നിത്യ ടീച്ചർ എന്നെ നോക്കി പുഞ്ചിരിച്ചിട്ട് മിസ്സിന്റെ പുറകിലായി നടന്നു. ഞാൻ ടീച്ചറിന്റെ പുറകിലായിരുന്നു.
സ്വിമ്മിംഗ് പൂളിന്റെ സ്റ്റെപ്പ്സിന് രണ്ട് വശത്തും പിടിച്ചു കേറാനായി ഹാൻഡ് റെയിൽ ഉണ്ടായിരുന്നു. അതിൽ പിടിച്ച് ഗോൾഡ മിസ്സ് ആദ്യം കേറി. പുറകെ നിത്യ ടീച്ചർ കേറാന്‍ തുടങ്ങി, ഞാനും കുറച്ച് ഗ്യാപ്പ് വിട്ട് പിന്നില്‍ തന്നെ ഉണ്ടായിരുന്നു.
നിത്യ ടീച്ചർ ഏറ്റവും മുകളിലത്തെ സ്റ്റെപ്പിൽ കേറി അല്‍പ്പം ധൃതിയില്‍ നടന്ന്. മുന്നോട്ട് രണ്ടടി എടുത്തു വച്ചിട്ട് മൂന്നാമത്തെ സ്റ്റെപ്പ് ധൃതിയില്‍ വച്ചതും ടീച്ചറിന്റെ കാല് സ്ലിപ്പായി മുന്നോട് വഴുതിപ്പൊവുകയും, ടീച്ചർ പിന്നോട്ട് മലര്‍ന്നു വീഴാൻ തുടങ്ങുകയും ചെയ്തു.
“അയ്യോ…!!” നിത്യ ടീച്ചർ അലറി.
“നിത്യേ..!!” ഗോള്‍ഡ മിസ്സ് വെപ്രാളത്തിൽ വിളിച്ചുകൊണ്ട് ടീച്ചറെ പിടിക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും മിസ്സിനെ ടീച്ചറെ പിടിക്കാന്‍ കഴിഞ്ഞില്ല.
എന്നാൽ പുറകില്‍ ഏറ്റവും മുകളിലത്തെ സ്റ്റെപ്പിൽ അന്നേരം കേറിയ ഞാൻ ടീച്ചർ മലര്‍ന്നു വീഴാന്‍ തുടങ്ങിയത് കണ്ട് ഒന്നും ചിന്തിക്കാതെ മുന്നോട്ട് ചാടി ടീച്ചറെ വട്ടം ചുറ്റി പിടിച്ചു. പക്ഷേ എനിക്കും കാല് സ്ലിപ്പായി ബാലൻസ് കിട്ടാതെ പുറകോട്ട് മലര്‍ന്നു പോയി.
ഞാൻ പുറകോട്ട് വീണാല്‍ എന്റെ തല ശക്തമായി തന്നെ സ്റ്റെപ്പിന്റെ എഡ്ജിൽ ഇടിച്ച് ചിലപ്പോ എന്റെ ജീവന് തന്നെ ആപത്ത് സംഭവിച്ചെന്നിരിക്കും. അതുകൊണ്ട് ഞാൻ ടീച്ചറെ എന്റെ മുറുകെ എന്റെ ദേഹത്ത് ചേര്‍ത്തു പിടിച്ചുകൊണ്ട് ഞാനൊന്ന് ജെർക്ക് ചെയ്ത് എങ്ങനെയോ വട്ടം കറങ്ങി സ്റ്റെപ്പിൽ വീഴാതെ രക്ഷപ്പെട്ടെങ്കിലും വലിയ ശബ്ദത്തോടെ ഇന്റർലോക്കിട്ട തറയിൽ, അതും നല്ല ഫോഴ്സിൽ തന്നെ മലര്‍ന്നടിച്ച് വീണു, പക്ഷേ എങ്ങനെയോ എന്റെ തല പൊക്കിപ്പിടിച്ച് നേരിട്ട് നിലത്ത് ഇടിക്കാതെ പിടിച്ചെങ്കിലും ഞാൻ വീണതിനു ശേഷം മാത്രം ആ ഫോഴ്സിൽ തല പിന്നീടാണ് നിലത്തിടിച്ചത്. പക്ഷേ ടീച്ചർ ഭദ്രമായി എന്റെ മുകളിൽ തന്നെ കൂഷനിൽ വീണത് പോലെ സേഫായി കിടന്നു.
