകാരം എന്റെ വണ്ടിയില്‍ ചില മോഡിഫിക്കേഷനൊക്കെ ചെയ്തിട്ടുണ്ട്, അതുകൊണ്ട് വന്യമൃഗങ്ങൾ വണ്ടിയെ ആക്രമിച്ചാൽ പോലും വണ്ടിക്ക് ഒന്നും സംഭവിക്കില്ല.
പിന്നെ സ്വയ രക്ഷയ്ക്കായി വന്യ മൃഗങ്ങളെ ഭയപ്പെടുത്തി ഓടിക്കാനുള്ള ചില ഉപകരണങ്ങളും, കാട്ടില്‍ പെട്ടുപോയാലും കുറച്ച് ദിവസത്തേയ്ക്ക് കാട്ടില്‍ ജീവിക്കാനുള്ള സകല സാധനങ്ങളും, മെഡിക്കൽ സംവിധാനങ്ങളും എന്റെ വണ്ടിയിലുണ്ട്. പിന്നെ, എന്റെ സ്വയരക്ഷയ്ക്കായി ഉപയോഗിക്കാൻ തോക്കുകളും അതിന്റെ ലൈസൻസും എനിക്കുണ്ട്.
എന്റെ ചിന്തകളെ മുറിച്ചു കൊണ്ട് നാല് മണിക്ക് അലാറമടിച്ചതും അതിനെ ഞാൻ ഓഫാക്കി.
രാവിലെ എഴുനേറ്റതും സ്ഥിരമായി കുടിക്കാറുള്ള ഗ്രാമ്പു വെള്ളം കുടിച്ചിട്ട് ബാത്റൂമിൽ പോയിട്ട് വന്നു. രാവിലത്തെ എന്റെ യോഗ-കളരി പ്രാക്ടീസ് കഴിഞ്ഞ ശേഷം ഞാൻ കുളിച്ചു.
ഒരു സ്ട്രോംഗ് ബ്ലാക്ക് കോഫിയും രണ്ട് മുട്ടയും മാത്രം കഴിച്ചിട്ട്, വീട്ടില്‍ വന്ന ചിലര്‍ക്ക് വേണ്ടത് ചെയ്തിട്ട്, വേണ്ട എല്ലാ സാധനങ്ങളും എന്റെ മഹീന്ദ്ര ഥാറിൽ സ്റ്റോക്ക് ചെയ്തു. ശേഷം വീടും പൂട്ടിയിറിങ്ങി.
