പക്ഷേ എന്റെ വീഴ്ച വല്ലാത്തൊരു വീഴ്ചയായിരുന്നു. ആ വീഴ്ചയിൽ എന്റെ കുറുക്കിനും ചന്തിക്കും നല്ല കാര്യമായ അടിയാണ് കിട്ടിയത്. എന്റെ തലയ്ക്കകത്ത് കൊള്ളിയാന്‍ മിന്നി. കാഴ്ച പോലും മങ്ങി ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു. ശ്വാസവും എടുക്കാൻ കഴിയാതെ തടസ്സപ്പെട്ട് നിന്നു. കേള്‍വി നഷ്ടമായത് പോലെ ഒരു ചെറി മൂളല്‍ മാത്രം ചെവിയില്‍ കേട്ടു കൊണ്ടിരുന്നു. സ്ഥലകാലബോധം നഷ്ട്ടപ്പെട്ട് ഞാൻ കിടന്നു പോയി.
“ജിനു കുട്ടാ… കണ്ണ് തുറക്കടാ…., കണ്ണ് തുറക്ക് കുട്ടാ…!!” നിത്യ ടീച്ചർ പേടിച്ച് കരഞ്ഞുകൊണ്ട് എന്നെ പതിയെ കൂലുക്കിക്കൊണ്ടിരുന്നു.
“ജിനുവേ…. ശ്വാസം എടുക്ക് കണ്ണാ…!!” ഗോള്‍ഡ മിസ്സ് എന്റെ തല മിസ്സിന്റെ മടിയില്‍ കേറ്റി വച്ചുകൊണ്ട് കരയുന്നുണ്ടായിരുന്നു. അതോടൊപ്പം എന്നെ പതിയെ ഉലുക്കിക്കൊണ്ട് തുടരെത്തുടരെ ശ്വാസം എടുക്കാനും പറയുന്നുണ്ടായിരുന്നു.
വേറെയും ആരൊക്കെയോ എന്റെ രണ്ട് തോളിലും കയ്യിലുമൊക്കെ പിടിച്ചിരുന്നു. എന്റെ നെഞ്ചില്‍ ആരോ പതിയെ പ്രസ് ചെയ്യുന്നതും ഞാൻ അറിഞ്ഞു.
ഒടുവില്‍ എന്റെ തലച്ചോറ് പ്രവർത്തിക്കാൻ തുടങ്ങിയതും ഞാൻ ആദ്യം ചെറുതായി ശ്വാസമെടുത്തു. അപ്പൊ മുതുകുളം ചതിയും കഴുത്തും നന്നായി വേദനിച്ചു.
“അങ്ങനെ തന്നെ… ഇനിയും ശ്വാസമെടുക്ക് കുട്ടാ.” ഗോള്‍ഡ മിസ്സ് കരച്ചില്‍ നിർത്തി എന്നെ പ്രോത്സാഹിപ്പിച്ചു.
നിത്യ ടീച്ചർ അപ്പോഴും കരഞ്ഞുകൊണ്ട് എന്റെ നെഞ്ചില്‍ തടവി.
എന്റെ വേദന വക വൈക്കത്തെ ഞാൻ ഇത്തവണ ശ്വാസം ആഞ്ഞെടുത്തു. പക്ഷേ ചുമ വന്ന് കുറച്ചുനേരം ചുമച്ചു. ഒടുവില്‍ ചുമ നിന്ന് ഞാൻ പിന്നെയും രണ്ട് മൂന്ന് പ്രാവശ്യം പതുക്കെ ശ്വാസം എടുത്തു. അതുകഴിഞ്ഞിണ് പിന്നെ നോർമലായി ശ്വാസമെടുക്കാൻ കഴിഞ്ഞത്. പക്ഷേ കഴുത്തിന് കുറച്ച് താഴെ തൊട്ട് ചന്തിക്ക് താഴെ വരെ ഭയങ്കര വേദനയെടുത്തു.
